कोशिश गोल्ड - मुक्त
മായ്ക്കാനാവാത്ത സങ്കടങ്ങൾ
Vanitha
|September 28, 2024
കാലമെത്ര കഴിഞ്ഞാലും മായാത്ത ഓർമകളെക്കുറിച്ച് ജഗദീഷ്. ഈ ലക്കത്തിൽ ഇന്നും മിടിക്കുന്ന സങ്കടങ്ങൾ
മാഞ്ഞു പോയവരുടെ ചിത്രങ്ങളുള്ള ആൽബം മറിച്ചു നോക്കിയിട്ടുണ്ടോ? അതു വെറും ചിത്രങ്ങളല്ല. ക്ലിക് ചെയ്യുന്ന നിമിഷം മാത്രമല്ല അതിൽ ഉണ്ടാവുക. ഓരോ ചിത്രങ്ങളിലും പോയ കാലത്തിന്റെ വലിയ സിനിമകൾ ഉറങ്ങിക്കിടക്കുന്നുണ്ടാവും. ഒരൊറ്റ കാഴ്ചയിൽ ചിരിയും കണ്ണീരും തന്ന് ഓർമകൾ ഓടിത്തുടങ്ങും.
അതുകൊണ്ടാവാം പഴയ ആൽബങ്ങളിലൂടെ യാത്ര പോയാലോ എന്നു ചോദ്യത്തിന് വേണ്ടന്ന് ജഗദീഷ് ഉത്തരം നൽകിയത്. വേർപാടുകൾ കാലമെത്ര കഴിഞ്ഞാലും ആ ഓർമക്കാടുകൾ മായാതെ നിൽക്കും. അല്ലെങ്കിലും നിഴലായി നിന്നവർ മാഞ്ഞുപോവുമ്പോൾ അവർ പോയി കഴിഞ്ഞെന്ന് മനസ്സിനെ ഒന്ന് വിശ്വസിപ്പിക്കാൻ അത്ര എളുപ്പമല്ലല്ലോ.
ജഗദീഷിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടത്തെക്കുറിച്ച് മക്കളായ രമ്യയും സൗമ്യയുമാണ് സംസാരിച്ചു തുടങ്ങിയത്.
“അമ്മ മരിച്ചു എന്ന് അച്ഛനിപ്പോഴും വിശ്വസിച്ചിട്ടില്ല. ഒരു മണിക്കൂർ അച്ഛൻ സംസാരിച്ചാൽ അതിൽ മൂന്നുനാലു പ്രാവശ്യം "രമ' എന്ന വാക്കു പറയും. ഇത്രയും തീവ്രമായ പ്രണയം ഭർത്താക്കന്മാരിൽ നിന്നു കിട്ടുന്നില്ലല്ലോ എന്നു തമാശയായി പറഞ്ഞ് അച്ഛനെ കളിയാക്കാറുണ്ട്. അത്ര സ്നേഹമായിരുന്നു അവർ തമ്മിൽ.
അച്ഛൻ ഞങ്ങളെ അടിച്ചിട്ടില്ല. പക്ഷേ, അമ്മ പഠിക്കാത്തതിനും മാർക്കു കുറയുന്നതിനും ചിലപ്പോഴൊക്കെ അടിച്ചിട്ടുമുണ്ട്. കുറച്ചുനാൾ മുൻപ് ഞാൻ പറഞ്ഞു, അമ്മയല്ല അച്ഛനാണ് വഴക്കു പറയാതെ കുറച്ചു കൂടി സ്നേഹിച്ചിരുന്നത്. അപ്പോഴേ അച്ഛൻ അതു നിഷേധിച്ചിട്ടു പറഞ്ഞു “അതായിരുന്നു അമ്മയുടെ സ്നേഹം. തുറന്നു പ്രകടിപ്പിക്കില്ല. പക്ഷേ, മനസ്സിൽ നിറയെ സ്നേഹമാണ്. അത് എനിക്ക് നന്നായറിയാം.'' അതു പറയുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു. ഇപ്പോഴും അമ്മ യാത്രയായെന്ന് തിരിച്ചറിയാൻ അച്ഛനു സാധിച്ചിട്ടില്ല. അടുപ്പം അത്രയ്ക്കായിരുന്നു. ''അമ്മയെ കുറിച്ച് മക്കൾ പറയുന്നതു കേട്ടപ്പോൾ ജഗദീഷിന്റെ ചുണ്ടിലൊരു സങ്കടച്ചിരി വന്നു.
“സത്യമാണ് ഞാൻ പറഞ്ഞത്. സ്നേഹം ഉള്ളിലായിരുന്നു. ചിലപ്പോൾ ഷൂട്ട് ബ്രേക്കിൽ രമയെ വിളിക്കും കഴിച്ചോ? എന്തുണ്ട് വിശേഷം എന്നൊക്കെ കൊച്ചുവർത്തമാനം പറയാൻ തുടങ്ങുമ്പോൾ രമയുടെ ചോദ്യം വരും ചേട്ടൻ വെറുതെ വിളിച്ചതാണോ? ഷൂട്ടിൽ അല്ലേ? ജോലി സമയം വെറുതെ കളയണ്ട. വീട്ടിലെത്തിയിട്ടു വിളിക്കാം. ജോലിക്കിടയിൽ ഒരു ഫോൺകോൾ പോലും വെറുതേ ചെയ്യുന്നതിനോട് എതിർപ്പായിരുന്നു. അത്രയ്ക്ക് അച്ചടക്കം. ഫൊറൻസിക് സർജന്റെ ആ സൂക്ഷ്മത ജീവിതത്തിലുടനീളം ഉണ്ടായിരുന്നു.
यह कहानी Vanitha के September 28, 2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
