कोशिश गोल्ड - मुक्त

ആകാശ നൈല

Vanitha

|

July 23, 2022

ദുബായിലും കേരളത്തിലുമായി തിരക്കിട്ടു പറക്കുകയാണ് നൈല ഉഷ

- രൂപാ ദയാബ്ജി

ആകാശ നൈല

കൂട്ടുകാർ നൈല ഉഷയെ "ആകാശ നൈല എന്നു വിളിക്കുന്നതിൽ കാര്യമുണ്ട്. കാരണം ജൂണിൽ മാത്രം ആറോ ഏഴോ വട്ടം ദുബായിൽ നിന്നു കേരളത്തിലേക്ക് നൈല സിനിമയ്ക്കായി പറന്നു.

"പൊറിഞ്ചുമറിയ ജോസി'നു ശേഷം വീണ്ടുമൊരു ജോഷി ചിത്രം വരുന്ന സന്തോഷത്തിലാണ് നൈല. സുരേഷ് ഗോപി ചേട്ടന്റെ ജോടിയായി അഭിനയിച്ച പാപ്പൻ ഈ മാസം റിലീസാകും. ഓരോ ചാൻസും ദൈവം തരുമ്പോൾ നമ്മളായി വിട്ടുകളയരുതല്ലോ.'

' പ്രിയനും പാപ്പനും കുഞ്ഞമ്മിണിയും... സിനിമാ തിരക്കിലേക്ക് മാറിയല്ലേ ?

കോവിഡിനു മുൻപേ കേട്ടതാണ് പ്രിയൻ ഓട്ടത്തിലാണ് സിനിമയുടെ കഥ. ഇടയ്ക്കു മുടങ്ങിയും വീണ്ടും തുടങ്ങിയും പൂർത്തിയായപ്പോഴേക്കും അടുത്ത സിനിമ വന്നു.

വർഷത്തിൽ ഒരു സിനിമ എന്നതാണ് എന്റെ കണക്ക്. എങ്കിലേ ജോലിയും സിനിമയും ഒന്നിച്ചു കൊണ്ടുപോകാൻ പറ്റൂ. ദുബായിൽ റേഡിയോ ജോക്കി ആയുള്ള ജോലിക്കിടെ ഒരു എക്സ്ട്രാ ലീവു പോലും എടുക്കാതെയാണ് ഇതുവരെ മുന്നോട്ടു പോയത്. പ്രിയന്റെ പ്രമോഷൻ കഴിഞ്ഞ് രാത്രി തിരികെ ചെന്നതിന്റെ പിറ്റേന്ന് എഫ്എമ്മിൽ ഷോ ചെയ്തിട്ടുണ്ട്.

സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന കുഞ്ഞമ്മിണീസ് ഹോസ്പിറ്റലി'നു വേണ്ടിയാണ് ഇപ്പോൾ നാട്ടിൽ വന്നത്. ഫാന്റസി, കോമഡി പാറ്റേണിലുള്ള ഈ സിനിമ ക്രിസ്മസ് റിലീസ് ആണ്.

പറക്കുന്നതിനിടെ കോവിഡിൽ നൈലയും ലോക് ആയോ ?

ലോകം നിശ്ചലമായപ്പോഴും ജോലി ചെയ്തു. റേഡിയോ ജോക്കി ആയതിന്റെ ഗുണമാണത്. രാവിലെ ആളൊഴിഞ്ഞ റോഡിലൂടെ കാറോടിച്ച് പോകുമ്പോൾ പലവട്ടം പൊലീസ് തടയും. പെർമിഷൻ പേപ്പറൊക്കെ കാണിച്ചാണ് ഓഫിസിലെത്തുന്നത്. എംബസിയുമായി സഹകരിച്ച് നാട്ടിലേക്കു പോകുന്ന മലയാളികൾക്കു വേണ്ടിയുള്ള വിവരങ്ങൾ പരിപാടിയിൽ ചേർത്തിരുന്നു.

എന്നും പുറത്തു പോകുന്നതിന്റെ സന്തോഷമുണ്ടങ്കിലും മാളുകളെല്ലാം അടച്ചതു വലിയ വിഷമമായിരുന്നു. അങ്ങനെയിരിക്കെയാണ് ദുബായ് എക്സ്പോ വന്നത്. തുടക്കത്തിൽ ഞാൻ ചിന്തിച്ചിട്ടുണ്ട് ഈ കോവിഡ് കാലത്ത് എക്സ്പോ കാണാൻ ആരു വരാനാണെന്ന് തീരുന്നതിനു തൊട്ടുമുൻപ് വീണ്ടും ചെന്നപ്പോൾ ഞെട്ടിപ്പോയി. ഓരോ പവലിയനും കാണാൻ നീണ്ട ക്യൂ.

Vanitha से और कहानियाँ

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Vanitha

Vanitha

ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

January 03, 2026

Vanitha

Vanitha

വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ

റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ

time to read

1 min

January 03, 2026

Translate

Share

-
+

Change font size