कोशिश गोल्ड - मुक्त
കണക്ക് ചോദിക്കും കാലം
Vanitha
|July 22, 2023
നീതി നിഷേധത്തിനും സോഷ്യൽ മീഡിയ വേട്ടയ്ക്കും ഇരകളായ രണ്ടു സ്ത്രീകൾ പങ്കിടുന്ന അനുഭവങ്ങൾ.ഷീല സണ്ണിയും ഡോ. ഗിരിജയും ഒരുമിച്ചപ്പോൾ.
പെയ്തിട്ടും മതിയാകാതെ ചിണുങ്ങി നിൽക്കുന്നു കർക്കടക മഴ, ആ ചാറ്റലിന്റെ നനുത്ത ശബ്ദത്തെ കീറിമുറിച്ച് തൃശൂർ ഗിരിജാ തിയറ്ററിൽ നൂൺ ഷോയുടെ മണിമുഴങ്ങി. തിയറ്റർ ഉടമ ഡോ. ഗിരിജയ്ക്ക് ഇന്നൊരു അതിഥിയുണ്ട്. നീതിനിഷേധത്തിനും സോഷ്യൽ മീഡിയയുടെ വേട്ടയ്ക്കും ഇരയായ മറ്റൊരു സ്ത്രീ. ചാലക്കുടിയിലെ 'ഷീ സ്റ്റൈൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി. മയക്കുമരുന്നു കേസിൽ പ്രതിയാക്കപ്പെട്ട് 72 ദിവസം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയേണ്ടി വന്ന സ്ത്രീ.
ഒറ്റയ്ക്കൊരു സ്ത്രീ സ്വന്തമായി തിയറ്റർ നടത്തി വിജയിച്ചതാണു ഗിരിജയുടെ പേരിൽ കൽപിക്കപ്പെട്ട കുറ്റം. എന്തിനാണു വേട്ടയാടപ്പെട്ടതെന്നു ഷീലയ്ക്ക് ഇപ്പോഴും അറിയില്ല. മലയാളിയുടെ നീതിബോധം ലജ്ജിച്ചു തലതാഴ്ത്തി നിന്ന ദിവസങ്ങൾ അവർ അനുഭവിച്ച വേദന മനഃസാക്ഷിയുള്ള എല്ലാ മലയാളികളും അറിയണം. വനിത ഒരുക്കിയ കൂടിച്ചേരലിൽ ഡോ. ഗിരിജയും ഷീല സണ്ണിയും പങ്കുവയ്ക്കുന്നു, അവർ കടന്ന കനൽ വഴികൾ.
ഷീല സണ്ണി അന്നു ടിവിയിൽ കണ്ട ആളേയല്ലലോ... ഇപ്പോൾ പൊടി സുന്ദരിയായിട്ടുണ്ട്.
ഡോ. ഗിരിജ അതു മനസ്സിന്റെയാടോ.. സങ്കടങ്ങൾ ഇറങ്ങിപ്പോകുമ്പോൾ മനസ്സ് തെളിയും. ഞാൻ അനുഭവിച്ചതിനെല്ലാം ഒരു കാരണമുണ്ട്. തന്റെ കാര്യം അങ്ങനെയല്ലല്ലോ,
ഷീല സണ്ണി: ശത്രുതയുണ്ടാകാൻ മാത്രം തെറ്റു ചെയ്തിട്ടില്ല ഡോക്ടറേ...അസൂയ ഉണ്ടാകാൻ മാത്രം വളർന്നിട്ടുമില്ല. ഇപ്പോഴും ഉള്ളു കത്തുകയാണ്. ജയിലിലെ ഇരുട്ടു മുറിയേക്കാളും ഇരുട്ടു നിറയ്ക്കുന്നത് ആ ചോദ്യങ്ങളാണ്. എന്തിന് ആര്...?
ഡോ.ഗിരിജ എന്റെ കാര്യമെടുക്കാം. വൻകിട തിയറ്റർ മുതലാളിമാർ വാഴുന്ന തൃശൂർ പട്ടണത്തിന്റെ കണ്ണായ സ്ഥലത്തു സിനിമയുടെ എബിസിഡി അറിയാത്ത സ്ത്രീ തിയറ്റർ നടത്തുന്നു. അതാണു വിരോധത്തിന്റെ അടിസ്ഥാനം.
ഇരുൾ മൂടിയ ദിനങ്ങൾ
ഷീല സണ്ണി: ബ്യൂട്ടി പാർലർ എന്ന് കേൾക്കുമ്പോഴുള്ള ലക്ഷ്വറി മുഖം ഷീറ്റൈൽ' എന്ന എന്റെ കുഞ്ഞുസ്ഥാപനത്തിനില്ല. ഉപജീവന മാർഗം. അതിനപ്പുറം വലിയൊരു “ആഡംബരം' ഇല്ല. അത്യാവശ്യം കഴിഞ്ഞു പോകാനുള്ള വരുമാനം. അതേ ഉള്ളൂ. ഭർത്താവിനു പ്രമേഹമടക്കമുള്ള അസുഖങ്ങൾ ഉണ്ട്. അങ്ങനെയാണു കുടുംബ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നത്. ഒരു പ്രാരാബ്ധവും ആരോടും പറഞ്ഞിട്ടില്ല. ആരെയും ദ്രോഹിച്ചിട്ടില്ല. എന്തിനാണു വേട്ടയാടൽ? അതാണു മനസ്സിലാകാത്തത്.
यह कहानी Vanitha के July 22, 2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Vanitha
ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 03, 2026
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയഴകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Translate
Change font size
