कोशिश गोल्ड - मुक्त
ശലഭങ്ങളുടെ 'അമ്മ
Vanitha
|May 13, 2023
നാലു പതിറ്റാണ്ടായി കാൻസർ വാർഡിലെ കുഞ്ഞുശലഭങ്ങൾക്കു കാവലിരിക്കുന്ന ഒരമ്മയുടെ അസാധാരണ ജീവിതം
തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ കുട്ടികളുടെ വാർഡ് ഇപ്പോൾ ഒരു വലിയ നഴ്സറി സ്കൂളു പോലെയാണ് ചുമരിൽ ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. വിനോദത്തിനായി കളിക്കോപ്പുകൾ, കാർട്ടൂണും സിനിമയും കാണാൻ തിയറ്റർ. ആനയും കുതിരയും കാർട്ടൂൺ കഥാപാത്രങ്ങളുമുള്ള കുട്ടികളുടെ ലോകം. ആവശ്യമുള്ളിടത്തോളം കിടക്കകൾ. ആധുനിക ചികിത്സാരീതികൾ. എന്നാൽ ഇതൊന്നുമില്ലാതിരുന്ന കാലം ഈ വാർഡിനുണ്ടായിരുന്നു.
ഒരു ഡോക്ടറും കുറേ കുഞ്ഞുങ്ങളും മാത്രമുണ്ടായിരുന്ന ഭൂതകാലം. ആ ഡോക്ടറാണു പി. കുസുമ കുമാരി. കഴിഞ്ഞ 40 വർഷമായി ഈ ഡോക്ടർ തിരുവനന്തപുരത്തുണ്ട്. കുട്ടികളുടെ ഡോക്ടറമ്മയായി വിടരും മുൻപേ കൊഴിയാൻ വിധിക്കപ്പെട്ട കുരുന്നുകൾക്ക് ആശ്വാസമായി. മക്കൾക്കു ഗുരുതര കാൻസറെന്നറിഞ്ഞു തകർന്നുപോകുന്ന മാതാപിതാക്കൾക്കു മുന്നിൽ പ്രത്യാശയുടെ ദീപപ്രഭയായി രോഗം ഭേദമായി തിരിച്ചു വീട്ടിൽ പോകുമ്പോൾ ദൈവത്തെപ്പോലെ കൂടെക്കൂട്ടാൻ തോന്നുന്ന എത്ര ഡോക്ടർമാരുണ്ടാകും? ഒരു കാര്യം ഉറപ്പാണ്. റീജനൽ കാൻസർ സെന്ററിൽ കുട്ടികളുടെ ഓങ്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ.പി. കുസുമ കുമാരിയെ ദൈവത്തോളം ആരാധിക്കുന്ന നൂറുകണക്കിന് ആൾക്കാരുണ്ട്.
മെഡിക്കൽ കോളജിൽ കുട്ടികളുടെ കാൻസർ വാർഡിൽ വന്ന കുരുന്നുകളെ ആദ്യമായി കണ്ടപ്പോൾ ഡോ. കുസുമ കുമാരി ഓർത്തതു വീട്ടിലിരുന്നു കളിക്കുന്ന തന്റെ മൂന്നു വയസ്സുകാരൻ മകനെ. പിന്നെ ഒരു നിമിഷം പോലും അവിടെ നിൽക്കാൻ കഴിഞ്ഞില്ല. ആശുപത്രിയിൽ നിന്ന് ഇറങ്ങി ഓടി. വീട്ടിലെത്തിയപ്പോൾ ഭർത്താവു ചന്ദ്രശേഖരൻ നായർ ചോദിച്ചു; "നീയല്ലെങ്കിൽ ആ കുട്ടികൾക്ക് ആരാണുള്ളത്?' ആ ചോദ്യത്തിനുള്ള ഉത്തരമായി മാറി ഡോ.കുസുമകുമാരിയുടെ പിന്നീടുള്ള ജീവിതം.
അച്ഛന്റെ ആശ്വാസവും സമ്പത്തും
തിരുവനന്തപുരം ജില്ലയിലെ ഊരൂട്ടമ്പലം മുരളി സദനത്തിൽ നിന്നു തുടങ്ങുകയാണ് ഈ യാത്ര. പട്ടാളക്കാരനായ കൃഷ്ണപിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും ആറുമക്കളിലൊരാളാണു കുസുമ കുമാരി. മക്കളെല്ലാം നന്നായി പഠിക്കും എന്നതായിരുന്നു കൃഷ്ണപിള്ളയുടെ ഏക ആശ്വാസവും സമ്പാദ്യവും. ഊരൂട്ടമ്പലം എൽ.പി.സ്കൂളിലും മാറനല്ലൂർ ഹൈസ്കൂളിലും കാട്ടാക്കട ക്രിസ്ത്യൻ കോളജിലുമായി കുസുമകുമാരിയുടെ വിദ്യാഭ്യാസം. പിന്നീട് ബി.എസ്.സിക്ക് തിരുവനന്തപുരം വിമൻസ് കോളജിൽ. അവിടെ നിന്നു തിരുവനന്തപുരം മെഡിക്കൽ കോളജിൽ. എം.ബി.ബി.എസ്സും പീഡിയാട്രിക്സിൽ എം.ഡിയും അവിടെ നിന്ന് എടുത്തു.
यह कहानी Vanitha के May 13, 2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
സമയത്തെ മെരുക്കാൻ 10 വഴികൾ
24 മണിക്കൂർ എല്ലാവർക്കും ഒരുപോലെയാണ്. പക്ഷേ, സമയം എങ്ങനെ ചിട്ടയായി വിനിയോഗിക്കുന്നു എന്നതാണ് ജീവിതവിജയത്തിനു പിന്നിലെ രഹസ്യം
2 mins
April 25, 2026
Vanitha
നല്ല ഡേ കെയർ എങ്ങനെ കണ്ടുപിടിക്കാം?
കുട്ടികളെ ചേർക്കാൻ ഉദ്ദേശിക്കുന്ന ഡേ കെയർ മികച്ചതാണോ എന്നു മനസ്സിലാക്കാനുള്ള ചെക് ലിസ്റ്റ് ഇതാ...
2 mins
April 25, 2026
Vanitha
എനർജി റീലോഡിങ്.
മനസ്സിനു പ്രായം 18 എങ്കിലും ശരീരം നാൽപതുകളിലെന്നു തിരിച്ചറിഞ്ഞ ദിനങ്ങളിലൂടെ കടന്നുപോകുന്ന അനുഭവം പറയുന്നു രജിനി ഹരിദാസ്
2 mins
April 25, 2026
Vanitha
ചൂടിലൽപം കൂൾ മേക്കപ് ട്രിക്
വേനലിൽ സ്വെറ്റ് പ്രൂഫ് മേക്കപ്പ് അണിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...
1 min
April 25, 2026
Vanitha
ജീവിതം "പോസ് ആയിട്ടില്ല
അമ്മയുടെ അനുഭവം കണ്ടതുകൊണ്ടാണ് ലെന മെനോപോസിനെക്കുറിച്ച് പഠിക്കാൻ തീരുമാനിച്ചതും പുസ്തകം എഴുതിയതും
2 mins
April 25, 2026
Vanitha
ഭംഗി കണ്ടു വാങ്ങും മുൻപ്
നഴ്സറികളിലും ഓൺലൈൻ സ്റ്റോറുകളിലും കണ്ടിഷ്ടപ്പെട്ടു വാങ്ങുന്ന ചെടികൾ നിരാശപ്പെടുത്തിയോ? ഇതാവും കാരണം
1 mins
April 25, 2026
Vanitha
നാടകം വഴി സിനിമയിൽ
ഡീസ് ഈറെയിലെ വില്ലത്തിയായ അമ്മ റോളിലൂടെ ജയ കുറുപ്പ് അഭിനയത്തിന്റെ പുതിയ തലത്തിലേക്കു ചുവടു വച്ചുകഴിഞ്ഞു
2 mins
April 25, 2026
Vanitha
ആണുങ്ങൾക്കും അതു വരുമോ!
മധ്യവയസ്സ് പിന്നിടുമ്പോൾ ചില പുരുഷന്മാരുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും വരുന്ന മാറ്റത്തിന്റെ കാരണം എന്തെന്നറിയാമോ?
2 mins
April 25, 2026
Vanitha
ഇതെന്റെ യുറേക്കാ നിമിഷം
'പ്രതിഛായ' എന്ന സിനിമയിലെ നായികയായി തിളങ്ങിയ നീതു കൃഷ്ണന്റെ വിശേഷങ്ങൾ
1 min
April 25, 2026
Vanitha
ഓർമപ്പാലം കടന്ന് തീവണ്ടി
കേരളത്തിൽ ആദ്യ ട്രെയിൻ ചൂളം വിളിച്ചിട്ട് 165 വർഷം. ദക്ഷിണ റെയിൽവേ രൂപീകരിച്ചിട്ട് 75 വർഷം. തീവണ്ടി കൂവിപ്പാഞ്ഞ ചരിത്രം വാർത്തകളിൽ നിറയുമ്പോൾ മൂന്നു സംവിധായകർ ഓർമത്തിവണ്ടി കയറുന്നു
4 mins
April 25, 2026
Translate
Change font size
