कोशिश गोल्ड - मुक्त

വയനാടൻ സീതായനം

Vanitha

|

July 08, 2023

സ്ത്രീകളുടെ സങ്കടമകറ്റുന്ന ചൈതന്യമായി സീതാദേവി വാണരുളുന്ന വയനാടൻ മണ്ണിലൂടെ പൊൻകുഴിയിലെ സീതാതീർഥം മുതൽ പുൽപ്പള്ളിയിലെ ജഡയറ്റകാവ് വരെ നീളുന്ന രാമായണ പുണ്യഭൂമിയിലൂടെ

- വി. ആർ.ജ്യോതിഷ്

വയനാടൻ സീതായനം

തായി അർച്ചന ബന്ദിദാരെ...

തായി നന്നാന്നു ആശീർവദിസുവില്ലാവേ... ശ്രീകോവിലിലേക്കു നോക്കി അർച്ചന ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. പിന്നെ, മൂന്നുതവണ അമ്പലമണി മുഴക്കി. നടയ്ക്കൽ നെറ്റിമുട്ടിച്ചു പ്രാർഥിച്ചു. അപ്പോഴേക്കും അർച്ചനയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.

മുത്തങ്ങയ്ക്കടുത്ത് കർണാടക അതിർത്തിയിലെ പൊൻകുഴി സീതാദേവിക്ഷേത്രത്തിനു മുന്നിൽ നിന്നാണ് ഈ കാഴ്ച. ക്ഷേത്രത്തിനു പിറകിലെ പടുകൂറ്റൻ ആൽമരത്തിൽ കാറ്റടിക്കുന്നുണ്ടായിരുന്നു അപ്പോഴും. ഈ ആൽമരച്ചുവട്ടിലാണ് ശ്രീരാമന്റെ നിർദേശപ്രകാരം ലക്ഷ്മണൻ സീതയെ തേരിൽ നിന്നിറക്കി കാട്ടിൽ ഉപേക്ഷിച്ചത്.

"രാമനും സീതയ്ക്കും ഹനുമാനും ലവകുശന്മാർക്കും ക്ഷേത്രങ്ങൾ, വാൽമീകിയുടെ ആശ്രമം, സീത അന്തർധാനം ചെയ്ത ഭൂമി, സീതയുടെ കണ്ണുനീരാണെന്നു സങ്കൽപിക്കുന്ന സീതാതീർഥം. ലവകുശന്മാർ ഓടിക്കളിച്ച ശിശുമല... അങ്ങനെ ഉത്തരരാമായണ കഥകളും ഐതിഹ്യങ്ങളും നിറഞ്ഞ വയനാടിന്റെ രാമായണ പുണ്യഭൂമിയിലൂടെയാകാം ഈ കർക്കടക മാസത്തിലെ തീർഥയാത്ര.

സീതാപരിത്യാഗം, ലവകുശപ്പിറവി, യാഗാശ്വബന്ധനം, വാൽമീകിആശ്രമം സീതാന്തർധാനം അങ്ങനെ ഉത്തരരാമായണ കഥാമുഹൂർത്തങ്ങളുടെ പേരിലുള്ള സ്ഥലപ്പേരുകളും വിശ്വാസങ്ങളും ഇന്നും വയനാട്ടിൽ സജീവമാണ്.

പുൽപ്പള്ളി, മുള്ളൻകൊല്ലി, നൂൽപ്പുഴ എന്നിവിടങ്ങളിലെ വനാന്തർഭാഗം ഗോത്ര സംസ്കാരത്തിന്റെ വിളനിലമാണ്. കുറുമരും പണിയരും ഊരാളിമാരും കാട്ടുനായ്ക്കരുമ ടങ്ങുന്ന ആദിവാസി സമൂഹം. വയനാടൻ ചെട്ടിമാരും കള നാടികളും പതിയരുമായ പൗരാണിക ജാതികൾ ഇവിടെ രാമായണത്തിന്റെ ഭാഗമാകുന്നു. ഉത്തരരാമായണത്തിന്റെ കഥാഭൂമി വയനാട് ആണെന്നാണു വിശ്വാസം.

വയനാട് മൈസൂർ റോഡിൽ, അതിർത്തിയായ മുത്ത ങ്ങയ്ക്കും അപ്പുറമാണു പൊൻകുഴി. ബത്തേരിയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ. മൂന്നു സംസ്ഥാനങ്ങളുടെ സം ഗമഭൂമി. വടക്ക് കർണാടകയും തെക്ക് തമിഴ്നാടും. നാലു കിലോമീറ്റർ കർണാടക അതിർത്തി. അഞ്ചു കിലോമീറ്റർ തമിഴ്നാട്ടിലേക്ക്. പിന്നെ, കാട്ടാനയും കടുവയും കരടിയും കാട്ടുപോത്തും പുലിയും മാനും ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങൾ. 3000 വർഷത്തെ വാമൊഴി ചരിത്രം.

പൊൻകുഴിയിലെ ശ്രീരാമൻ

Vanitha से और कहानियाँ

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Translate

Share

-
+

Change font size