कोशिश गोल्ड - मुक्त
താരങ്ങൾ ഒന്നിക്കും കല്യാണം
Vanitha
|August 16, 2025
ആർപ്പും ആരവവുമുള്ള സുന്ദരസുരഭില വിവാഹം. സിനിമയിലും ടിവിയിലും തിളങ്ങി നിൽക്കുന്ന സുരഭി സന്തോഷും ഗായകൻ പ്രണവ് ചന്ദ്രനും, ബംപർ ചിരി താരം കാർത്തിക് സൂര്യയും വർഷയും വിവാഹവിശേഷങ്ങളുമായി എത്തുമ്പോൾ
മാട്രിമോണിയൽ സൈറ്റിൽ കണ്ട യുവഗായകന്റെ വിവാഹാലോചനയെ കുറിച്ച് അച്ഛൻ പറയുമ്പോൾ സുരഭി സന്തോഷ് ഒറ്റ കാര്യമേ പ്രാർഥിച്ചുള്ളൂ, അത് പെട്ടെന്നൊന്നും ദേഷ്യം വരാത്ത ആൾ ആകണേ...'ആ പ്രാർഥന ദൈവം കേട്ടെന്നു പറഞ്ഞു ചിരിച്ചാണു ഭർത്താവ് പ്രണവ് ചന്ദ്രന്റെ കൈപിടിച്ചു സുരഭി വിവാഹ വിശേഷങ്ങൾ പറഞ്ഞത്.
"സ്വന്തം നാട് തിരുവനന്തപുരം ആണെങ്കിലും ആർമി ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ സന്തോഷ് കുമാറിന്റെ ജോലിക്കൊപ്പം പല നാടുകളിലായാണു പഠിച്ചതൊക്കെ.
വിആർഎസ് എടുത്ത് അച്ഛൻ വന്നതോടെ ചേട്ടൻ ശശാങ്കും അമ്മ സിന്ധുവും ഞാനും ബെംഗളൂരുവിൽ താമസമാക്കി. നിയമപഠനത്തിനു ശേഷം അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്യുന്നതിനിടെ ആയിരുന്നു സിനിമാ അഭിനയമൊക്കെ.
അങ്ങനെയിരിക്കെ മാട്രിമോണി പേജിൽ പേരു റജിസ്റ്റർ ചെയ്തു. കുട്ടനാടൻ മാർപ്പാപ്പയിലെ വധൂവേഷം കഴിഞ്ഞാകും വിവാഹപ്രായമായി എന്ന് അച്ഛനു തോന്നിയത് എന്നു ഞാൻ ഇടയ്ക്കു കളിയാക്കും. മാട്രിമോണി പേജിൽ നിന്നു പ്രണവ് ചന്ദ്രൻ എന്ന പാട്ടുകാരന്റെ പ്രൊഫൈൽ കണ്ടെത്തിയത് അച്ഛനാണ്. കണ്ണൂർ പയ്യന്നൂരിനടുത്തു കുടുംബമുള്ള, മുംബൈയിൽ ജനിച്ചു വളർന്ന മലയാളി. അച്ഛൻ ചന്ദ്രശേഖരനും അമ്മ പ്രേമലതയും ചേട്ടൻ പ്രജിത് ചന്ദ്രനും ചേട്ടത്തിയും രണ്ടു മക്കളുമൊക്കെ മുംബൈയിൽ തന്നെ, അച്ഛൻന്മാർ തമ്മിലാണ് ആദ്യം ഫോണിൽ സംസാരിച്ചത്, പിന്നെ ഞങ്ങളും.
മനസ്സു പറഞ്ഞു. യെസ്
“രണ്ടു മാസം ഫോണിൽ സംസാരിച്ച ശേഷമാണ് ആദ്യ കൂടിക്കാഴ്ച, പ്രണവ് ബെംഗളൂരുവിൽ വന്നു. ഞങ്ങൾ ഡിന്നർ കഴിക്കാൻ പോയി. അവിടെ വച്ചൊരു സംഭവമുണ്ടായി, അടുത്ത ടേബിളിലേക്കു കൊണ്ടുവന്ന ഓർഡറിൽ എന്തോ പ്രശ്നം. അവർ ഹോട്ടൽ ബോയ്യെ വഴക്കു പറയുന്നതു കേട്ടു പ്രണവ് ഇടപെട്ടു.
“പന്ത്രണ്ടും പതിമൂന്നും മണിക്കൂർ നിന്നു ജോലി ചെയ്യുന്നതാണ്, എനർജി മുഴുവൻ കഴിഞ്ഞു ക്ഷണിച്ചു നിൽക്കുമ്പോൾ ഫോക്കസ് കുറവാകും. നമ്മളും മനുഷ്യരല്ലേ, എന്തിനാണു വഴക്കു പറയുന്നത്.' എന്നൊക്കെ അവരോടു ചോദിക്കുന്നതു കേട്ടപ്പോൾ മനസ്സു പറഞ്ഞു, യെസ്.
പിറ്റേ ദിവസം പ്രണവ് അച്ഛനോടും അമ്മയോടും സംസാരിച്ചു. അവരോട് ഇടപഴകുന്ന രീതിയും ഇഷ്ടപ്പെട്ടു. രണ്ടുപേർ വിവാഹം കഴിക്കുമ്പോൾ കുടുംബങ്ങൾ കൂടി ചേരേണ്ടതു പ്രധാനമാണ്. അങ്ങനെ സെറ്റ് ആയില്ലെങ്കിൽ ആ പ്രശ്നങ്ങൾ ദാമ്പത്യത്തിലും കരടാകും. ആ കാര്യത്തിലെല്ലാം ഞാൻ ലക്കിയാണ്. അദ്ദേഹത്തിന്റെ കുടുംബവുമായി വളരെ വേഗം അറ്റാച്ച്ഡ് ആയി.
यह कहानी Vanitha के August 16, 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
