ഒന്നിച്ചു മിന്നുന്ന താരങ്ങൾ
Vanitha
|January 18, 2025
അഞ്ജലി നായരും മൂത്ത മകൾ ആവണിയും മാത്രമല്ല, ഈ ചിത്രത്തിലെ കുഞ്ഞുഹിറോ ആദ്വികയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, പക്ഷേ...
കൊച്ചി കാക്കനാട്ടെ അഞ്ജലി നായരുടെ വീട്ടിൽ എല്ലാവരും സിനിമാക്കാരാണ്. മുരളി ഗോപി തിരക്കഥയെഴുതുന്ന, ആര്യ നായനാകുന്ന വമ്പൻ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നു വീട്ടിലെത്തിയതേയുള്ളൂ അഞ്ജലി. പുതിയ സിനിമയുടെ സ്ക്രിപ്റ്റ് ജോലികൾക്കിടെ പരസ്യചിത്രത്തിന്റെ ചർച്ചകളിലാണു ഭർത്താവ് അജിത്.
സൂര്യ നായകനാകുന്ന റെട്രോയുടെ ലൊക്കേഷനിലായിരുന്നു മൂത്ത മകൾ ആവണി. കൂട്ടത്തിലെ കുട്ടിഹീറോ ആദ്വികയ്ക്കു രണ്ടര വയസ്സാകുന്നേയുള്ളൂ. പക്ഷേ, കക്ഷിയുടെ ക്രെഡിറ്റിലുമുണ്ടു ക്യാമറയ്ക്കു മുന്നിലെ അഭിനയം, ആ സസ്പെൻസ് ചോദിച്ചറിയാം.
ലാലേട്ടന്റെ അമ്മ വേഷമാണ് ക്ലിക്കായത് ?
പുലിമുരുകനിൽ മുരുകന്റെ കുട്ടിക്കാലത്താണ് അമ്മ വേ ഷം വരുന്നതെങ്കിലും ആളുകൾ മനസ്സിലേക്കെടുത്തത് ലാലേട്ടന്റെ അമ്മയായാണ്. ഒരു രസമുള്ള ഓർമയുണ്ട്. പുലി മുരുകന്റെ 100-ാം വിജയദിവസത്തിനു കേക്ക് കട്ട് ചെയ്യുന്നു എന്നു പറഞ്ഞു തലശ്ശേരിയിൽ നിന്ന് ഫാൻസ് അസോസിയേഷൻ പ്രവർത്തകർ വിളിച്ചു. അത്രയും ദൂരം പറ്റില്ലെന്നു പറഞ്ഞപ്പോൾ അവരുടെ അപേക്ഷ, ലാലേട്ടന്റെ അമ്മയല്ലേ, വരില്ല എന്നു പറയരുത്...
ഒപ്പത്തിൽ ലാലേട്ടന്റെ അനിയത്തി വേഷമാണു ചെയ്തത്. വിവാഹത്തിനു മുൻപു ചേട്ടനു ദക്ഷിണ കൊടുത്ത ശേഷം അനുഗ്രഹം വാങ്ങാതെ തിരിച്ചു നടക്കുന്നുണ്ട്. അതുകണ്ടു മൂന്നുമാസത്തോളം മിണ്ടാതിരുന്നവർ വരെയുണ്ട്. കമ്മട്ടിപ്പാടത്തിലെ ദുൽഖർ സൽമാന്റെ അമ്മവേഷവും രസമായിരുന്നു. മക്കളായി അഭിനയിക്കുന്ന മുത്തുമണിയും ദുൽഖറും അമ്മേ എന്നു വിളിച്ചു സംസാരിക്കുന്ന സീനുകൾ ഷൂട്ട് ചെയ്യുമ്പോൾ എനിക്ക് 27 വയസ്സേ ഉള്ളൂ.
ഭാഗ്യനടി എന്ന പേരും സിനിമ തന്നല്ലോ ?
അഞ്ചു സുന്ദരികളും എബിസിഡിയുമൊക്കെ ആദ്യസീൻ തുടങ്ങിയത് എന്റെ മുഖത്തു നിന്നാണ്. അഞ്ജലിയെ വച്ച് ആദ്യഷോട്ട് എടുത്താൽ സിനിമ നന്നാകുമെന്ന് അതോടെ പറയാൻ തുടങ്ങി. ഞാനഭിനയിച്ച സിനിമകളിലെ അഭിനേതാക്കൾക്കു ദേശീയ അവാർഡും സംസ്ഥാന അവാർഡും കിട്ടിയതോടെ ആ പേര് ഉറച്ചു. ബെൻ എന്ന സിനിമയിലെ അഭിനയത്തിന് എനിക്കും മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാർഡ് കിട്ടി. ആ വർഷം 16 സിനിമകളിൽ അഭിനയിച്ചു.
यह कहानी Vanitha के January 18, 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 03, 2026
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയഴകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Listen
Translate
Change font size
