कोशिश गोल्ड - मुक्त
ശ്രീരാമസ്വാമിയെ തൊഴുതുവലംവച്ച്
Vanitha
|July 05,2025
രാമായണമാസമായ കർക്കടകം വരുന്നു. ഭക്തിയുടെ മഴ നനഞ്ഞ് ഋക്കുകൾ ഒഴുകി വരുന്ന അന്യോന്യത്തിന്റെ നാട്ടിലേക്കാണ് ഈ യാത്ര കടവല്ലൂർ ശ്രീരാമസ്വാമിക്ഷേത്രത്തിലേക്ക്

മിഥുനമഴയിൽ വീശിയടിക്കുന്ന കാറ്റിൽ വേദമന്ത്രങ്ങളുടെ പ്രാചീനസ്വരങ്ങൾ, സന്ധ്യയ്ക്ക് രാജ ഭാവം കൈക്കൊള്ളുന്ന ശ്രീരാമസ്വാമിയുടെ ക്ഷേത്രം. ഋഗ്വേദപാലന പാരമ്പര്യത്തിലെ അത്യപൂർവമായ അനുഷ്ഠാനം നടക്കുന്ന ഭൂമി. കഥകളും ഉപകഥകളും കോദണ്ഡപാണിയായ ശ്രീരാമൻ ഐതിഹ്യങ്ങളും ചരിത്രവും സാംസ്കാരിക പൈതൃകവും നിറഞ്ഞ അന്യോന്യത്തിന്റെ നാട്; കടവല്ലൂർ.
മഴയുടെ മഞ്ഞുവെട്ടത്തിലൂടെ കാണാം കച്ചേരിമാളികയിൽ വിളക്കുകൾ ഒന്നൊന്നായി തെളിയുന്നു. ഉപദേവതാ ക്ഷേത്രത്തിലും കൂത്തമ്പലത്തിലും വിളക്കു തെളിച്ച് ശ്രീ രാമനു മുന്നിൽ ആദ്യത്തെ ദീപാരാധന, ശ്രീരാമസ്വാമിയുടെ നാലു ഭാവങ്ങളാണ് ഇവിടെ. വനവാസത്തിനു പുറപ്പെടുന്ന ഭാവം. വരുണനോടു കോപിക്കുന്ന ഭാവം, പട്ടാഭിഷേ കം കഴിഞ്ഞ് രാജാധികാരം കൈക്കൊള്ളുന്ന രാജഭാവം. പിന്നെ, അർധരാത്രിക്കുശേഷം ശങ്കരനാരായണഭാവം.
രാജഭാവത്തിൽ കുടികൊള്ളുന്ന ശ്രീരാമനെ തൊഴുതു ക്ഷേത്രമൊന്നു വലംവയ്ക്കുമ്പോൾ നാം അറിയുന്നു ജ്ഞാനത്തിന്റെ അടയാളപ്പെടുത്തലുകൾ; കാലം കടന്നു വന്ന വഴിത്താരകൾ.
കോദണ്ഡപാണിയായ ശ്രീരാമൻ
മഹാക്ഷേത്രങ്ങളുടെ വാസ്തുവിദ്യാ സവിശേഷതകളും താന്ത്രിക കർമങ്ങളുടെ പൂർണതയുമാണു കടവല്ലൂർ ശ്രീ രാമസ്വാമി ക്ഷേത്രത്തിന്റെ പ്രത്യേകത. എണ്ണൂറു വർഷത്തിലേറെ പഴക്കമുണ്ടെന്നു കരുതുന്നു. ഏറെ വിശേഷപ്പെട്ട ഇരുനില ശ്രീകോവിലാണ് ഇവിടുത്തെ പ്രത്യേകത. ശ്രീകോവിലിനു ചുറ്റുമായി അതിപുരാതനമായ 29 ദാരുശിൽപങ്ങൾ. തടിയിൽ കൊത്തിയെടുത്ത അദ്ഭുതങ്ങൾ. സീതാപഹരണവും മുടി പിന്നിക്കെട്ടുന്ന സ്ത്രീയും ജീവനുള്ള ദൃശ്യങ്ങളായി തോന്നും. സീതാപഹരണത്തിൽ സീതയുടെ നിസ്സഹായതയും രാവണന്റെ ക്രോധവും കൊത്തിവച്ച ശില്പിയെ നമിക്കണം.
പുരാണങ്ങളിൽ കടവല്ലൂരിനെ സംബന്ധിക്കുന്ന ഒട്ടേറെ പരാമർശങ്ങൾ ഉണ്ട്. ഭാർഗവപുരാണത്തിൽ ഭാർഗവ ക്ഷേത്രത്തിലെ ഏറ്റവും പുണ്യമായ സ്ഥലം ഏതെന്ന ചോദ്യത്തിനു ഘടോൽകചപുരമെന്നു മറുപടിയുണ്ട്. കടവല്ലൂരിന്റെ യഥാർഥ പേരാണ് ഘടോൽകചപുരം. അതിനു കാരണം ഇവിടുത്തെ സവിശേഷമായ ശ്രീരാമവിഗ്രഹം പ്രതിഷ്ഠിച്ചത് ഘടോൽകചനാണ് എന്ന വിശ്വാസമാണ്.
यह कहानी Vanitha के July 05,2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Listen
Translate
Change font size