कोशिश गोल्ड - मुक्त
വേണ്ട കുട്ടികളോട് അതിക്രമം
Vanitha
|June 11, 2022
ആൺ-പെൺ വ്യത്യാസമില്ലാതെ 18 ൽ താഴെ പ്രായമുള്ള കുട്ടികൾക്കാണ് പോക്സോ നിയമം സംരക്ഷണം നൽകുന്നത്. സംശയങ്ങൾക്ക് നിയമവിദഗ്ധൻ നൽകുന്ന മറുപടികൾ
അത് ബാഡ് ടച്ചാണ്. മാമൻ കുറ്റം ചെയ്തിട്ടുണ്ട്. ഗുഡ് ടച്ചും ബാഡ് ടച്ചും സ്കൂളിൽ പഠി പ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് പീഡനത്തിന് ഇരയായ ഒൻപതു വയസ്സുകാരൻ കോടതിയിൽ പറഞ്ഞ വാക്കുകളാണിത്. വിചാരണവേളയിലാണ് കുട്ടി കോടതിയോട് ഇങ്ങനെ പറഞ്ഞത്. വീട്ടുജോലിക്കു വന്ന അൻപത്തിനാലുകാരനായ പ്രതി കുട്ടിയെ ബലമായി പിടിച്ച് സ്വകാര്യഭാഗത്ത് സ്പർശിക്കുകയായിരുന്നു.
ഈ കുഞ്ഞിന്റെ വാക്കുകൾ മനസ്സിനെ സ്പർശിക്കാത്തവരുണ്ടെങ്കിൽ അവർ കുട്ടികളോട് അൽപം പോലും ദയയുള്ളവരാകില്ല. ഈ കുഞ്ഞ് പറഞ്ഞ മാമനും അത്തരക്കാരനായിരുന്നു. ഈ തെറ്റിന് കോടതി പ്രതിക്ക് വിധിച്ചത് അഞ്ചു വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ്. പോക്സോ കേസ് പ്രകാരമായിരുന്നു വിധി. പോക്സോ കേസുകൾ ദിനംപ്രതി കൂടുന്ന അവസ്ഥയാണ് ഉള്ളത്. കുട്ടികൾക്ക് പ്രതികരിക്കാനും ചെറുത്തുനിൽക്കാനും സാധിക്കില്ല എന്നതാണ് പ്രതികളുടെ സൗകര്യം. എന്നാൽ പോക്സോ നിയമം ഇത്തരം കേസുകളിൽ കുട്ടിക്ക് തുണയാകുന്നു.
എന്താണ് പോക്സോ നിയമം (POCSO) ?
2012 ജൂൺ 14 നാണ് പോക്സോ (പ്രൊട്ടക്ഷൻ ഓഫ് ചിൽ ഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്) നിയമം നിലവിൽ വന്നത്. വ്യക്തി എന്ന നിലയിലേക്കുള്ള കുട്ടികളുടെ മാനസി കവും ശാരീരികവുമായ വളർച്ചയ്ക്ക് വേണ്ട സംരക്ഷണം നിയമം ഉറപ്പ് തരുന്നു. ലൈംഗിക ചൂഷണങ്ങളിൽ നിന്ന് ആൺ-പെൺ വ്യത്യാസമില്ലാതെ നിയമസംരക്ഷണവും നീതിയും ഉറപ്പാക്കുന്നതാണ് പോക്സോ നിയമം.
ഏതു പ്രായം വരെയുള്ള കുട്ടികൾക്കാണ് പോക്സോ നിയമപ്രകാരമുള്ള സംരക്ഷണം ?
ഇന്ത്യയിലെ നിയമ വ്യവസ്ഥയനുസരിച്ച് പൂർണ വളർച്ചയെത്തുന്ന പ്രായം പതിനെട്ടാണ്. 18 വയസ്സിൽ താഴെയുള്ള ഏതൊരു വ്യക്തിയും നിയമത്തിന്റെ മുന്നിൽ കുട്ടിയാണ്.
ഏതു പ്രായത്തിലുള്ള കുട്ടിയോടുമുള്ള ലൈംഗിക അതിക്രമം ഒരേ കണ്ണോടെയല്ല നിയമം കാണുന്നത്. കുട്ടിയുടെ പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ഏതു സ്ഥാനത്തിരിക്കുന്നയാൾ ചെയ്തു തുടങ്ങിയ പല വിഭാഗീകരണങ്ങളിലൂടെയാണ് കുറ്റകൃത്യത്തിനുള്ള ശിക്ഷ വിധിക്കുന്നത്.
പോക്സോ നിയമപ്രകാരം എന്തെല്ലാമാണ് കുറ്റകൃത്യം ? ലൈംഗികമായി കുട്ടികളെ ഉപയോഗിക്കുകയോ ശരീര ഭാഗങ്ങളിൽ തൊടുകയോ, ലൈംഗിക അവയവമോ, മറ്റു വസ്തുക്കളോ പ്രവേശിപ്പിക്കുകയോ ചെയ്യുന്നതും ഏഴു വർഷം മുതൽ ജീവിതകാലം മുഴുവൻ നീളുന്ന ജീവപര്യതം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
यह कहानी Vanitha के June 11, 2022 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Vanitha
ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 03, 2026
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയഴകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Translate
Change font size
