ഇരുന്നിരുന്നു രോഗിയാകല്ലേ
Vanitha
|April 26, 2025
തുടർച്ചയായി അനങ്ങാതെയുള്ള ഇരിപ്പ് ഇനി വേണ്ട. ശീലിക്കാം അൽപം സ്ട്രെച്ചിങ് വ്യായാമങ്ങൾ
സിഗരറ്റ് ആരോഗ്യത്തിനു ഹാനീകരം എന്നു കേട്ടിട്ടുണ്ടാകുമല്ലോ. അതുപോലെ തന്നെ ദീർഘ നേരം തുടർച്ചയായ ഇരിപ്പും നമ്മളെ രോഗിയാക്കും എന്നു പറഞ്ഞാൽ വിശ്വസിക്കുമോ? പ്രമേഹ സാധ്യത, ഹൃദ്രോഗം, നട്ടെല്ലിന്റെ പ്രശ്നങ്ങൾ, അമിതവണ്ണം, വിഷാദം തുടങ്ങി പല പ്രശ്നങ്ങളും തുടർച്ചയായ ഇരിപ്പിലൂടെ നമ്മളിലേക്കു വരാനിടയുണ്ടെന്നു ഡോക്ടർമാരും ഗവേഷകരും താക്കീതു നൽകുന്നു.
ആനൽസ് ഓഫ് ഇന്റേണൽ മെഡിസിൻ 8000 പേരിൽ നടത്തിയ പഠനത്തിൽ തുടർച്ചയായുള്ള ഇരിപ്പ് മരണം നേരത്തേയാക്കുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്. അതിൽ തന്നെ 30 മിനിറ്റിൽ താഴെ മാത്രം തുടർച്ചയായി ഇരിക്കുന്നവർക്ക് ഈ അപകട സാധ്യത കുറവാണെന്നും പറയുന്നു.
ജോലിയുമായും യാത്രയുമായുമൊക്കെ ബന്ധപ്പെട്ട് പലർക്കും ഏറെനേരം തുടർച്ചയായി ഇരിക്കേണ്ട സാഹചര്യമുണ്ട്. എങ്കിലും അതിനിടയിൽ ചെറിയ ഇടവേളകളെടുത്ത് നടക്കാനും ചെറിയ വ്യായാമം ചെയ്യാനും ശ്രമിക്കാം. മാനസികമായും ശാരീരികമായും ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ നമ്മുടെ ജോലിയും യാത്രയും ഒക്കെ സമാധാനമായി ചെയ്യാൻ സാധിക്കൂ.
ഓഫിസ് കസേരയിൽ തന്നെ ഇരുന്നും ഇടയ്ക്കിടെ ഒന്ന് എഴുന്നേറ്റു നിന്നും റെസ്റ്റ് റൂമിൽ വച്ചും ഒക്കെ ചെയ്യാവുന്ന പത്ത് ച്ചിങ് വ്യായാമങ്ങൾ പരിചയപ്പെടാം.
കഴുത്തിൽ നിന്നു തുടക്കം ഏറെനേരം ഇരുന്നു ജോലി ചെയ്യുന്ന മിക്കവരെയും ബാധിക്കുന്ന പ്രശ്നമാണ് കഴുത്ത് വേദന ഐടി.ജോലിക്കാർ, കംപ്യൂട്ടർ ഓപ്പറേറ്റേഴ്സ് തുടങ്ങിയ പലർക്കും ഇരിക്കുന്ന കസേരയുടെ പ്രശ്നം കൊണ്ടും കണ്ണും കംപ്യൂട്ടർ സ്ക്രീനും കൃത്യമായ ആംഗിളിലല്ലാത്തതു കൊണ്ടും ഏറെനേരം കഴുത്തിനു ബലം കൊടുത്ത് ഒരേ ശരീരനിലയിൽ ഇരിക്കുന്നതു കൊണ്ടും ആരോഗ്യപ്രശ്നങ്ങൾ വരാം.
കഴുത്തിനുള്ള വ്യായാമം എങ്ങനെ ചെയ്യാമെന്നു നോക്കാം. കസേരയിൽ നിവർന്നിരുന്നു കഴുത്തു സാവധാനം വട്ടത്തിൽ കറക്കാം. വലത്തു നിന്നു തുടങ്ങി ഇടത്തേക്കും ഇടത്തു നിന്നു തുടങ്ങി വലത്തേക്കും കറക്കാം. 15-30 സെക്കൻഡ് വരെ ഒരു വശത്തേക്കു കറക്കിയശേഷം മറുവശത്തേക്കും കറക്കാം.
കഴുത്തിനു മുറുക്കം തോന്നുമ്പോഴും ഹെൽമെറ്റ് ഉപയോഗിച്ച ശേഷവുമൊക്കെ ഈ ടച്ച് ചെന്നത് ഗുണം ചെയ്യും.
यह कहानी Vanitha के April 26, 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 03, 2026
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയഴകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Listen
Translate
Change font size
