വീൽചെയറല്ല വീൽചിറക്
Vanitha
|September 30, 2023
വിൽചെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ബദറു സമാൻ പറന്ന ആകാശങ്ങളെക്കുറിച്ച് കേൾക്കുക
ഇരുട്ടുമുറിയിലെ കട്ടിലിൽ നിന്ന് ഇന്ത്യ കാണാനിറങ്ങുന്ന ഈ ചെറുപ്പക്കാരന്റെ പേരാണ് ബദറു സമാൻ. പോകുന്നത് ഒറ്റയ്ക്കല്ല. തളർന്ന് പോയ ഒരുപാടു പേരുടെ സ്വപ്നങ്ങളെ കൂടിയാണു കൈ പിടിച്ചു ചലിപ്പിക്കുന്നത്.
മലപ്പുറം ജില്ലയിലെ മൂർക്കനാട്ടുള്ള ബദറു സമാൻ ചെറിയ കാര്യങ്ങൾക്ക് ആധിയുടെ ആഴിയിൽ വീണു പോകുന്നവർക്കു പാഠപുസ്തകമാണ് ജീവിതം പതുക്കെ നെഞ്ചോടു ചേർത്തു മുന്നോട്ടു കുതിക്കാൻ തുടങ്ങിയ നാളുകളിൽ ഒരൊറ്റ വീഴ്ചയായിരുന്നു. അതിൽ നിന്നെഴുന്നേറ്റു പിച്ചവച്ച്, പിന്നെ പറക്കാൻ തുടങ്ങിയ ഉൾക്കരുത്തിനെക്കുറിച്ചു ബദർ പറഞ്ഞു തുടങ്ങി.
“ഞങ്ങൾ അഞ്ചു മക്കളായിരുന്നു. പണം കണ്ടു വളർന്നവരൊന്നുമായിരുന്നില്ല. കുട്ടിക്കാലം തൊട്ടേ ചെറിയ ജോലികൾക്കു പോയിരുന്നു. 1998 ലാണു ഗൾഫിൽ പോകാൻ അവസരം കിട്ടുന്നത്. നാട്ടിലെ ഒരു ശീലവും അതാണ്. കടൽ കടന്നു പോയി ജീവിതത്തിനു പുതിയ ആകാശങ്ങൾ കണ്ടെത്തുന്ന ഒരുപാടു പേർ ഇവിടെയുണ്ട്. ഞാനും അവരിൽ ഒരാളായി.
ആറുവർഷം കഴിഞ്ഞാണു നാട്ടിലേക്കു വരുന്നത്. വീടു വയ്ക്കണം. വിവാഹം കഴിക്കണം. ഇതിനൊക്കെ പണം കണ്ടെത്താതെ മടങ്ങി വരാനാവില്ലല്ലോ. മുനീറയുമായുള്ള വിവാഹം ഉറപ്പിച്ചിട്ടാണു നാട്ടിലെത്തിയത്. വിവാഹവും വിരുന്നു. ദിവസങ്ങൾ പെട്ടെന്നു പോയി. ലീവ് കഴിഞ്ഞു ഫുജൈറയിലേക്ക് മടങ്ങി.
2003 ഓഗസ്റ്റ് 13
ഈ ദിവസം മറക്കാനാവില്ല. വീൽചെയറിലേക്ക് എത്തിച്ച അപകടം നടന്നത് ഇരുപതു വർഷം മുൻപുള്ള ഓഗസ്റ്റ് 13നാണ്. അവധി കഴിഞ്ഞു ജോലിയിൽ പ്രവേശിച്ച തൊട്ടടുത്ത ദിവസം നാട്ടിലേക്കു ലീവിനു പോവുന്ന കൂട്ടുകാരനെ ഷാർജ എയർപോർട്ടിൽ ആക്കാൻ പോയതാണ്. അഞ്ചുപേരായിരുന്നു കാറിൽ. പെട്ടെന്നു ബ്രേക്ക് ഇട്ടപ്പോൾ കാർ മറിഞ്ഞു. ഞാൻ പുറത്തേക്കു തെറിച്ചു പോയി. വലിയ കല്ലിൽ ഇടിച്ചു. എനിക്കു മാത്രമാണു ഗുരുതരമായി പരുക്കേറ്റത്.
ചികിത്സ നാട്ടിലാണു നല്ലതെന്നു പലരും പറഞ്ഞതോടെ തിരികെ എത്തി. നാട്ടിൽ നിന്നു വിമാനത്തിലേക്കു നടന്നു കയറിയ ഞാൻ തിരികെ എത്തിയത് സ്‌ട്രെച്ചറിലാണ്. നട്ടെല്ലിന് ഏറ്റ ക്ഷതം പൂർണമായും ഭേദമാക്കാനായില്ല. അരയ്ക്കു താഴേക്കു തളർന്നു.
यह कहानी Vanitha के September 30, 2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
കിളിയകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Translate
Change font size
