വളർത്തേണ്ട, അവർ വളർന്നോളും
Vanitha
|January 07, 2023
മധുപാലും ശ്രീജിത് ഐപിഎസും മക്കളും പങ്കുവയ്ക്കുന്ന പേരന്റിങ് അനുഭവങ്ങളും കാഴ്ചപ്പാടുകളും
നാലു തലമുറയിലെ വനിതകൾക്കൊപ്പമാണു മധുപാൽ സംസാരിക്കാനിരുന്നത്. അമ്മ രമണിയമ്മ അകത്തുണ്ട്. അച്ഛനും മക്കളും സംസാരിച്ചോളൂ' ഭാര്യ രേഖ തിരക്കുകളിലേക്കു പാഞ്ഞു. "ഞങ്ങൾക്കൊപ്പം അച്ഛനും വളരുകയായിരുന്നെന്നു പറഞ്ഞു മാധവിയും മീനാക്ഷിയും അടുത്തിരിക്കുന്നുണ്ട്. മാധവിയുടെ തോളിൽ നാലാം തലമുറയിലെ താരം നല്ല ഉറക്കത്തിലാണ്. മാധവിയുടെ മകൾ, 50 ദിവസം പ്രായമുള്ള ജാനകി. ജാനകിയുടെ ഉറക്കം പിണങ്ങാതിരിക്കാൻ മുത്തച്ഛൻ കരുതലോടെ' മധുപാൽ പതുക്കെ സംസാരിച്ചു തുടങ്ങി.
“വളർത്തുക എന്ന വാക്കിന് ഒരു കുഴപ്പമുണ്ട്. അതിൽ വളർത്തുന്ന ആൾക്കാണു പ്രാധാന്യം. അതുകൊണ്ടു പേരന്റിങിൽ ആ വാക്ക് കെയറിങ്' എന്ന അർഥത്തിൽ ഉപയോഗിക്കുന്നതാണ് ഉചിതം. മക്കളെ വളർത്തേണ്ട, അവർ വളരുകയാണ്. ചേർത്തു നിർത്തി മുന്നോട്ടു പോയാൽ മതി.
പുതിയ തലമുറയിലെ കുട്ടികളോടു സംസാരിക്കാനുള്ള അവസരം കിട്ടാറുണ്ട്. പലരുടെയും പൊതുവായ സങ്കടം അവരെ കേൾക്കാൻ ആളില്ലെന്നതാണ്. അവർക്കു പലതും തുറന്നു പറയണം. പക്ഷേ, അച്ഛനോടും അമ്മയോടും പറയാനായി പറ്റുന്നില്ല. വളർച്ചയിൽ എവിടെയോ വച്ച് അവരിലേക്കുള്ള വാക്കിന്റെ പാലം പൊളിഞ്ഞു പോയി.
അണുകുടുംബത്തിലേക്കു വന്നപ്പോൾ കാര്യങ്ങൾ തുറന്നു പറയാനും പങ്കുവയ്ക്കാനുമുള്ളവരുടെ എണ്ണം കുറഞ്ഞു, സോഷ്യൽ മീഡിയയും സമൂഹവും അവർക്കു മേൽ സർവൈലൻസ് ക്യാമറകളും വച്ചു. അതോടെ കുട്ടികൾ എങ്ങനെ വളരണം, എന്തു ധരിക്കണം എന്നൊക്കെ സമൂഹത്തിലെ ചിലർ തീരുമാനിക്കാൻ തുടങ്ങി. ആ അപകടകരമായ അവസ്ഥയിലാണു നമ്മുടെ ചെറുപ്പക്കാർ വളരുന്നത്.
മാധവി: എല്ലാം പറയാൻ അച്ഛനെയും അമ്മയെയും കിട്ടണം എന്നില്ല. എന്റെ സ്കൂൾ കാലത്ത് അച്ഛൻ സിനിമയുടെ തിരക്കിലായിരുന്നു. അന്നെല്ലാം പറഞ്ഞിരുന്നത് അചമ്മയോടായിരുന്നു. എന്റെ കൂട്ടുകാരെക്കുറിച്ചും സ്‌കൂളിൽ നടക്കുന്ന ഓരോ കുഞ്ഞു കാര്യങ്ങളും. അപ്പോഴും ഒപ്പമുണ്ടെന്ന തോന്നൽ അച്ഛൻ ഞങ്ങളിലുണ്ടാക്കി.
മീനാക്ഷി: ഞാനും ചേച്ചിയും തമ്മിൽ ഏഴര വയസ്സിന്റെ വ്യത്യാസമുണ്ട്. ഞാനെത്തിയത് ലേറ്റായതു കൊണ്ടാകാം അച്ഛനും അമ്മയും കുറച്ചു കൂടി ഫോക്കസ് ചെയ്തിരിക്കുന്നത് എന്നെയാണ്. അതു ഭാരമായി തോന്നിയില്ല. പോണ്ടിച്ചേരിയിൽ ലിറ്ററേച്ചർ പിജി ചെയ്യാൻ പോയപ്പോഴും എന്നെയോർത്ത് അച്ഛൻ ടെൻഷൻ അടിച്ചിരുന്നില്ല.
ഭൂതകാലക്കുളിര് എത്രത്തോളം
यह कहानी Vanitha के January 07, 2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 03, 2026
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയഴകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Translate
Change font size
