कोशिश गोल्ड - मुक्त

ഭാർഗവിക്കുട്ടി വന്നപ്പോൾ

Vanitha

|

April 29, 2023

ഭാർഗവിനിലയത്തിലെ നായകനെ കാണാൻ നിലവെളിച്ചത്തിലെ നായിക എത്തിയപ്പോൾ...

- വിജീഷ് ഗോപിനാഥ്

ഭാർഗവിക്കുട്ടി വന്നപ്പോൾ

അഭിനയത്തിന്റെ ഹിമാലയത്തിനു മുന്നിലേക്കാണു യാത്ര. മലയാളിക്കു സിനിമയുടെ മധുരം നുള്ളിത്തന്ന മധുവിന്റെ അരികിലേക്ക് വെള്ളിത്തിരയിൽ രണ്ടു കാലങ്ങളിൽ യാത്ര ചെയ്തവരുടെ സമാഗമം കൂടിയാണിത്.

മധു നായകനായ ഭാർഗവീനിലയ'ത്തിൽ നിന്നാണു റിമ നായികയായ 'നീലവെളിച്ചം' പിറക്കുന്നത്. ആദ്യ സിനിമയിലെ നായകനെ കാണാൻ റീമേക്ക് സിനിമയിലെ നായികയെത്തുന്നു, ഒരുപക്ഷേ, ഇങ്ങനെയൊരു ഒത്തു ചേരൽ അപൂർവം.

തിരുവനന്തപുരം കണ്ണമ്മൂലയിലെ ശിവഭവൻ എന്ന വീട്ടിലിരുന്നു മധു നീലവെളിച്ചം കാണുകയാണ്. മനസ്സിൽ ഓർമകളുടെ കടലിരമ്പം തന്നെ നടക്കുന്നുണ്ടാകാം. അൻപത്തി ഒമ്പതു വർഷം മുമ്പ്, സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ ക്യാമറയ്ക്കു മുന്നിൽ നിന്ന ദിവസങ്ങൾ.

നീലവെളിച്ചം എന്ന സ്വന്തം ചെറുകഥയ്ക്കു ഭാർഗവീനിലയമെന്ന തിരക്കഥ എഴുതിയ വൈക്കം മുഹമ്മദ് ബഷീറും സംവിധായകൻ വിൻസെന്റും മണ്ണിൽ നിന്നു മാഞ്ഞു. മാകന്ദശാഖികളിൽ രാക്കിളികൾ മയങ്ങാറായിട്ടും വരാത്ത പ്രാണസഖിയോട് താമസമെന്തേ വരുവാൻ പ്രാണസഖീ...' എന്നു ചോദിച്ച കവി ഭാസ്കരൻ മാഷും സാന്ദ്രമധുര രാഗത്തിൽ ഏകാന്തതയുടെ അപാരതീര'ത്തിന്  ഈണം പകർന്ന ബാബുരാജും മനസ്സിൽ നിറയും പോൽ അതു പാടിയ കമുകറ പുരുഷോത്തമനും നമ്മെ വിട്ടു പോയി. കഥാപാത്രങ്ങൾക്കു ജീവൻ പകർന്ന പ്രേംനസീറും വിജയനിർമലയും അടൂർ ഭാസിയും പി.ജെ ആന്റണിയും കുതിരവട്ടം പപ്പുവും ഇന്നില്ല. ഇവരെക്കുറിച്ചൊക്കെയുള്ള ഓർമകളുടെ നീലവെളിച്ചം മധുവിന്റെ മനസ്സിൽ പരക്കുന്നുണ്ടാകും.

ആദരവായി ഒരു സിനിമ

 മധുവിന്റെ വീട്ടിലേക്കുള്ള യാത്രയിൽ റിമ പറഞ്ഞു, “ഒരു പാടു പ്രതിഭകൾ കൈയൊപ്പിട്ട "ഭാർഗവീനിലയ'ത്തിനുള്ള ആദരവാണു പുതിയ സിനിമ, നീലവെളിച്ചം. അതുകൊണ്ടാണ് തിയറ്റുകളിലെത്തും മുൻപേ മധുസാറിനെ സിനിമ കാണിക്കാൻ ആഗ്രഹിച്ചത്. ' സിനിമ കഴിഞ്ഞു മധു ഇറങ്ങി വന്നതു കുറേ ഓർമകളിൽ നിന്നാണ്. “പഴയ കാലം തന്നെയാണ് ഇപ്പോൾ മനസ്സ് നിറയെ. കുറേയൊക്കെ മറന്നു പോയതാണ്. നീലവെളിച്ചം കണ്ടപ്പോൾ അതൊക്കെ തെളിഞ്ഞു വന്നു.

Vanitha से और कहानियाँ

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Translate

Share

-
+

Change font size