പവർ ഗ്രൂപ്പല്ല; പേടിക്കേണ്ടത് കവർ ഗ്രൂപ്പിനെ
Vanitha
|September 14, 2024
“അഭിപ്രായം പറയും, പക്ഷേ, അതു പദവി മോഹിച്ചാണെന്ന് വളച്ചൊടിക്കേണ്ട. അമ്മയിൽ ഒരു സ്ഥാനത്തേക്കും ഞാനില്ല...'' ജഗദീഷ് നയം വ്യക്തമാക്കുന്നു
അച്ഛനും മക്കളും ഒന്നിച്ചിരുന്നാണ് ഈ അഭിമുഖം. ജഗദീഷിന്റെ മകൾ രമ്യയുടെ ചെന്നൈയിലെ ഫ്ലാറ്റിൽ വച്ചാണു കൂടിക്കാഴ്ച സംസാരിക്കേണ്ടത് അടുത്ത കാലത്തു സിനിമാമേഖലയിലുണ്ടായ ഇടിമിന്നലുകളെക്കുറിച്ചാണ്. എങ്കിലും മക്കളായ രമ്യയും സൗമ്യയും ഒപ്പം ഇരിക്കട്ടെ എന്നു ജഗദീഷ് പറയുന്നു.
“സംസാരിക്കാൻ പോകുന്നതു വിവാദ വിഷയങ്ങളെ ക്കുറിച്ചാണ്. അതുകൊണ്ടു ഞാൻ പറയുന്നതിൽ ഒരു ശ്രദ്ധ വേണം കേട്ടോ...'' ചിരിച്ചു കൊണ്ട് ജഗദീഷ് മക്കളോടു പറഞ്ഞതിൽ കണക്കുകൾ കൃത്യമാക്കുന്ന കൊമേഴ്സ് അധ്യാപകന്റെ ജാഗ്രതയുണ്ട്.
ചില തുറന്നു പറച്ചിലുകൾ വിവാദങ്ങളായി മാറിയോസംഭവിച്ചത് ആദ്യം മുതൽക്കു പറയാം. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ മഴവിൽ മനോരമയ്ക്കൊപ്പമുള്ള അമ്മ ഷോയുടെ റിഹേഴ്സൽ ക്യാംപിലാണ് എല്ലാ താരങ്ങളും. പല അഭിപ്രായങ്ങളും ഉയർന്നു വന്നു. റിപ്പോർട്ടിനെ വിമർശിക്കണമെന്നു ചിലർ പറഞ്ഞു. നിശബ്ദമായിട്ടിരിക്കാം എന്നു മറ്റു ചിലർ.
പുറത്തു വിവാദങ്ങളുടെ വേലിയേറ്റം നടക്കുന്നു. അമ്മ മൗനത്തിൽ എന്നു വിമർശനമുണ്ടായി. ഞങ്ങൾ റിപ്പോർട്ട് കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ പഠിച്ചിട്ട് അഭിപ്രായം രേഖപ്പെടുത്താം എന്ന പ്രതികരണം ആദ്യം നൽകണമെന്നു നിർദ്ദേശിച്ചവരുടെ കൂട്ടത്തിലായിരുന്നു ഞാനും. ഇടയ്ക്കു പത്രസമ്മേളനം നടന്നാൽ അത് ഷോയെ തന്നെ ബാധിക്കുമെന്നും കരുതി.
അങ്ങനെ താരനിശ കഴിഞ്ഞതിന്റെ അടുത്ത ദിവസം സിദ്ദിഖ് കൊച്ചിയിൽ വച്ചു മാധ്യമപ്രവർത്തകരോടു സംസാരിക്കാൻ തീരുമാനിച്ചു. വൈസ്പ്രസിഡന്റായ ഞാൻ കൂടി അതിൽ വേണമെന്ന് അദ്ദേഹം പറഞ്ഞു. ഞാനപ്പോൾ തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. അതുകൊണ്ട് അവിടെ നിന്നു സിദ്ദിഖിനൊപ്പം സംസാരിക്കാമെന്നാണ് ആലോചിച്ചത്. പക്ഷേ, സ്പീക്കർ ഫോണിലോ വിഡിയോ കോളിലോ സംസാരിച്ചാൽ അതു ശരിയാവില്ലെന്നു തോന്നി. അതുകൊണ്ടാണ് കൊച്ചിയിൽ സിദ്ദിഖ് സംസാരിച്ചു കഴിഞ്ഞാലുടൻ തിരുവനന്തപുരത്തു ഞാൻ മാധ്യമപ്രവർത്തകരെ കാണാം എന്നു തീരുമാനിച്ചത്.
यह कहानी Vanitha के September 14, 2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 03, 2026
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയഴകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Listen
Translate
Change font size
