कोशिश गोल्ड - मुक्त
നാടു ചുറ്റി നഗരം ചുറ്റി സൂപ്പർ അമ്മൂമ്മമാർ
Vanitha
|November 26, 2022
ജീവിതം ആസ്വദിക്കാൻ പ്രായം ഒരു പ്രശ്നമല്ല എന്നു തെളിയിക്കുന്ന വത്സലയും രമണിയും
വടക്കൂട്ട് തറവാടിന്റെ മുറ്റത്തു കോട്ടൻ സാരി വടിവോടെയുടുത്ത രണ്ടു സുന്ദരിക്കുട്ടികൾ. വത്സലയും രമണിയും ചേച്ചിയും അനിയത്തിയും പ്രായം പതിനേഴ്...
അല്ല, എൺപത്തിമൂന്നും എൺപത്തൊന്നും.
ശ്ശൊ... ഞങ്ങളെപ്പറ്റി ചോദിക്കാൻ പോവാണോ എന്നൊരു നാണം ഇരുവരുടെയും കവിളുകളെ തുടുപ്പിച്ചു. യാത്രാ പ്രേമികളാണല്ലേ എന്ന ചോദ്യം ചന്ദനവും കുങ്കുമവും ചേർത്തു കുറിവരച്ച് നെറ്റിക്കു താഴെ കണ്ണുകൾക്കു നക്ഷത്രത്തിളക്കമേകി.
ഈ നക്ഷത്രത്തിളക്കമാണ് ഇവരുടെ യഥാർഥ പ്രായം. വാർധക്യം ഒതുങ്ങിക്കൂടേണ്ട കാലമല്ല എന്നു പറയാതെ പറഞ്ഞ് ഇവർ ലോകം ചുറ്റുന്നു.
“യാത്രചെയ്യാനുള്ള ഒരവസരവും വെറുതേ കളയാറില്ല. ചിലതു നാരായണീയം വായിക്കാൻ ഒത്തുകൂടുന്ന സംഘത്തോടൊപ്പമാകും. ചിലപ്പോൾ കുടുംബത്തോടൊപ്പം സ്വയം പ്ലാൻ ചെയ്തു മറ്റുള്ളവരെക്കൂടെ കൂട്ടി പോയ യാത്രകളുമുണ്ട്.'' വത്സലയും രമണിയും ആവേശത്തോടെ പറയുന്നു.
ഗൂഗിൾ പേ ചെയ്യാനും ജിപിഎസ് ഉപയോഗിക്കാനും വൈകിയ പ്രായത്തിലും പഠിച്ചെടുത്തു മുന്നേറുകയാണ് "സൂപ്പർ ഗ്രാൻമാസ്'.
ദ്വാരകാപുരി കാണാൻ
“യാത്ര ചെയ്യണം എന്ന മോഹം പണ്ട് ഉണ്ടായിരു ന്നു. പല കാരണങ്ങൾ കൊണ്ടു നടന്നില്ല. രമണി ഭർ ത്താവുമൊത്ത് കുറേയൊക്കെ യാത്ര ചെയ്തിട്ടുണ്ട്. പണ്ടൊക്കെ പെൺകുട്ടികളായാൽ കല്യാണം കഴിക്കുക, കുട്ടികളെ നോക്കുക, വീട് നോക്കുക ഒക്കെ ആയിരുന്നല്ലോ മുഖ്യം. പഠിപ്പു പോലും പ്രധാനമായിരുന്നില്ല. പെൺകുട്ടികളൊക്കെ എന്തിനാപ്പൊ പഠിച്ചിട്ട് എന്നാണ് കാരണവന്മാർ ചോദിക്കുക. അന്ന് ആ ചിന്തയ്ക്ക് കുഴപ്പമൊന്നും ആർക്കും തോന്നിയിരുന്നില്ല.
പതിനെട്ടാം വയസ്സിലാണു ഞങ്ങൾ രണ്ടുപേരുടെയും വിവാഹം നടക്കുന്നത്. എന്റെ ഭർത്താവ് രാജകുമാര മേനോന് തിരുവനന്തപുരത്തായിരുന്നു ജോലി. അദ്ദേഹം മരിക്കുന്നതിനു കുറച്ചു കാലം മുൻപ് തൃശൂർ ഓട്ടുപാറയിലുള്ള വടക്കൂട്ട് എന്ന തറവാട്ടു വീട്ടിലേക്കു ഞങ്ങൾ വന്നു. അമ്മ ഉണ്ടായിരുന്നു അന്നു തറവാട്ടിൽ. അദ്ദേഹം മരിച്ച ശേഷം അദ്ദേഹത്തിന്റെ ജോലി ലഭിച്ചിരുന്നു, തൃശൂർ ഏജീസ് ഓഫിസിൽ.
यह कहानी Vanitha के November 26, 2022 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ
പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ
1 mins
November 22, 2025
Vanitha
എന്റെ ലോകം മാറ്റിയ മെസ്സി
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
2 mins
November 22, 2025
Vanitha
അമ്മത്തണലിൽ അദ്വൈത്
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
3 mins
November 22, 2025
Vanitha
രണ്ടാം വട്ടം കണ്ടപ്പോൾ...
സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ
1 mins
November 22, 2025
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Translate
Change font size
