कोशिश गोल्ड - मुक्त

വർണങ്ങൾ പൂക്കും സന്ധ്യയിൽ

Vanitha

|

May 25, 2024

ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്

- അഞ്ജലി അനിൽകുമാർ

വർണങ്ങൾ പൂക്കും സന്ധ്യയിൽ

ആറ്റുനോറ്റുണ്ടായ കൺമണിയെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അവസാനഘട്ട ചെക്കപ്പിന് ആശുപത്രിയിലെത്തിയതായിരുന്നു രേഖയും സന്തോഷ് കുമാറും. സ്കാനിങ് കഴിഞ്ഞു ഡോക്ടറെ കാണാൻ കാത്തിരിക്കുമ്പോൾ പിറക്കാൻ പോകുന്ന കുഞ്ഞ് മനസ്സിൽ കൈകാലിളക്കി ചിരിക്കുന്നുണ്ട്. നിമിഷങ്ങൾക്കുള്ളിൽ അവരുടെ ജീവിതത്തെയാകെ കീഴ്മേൽ മറിച്ചുകൊണ്ട് ഡോക്ടർ അറിയിച്ചു, “കുഞ്ഞിന് രണ്ടു കാലുകളും കൈകളും ഇല്ല എന്തു പറയണമെന്നറിയാതെ നിന്ന സന്തോഷിനും രേഖയ്ക്കും മുന്നിലേക്കു ഡോക്ടർ ഒരു പ്രതിവിധി വച്ചുകൊടുത്തു. “കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാം'

ആ പരിഹാരത്തോടു മുഖം തിരിക്കാൻ അവർക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല. “ഈ കുഞ്ഞിനെ ഞങ്ങൾ വളർത്തും, ദൈവം എങ്ങനെ തരുന്നുവോ, അങ്ങനെ.''

imageവിജയിച്ചത് അമ്മവാശി

ദിവസങ്ങൾക്കുള്ളിൽ ഒരു കുഞ്ഞിളം പൈതലിന് രേഖ ജന്മം നൽകി. തങ്ങളുടെ ജീവിതത്തിന്റെ പകലിനും ഇരവിനുമിടയിൽ ഏറ്റവും മനോഹരമായ നിറങ്ങൾ സമ്മാനിച്ച ആ കുഞ്ഞിന് അവർ സന്ധ്യ എന്നു പേരു നൽകി. ആശംസകളറിയിക്കാൻ എത്തിയവരേക്കാൾ ആശങ്ക പങ്കുവച്ചവരായിരുന്നു അധികവും.

ജീവിതകാലം മുഴുവൻ അവൾ കിടപ്പിലായിരിക്കും എന്നു ചില ഡോക്ടർമാർ വിധിയെഴുതി. എന്നാൽ മകളെ വിധിക്കു വിട്ടുകൊടുക്കില്ലെന്ന ഒരൊറ്റ വാശിയായിരുന്നു രേഖയ്ക്ക്. “കുഞ്ഞിന് ഇടുപ്പിന്റെ ഭാഗത്തു ബലക്കുറവുണ്ടായിരുന്നു. ഒരു ദിവസം ഞാനും അമ്മയും ചേർന്ന് ഒരു വിദ്യ പരീക്ഷിച്ചു. കുഞ്ഞിനെ ഒരു വലിയ ചരുവത്തിൽ ഇരുത്തി ഒരു ഭാഗത്തു തലയണയും തുണികളും മടക്കി വച്ച് സപ്പോർട്ട് കൊടുത്തു. ആദ്യമൊക്കെ മറുവശത്തേക്കു വീണുപോകുമായിരുന്നു. എന്നാൽ പതിയെ പതിയെ സ്വയം ബാലൻസ് ചെയ്തു തുടങ്ങി. കിടപ്പിലായി പോകുമെന്നു പറഞ്ഞ എന്റെ മോളെ ഇതുപോലെ അനേകായിരം ശ്രമങ്ങളിലൂടെ ദാ, ഇവിടെ വരെ എത്തിച്ചു. ''രേഖയുടെ വാക്കുകളിൽ അമ്മമനസ്സിന്റെ ആനന്ദം.

പലരുടെയും എതിർപ്പുകൾ അവഗണിച്ചു രേഖയും സന്തോഷും എടുത്ത തീരുമാനം ഒരുപാടുപേരിൽ ഇഷ്ടക്കേടുകളുണ്ടാക്കി. മോൾക്ക് പ്രവേശനമില്ലാത്ത ഇടങ്ങളിലേക്ക് അവർ മൂവരും പോകാതെയായി.

ഇതൊന്നുമറിയാതെ വർണങ്ങളും ചായങ്ങളും നിറഞ്ഞ ലോകത്തായിരുന്നു കുഞ്ഞു സന്ധ്യ. മുട്ടുവരെ മാത്രമുള്ള കുഞ്ഞിക്കൈയിൽ കളർ പെൻസിലുകൾ പിടിച്ച് അവൾ ചിത്രങ്ങൾ കോറിയിടാൻ തുടങ്ങി.

Vanitha से और कहानियाँ

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Listen

Translate

Share

-
+

Change font size