The Perfect Holiday Gift Gift Now

ചന്ദനം കാക്കും പുലികൾ

Vanitha

|

March 18, 2023

ചന്ദനമരങ്ങൾക്ക് കാവൽ നിൽക്കുന്ന മറയൂർ ഫോറസ്റ്റ് ഡിവിഷനിലെ സ്ത്രീകളോടൊപ്പം ഒരു രാത്രി

- ടെൻസി

ചന്ദനം കാക്കും പുലികൾ

ആനയും കാട്ടുപോത്തും കരടിയും മാനും പെരുമ്പാമ്പും വിഹരിക്കുന്ന മറയൂർ കാട്. ആ കാട്ടിൽ നിറയെ ചന്ദനമരങ്ങളാണ്. കാവലാളരുടെ ഇമയൊന്നു ചിമ്മിയാൽ ചന്ദനം കടത്താൻ തക്കം പാർത്തിരിക്കുന്ന കൊള്ളക്കാരും. ഇവർക്കെല്ലാമിടയിലാണ്, പേമാരിയും കോടമഞ്ഞും കാറ്റും കൂസാതെ, കുറച്ചു പെൺപുലികൾ രാത്രിയിലും ചന്ദനസുഗന്ധത്തിനു കാവലിരിക്കുന്നത്. തൊട്ടു മുൻപിൽ പതിയിരിക്കുന്നത് അപകടമോ മരണമോ എന്നറിയാതെ, കൂരിരുട്ടത്തു മൈലുകളോളം റോന്തുചുറ്റി അവർ ചന്ദനമരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നു. അവർക്കൊപ്പം ഒരു രാത്രി.

ചന്ദനലേപ സുഗന്ധം

ഉൾക്കാട്ടിലേക്കാണു യാത്ര. പല സ്റ്റേഷൻ പരിധികളിലായി ഡ്യൂട്ടി എടുത്തിരിക്കുന്ന സ്ത്രീ ഫോറസ്റ്റ് ജീവനക്കാരെ കാണണം. സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ അനീഷ് ജോസഫ്, സന്തോഷ് പി. എന്നിവരാണു കാട്ടിലെത്തിക്കാൻ കൂട്ടുവന്നത്. ഒപ്പം മുരുകേശ്വരിയുമുണ്ട്. 22 വർഷം മുൻപാണ് ആദ്യമായി കാടു കാക്കാൻ പെൺവാച്ചർമാരെ നിയമിക്കുന്നത്. അന്നത്തെ നാൽവർ സംഘത്തിലെ ഒരാളാണു മുരുകേശ്വരി പൊൻ രാജ്.

“ഇന്നു വലിയ തണുപ്പില്ലല്ലോ...'' ആരോ കുശലം പറഞ്ഞു. “ശിവരാത്രി കഴിഞ്ഞില്ലേ, ഇനി തണുപ്പു കുറയും. ' മുരുകേശ്വരി ജീപ്പിൽ കയറുന്നതിനിടയിൽ അതിനുത്തരം നൽകി. രാത്രിയുടെ വിജനതയിൽ ഭീതിയുണർത്തുന്ന കാട് റോഡിലൂടെ സഞ്ചരിക്കുമ്പോൾ കാണാം ടോർച്ചിന്റെ ഇത്തിരിവട്ട വെളിച്ചം ചലിക്കുന്നത്. നമ്മുടെ വണ്ടിയുടെ ലൈറ്റ് കണ്ടു വാച്ചർമാർ സിഗ്നൽ തരുന്നതാണ്. വണ്ടി എത്തുമ്പോഴേക്കും രണ്ടു പെൺമണികൾ ചുറുചുറുക്കോടെ വന്നു ഗേറ്റ് തുറന്നു.

10 pm : മറയൂർ

നാച്ചിവയൽ സ്റ്റേഷൻ പരിധിയിലുള്ള ചന്ദനക്കാടാണ്. ബീറ്റ് ഫോറസ്റ്റ് ഓഫിസർ ദിവ്യ ആർ, ഫോറസ്റ്റ് വാച്ചർ ശാന്തി എസ്. എന്നിവരാണു ഡ്യൂട്ടിയിലുള്ളത്. ഇരുട്ടിനുള്ളിൽ പച്ചവെളിച്ചം പോലെ മിന്നാമിനുങ്ങുകൾ. കൗതുകത്തോടെ നോക്കുന്നതു കണ്ടു ദിവ്യയും ശാന്തിയും ചിരിച്ചു. “ഞങ്ങളിതു  കാണാറേ ഇല്ല. അവയെ ശ്രദ്ധിക്കാനുള്ള സമയം കിട്ടാറില്ല എന്നതാണു സത്യം. അതിക്രമങ്ങൾ നടക്കുന്നുണ്ടോ, വന്യമൃഗങ്ങൾ ആക്രമിക്കാൻ വരുന്നുണ്ടോ എന്നൊക്കെയാണു മനസ്സിൽ. അതിനിടയിലെവിടെയാണു കാടിന്റെ ഭംഗി ശ്രദ്ധിക്കാൻ സമയം

Vanitha से और कहानियाँ

Vanitha

Vanitha

ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

January 03, 2026

Vanitha

Vanitha

വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ

റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ

time to read

1 min

January 03, 2026

Vanitha

Vanitha

കിളിയഴകൻ

മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...

time to read

3 mins

January 03, 2026

Vanitha

Vanitha

ദൃശ്യം to ദൃശ്യം

ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി

time to read

3 mins

January 03, 2026

Vanitha

Vanitha

Ride on the TREND

കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്

time to read

2 mins

December 06, 2025

Vanitha

Vanitha

ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്

കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം

time to read

2 mins

December 06, 2025

Vanitha

Vanitha

പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ

“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ

time to read

2 mins

December 06, 2025

Vanitha

Vanitha

കുറവുകളില്ലാതെ പുതുക്കാം അടുക്കള

പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും

time to read

4 mins

December 06, 2025

Vanitha

Vanitha

മൂലകോശദാനം എന്നാൽ എന്ത്?

ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം

time to read

1 min

December 06, 2025

Vanitha

Vanitha

മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ

മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ

time to read

3 mins

December 06, 2025

Translate

Share

-
+

Change font size