कोशिश गोल्ड - मुक्त

ഇതാണു മനസ്സിന്റെ വലുപ്പം

Vanitha

|

March 04, 2023

'തടിയാ' എന്നു ഒരിക്കലെങ്കിലും പരിഹാസവിളി കേട്ടവർ നിർമാതാവ് രവിന്ദറിന്റെയും നടി മഹാലക്ഷ്മിയുടെയും പ്രണയം കേൾക്കേണ്ടതാണ്

- വിജീഷ് ഗോപിനാഥ്

ഇതാണു മനസ്സിന്റെ വലുപ്പം

മഹാലക്ഷ്മി ഈ വിവാഹ ഫോട്ടോ ആണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഒപ്പം പ്രണയത്താലി പോലെ രണ്ടു വരിക്കുറിപ്പും. നീ ജീവിതത്തിലേക്കു കടന്നു വന്നത് എന്റെ ഭാഗ്യമാണ്. ലവ് യൂ.'

 പക്ഷേ, മഹാലക്ഷ്മി വിവാഹം കഴിച്ച രവിന്ദർ ചന്ദ്രശേഖരന്റെ ഭാരം ചിലരുടെ മനസ്സിനു താങ്ങാനായില്ല. പിന്നെ, നടന്നത് ബോഡി ഷെയ്മിങിന്റെ ബോംബിങ്. അച്ഛനും മകളും' 'പണം മോഹിച്ചുള്ള വിവാഹം തുടങ്ങി മനോരോഗത്തിന്റെ പല തരം ഭാവങ്ങൾ സോഷ്യൽ മീഡിയയിലിരുന്നു പരിഹാസച്ചിരി ചിരിച്ചു. ഇന്ത്യയ്ക്ക് പുറത്തുള്ള മാധ്യമങ്ങളിൽ വരെ വാർത്തകൾ നിറഞ്ഞു.

സോഷ്യൽമീഡിയയിലെ കമന്റേ കൊണ്ട് ആരും തകർന്നു പോയേക്കാം. പക്ഷേ, അത് എഴുതിയവരുടെ മുഖമടച്ചൊന്നു പൊട്ടിച്ചു കൊണ്ടാണു ലിബാ പ്രൊഡക്ഷൻസ് നിർമാണക്കമ്പനിയുടെ ചെന്നൈയിലെ ഓഫിസിലിരുന്നു രവിന്ദറും മഹാലക്ഷ്മിയും സംസാരിച്ചു തുടങ്ങിയത്.

“കമന്റിട്ടവരുടെ മനസ്സിനാണു കുഴപ്പം. എന്താകാം അവർക്കു സഹിക്കാൻ പറ്റാതെ വന്നത് ? എന്റെ വണ്ണം. പിന്നെ, മഹാലക്ഷ്മി എന്ന സുന്ദരിയെ പങ്കാളിയായി ലഭിച്ചത്. ശരീരവണ്ണം കൂടിയവർക്കു വിവാഹമേ പാടില്ല എന്നു ചിന്തിക്കുന്നവരാണു പലരും. അപ്പോഴാണു പ്രശസ്തയായ സുന്ദരിയായ നടിയെ വിവാഹം കഴിക്കുന്നത്. അതെങ്ങനെ സംഭവിച്ചു എന്നാണവരുടെ ചിന്ത. അതുകൊണ്ടാണ് ഒൻപതാമത്തെ ലോകാദ്ഭുതമായി ഇതിനെ കാണുന്നത്. ആ ചിന്ത ഒരു സമൂഹത്തിന്റെ രോഗമാണ്. അതിനാണു ചികിത്സ വേണ്ടത്. ആ രോഗികളെ ഓർത്തു ഞങ്ങളുടെ സന്തോഷം എന്തിനു നഷ്ടപ്പെടുത്തണം. രവിന്ദർ പൊട്ടിച്ചിരിച്ചു.

സൂപ്പർ ഹിറ്റ് വിഡിയോ ജോക്കി

മഹാലക്ഷ്മി എന്ന വിഡിയോ ജോക്കിയുടെ പേരു കൗമാരത്തിലേ രവി കേട്ടിട്ടുണ്ടായിരുന്നു. മിക്ക ചെറുപ്പക്കാരുടെയും ക്രഷ് ആയിരുന്നു അന്ന് ആ ക്യൂട്ട് അവതാരക. മ്യൂസിക് ചാനലുകൾ വന്നു തുടങ്ങിയിട്ടേയുള്ളൂ. സൺ മ്യൂസിക്കിൽ പിറന്നാൾ ആശംസിച്ചു പാട്ടുകൾ ഡെഡിക്കേറ്റു ചെയ്യുന്ന പ്രോഗ്രാം അവതരിപ്പിച്ചിരുന്നതു മഹാലക്ഷ്മി ആയിരുന്നു. സംഭവം വൻ ഹിറ്റ്. ധാരാളം ആരാധകർ.

മഹാലക്ഷ്മി: ഒരു വാശിക്കാരി കുട്ടിയായിരുന്നു ഞാൻ. വീട്ടിൽ അത്ര ലാളിച്ചാണു വളർത്തിയത്. പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചതിനിടയ്ക്ക് ഒൻപതു സ്കൂളുകൾ മാറി. "ടീച്ചർ അടിച്ചു. കൂടെയുള്ള കുട്ടികൾ കളിയാക്കി അങ്ങനെ പല കാരണങ്ങൾ കൊണ്ടു സ്കൂളുകൾ മാറിക്കൊണ്ടിരുന്നു.

Vanitha से और कहानियाँ

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Vanitha

Vanitha

ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

January 03, 2026

Vanitha

Vanitha

വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ

റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ

time to read

1 min

January 03, 2026

Vanitha

Vanitha

കിളിയഴകൻ

മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...

time to read

3 mins

January 03, 2026

Vanitha

Vanitha

ദൃശ്യം to ദൃശ്യം

ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി

time to read

3 mins

January 03, 2026

Vanitha

Vanitha

Ride on the TREND

കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്

time to read

2 mins

December 06, 2025

Vanitha

Vanitha

ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്

കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം

time to read

2 mins

December 06, 2025

Vanitha

Vanitha

പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ

“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ

time to read

2 mins

December 06, 2025

Translate

Share

-
+

Change font size