कोशिश गोल्ड - मुक्त

രാഹുദോഷമകറ്റാൻ തിരുനാഗേശ്വരന് നൂറും പാലും

Muhurtham

|

June 2023

ക്ഷേത്രമാഹാത്മ്യം

- പ്രദീപ് ആനന്ദ്

രാഹുദോഷമകറ്റാൻ തിരുനാഗേശ്വരന് നൂറും പാലും

ശനീശ്വരന് തുല്യമായോ അതിലേറെയോ കഷ്ടതകൾ ചില ഘട്ടങ്ങളിൽ ഒരു ജീവിതത്തിൽ വരുത്തി വയ്ക്കാൻ കഴിയുന്ന ഗ്രഹമായാണ് രാഹുവിനെ കണക്കാക്കുന്നത്. എന്നാൽ സംപ്രീതനാകുകയും അനുകൂല സ്ഥാനത്ത് നിൽക്കുകയും ചെയ്താൽ രാഹുവിനെപ്പോലെ അനുഗ്രഹം ചൊരിയുന്ന മറ്റൊരു ഗ്രഹം തന്നെ ഇല്ലെന്നു തന്നെയും പറയാം. രാഹുവിനെപ്പോലെ കൊടുപ്പവനും കേതുവിനെപ്പോലെ കെടുപ്പവനും ഇല്ല എന്നൊരു ചൊല്ലു തന്നെ ജ്യോതിഷത്തിൽ ഉണ്ട്. സാധാരണ ഒരാളുടെ ജാതകത്തിൽ പതിനെട്ട് വർഷമാണ് രാഹുദശാകാലം വരുന്നത്. രാഹു പ്രീതി നേടാൻ നിരവധി ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ രാഹു ക്ഷേത്രം തമിഴ്നാട്ടിലെ തിരുനാഗേശ്വരം നാഗനാഗർസ്വാമി തിരുകോവിലാണ്. രാഹുവിന് പ്രത്യേക പ്രതിഷ്ഠയായുള്ള ഇവിടെ ദർശനം നടത്തിയാൽ എല്ലാ രാഹുദോഷങ്ങളും വിട്ടകലും എന്നാണ് വിശ്വാസം.

ചെമ്പകാരശ്വരായി മഹാദേവക്ഷേത്രം

തഞ്ചാവൂർ ജില്ലയിൽ കുംഭകോണത്ത് നിന്ന് നാല് കിലോമീറ്റർ അകലെ തിരുനാഗേശ്വരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുംഭകോണത്തു നിന്ന് എപ്പോഴും ഇവിടേയ്ക്ക് ബസുകൾ ലഭ്യമാണ്. തിരുനാഗേശ്വരം റെയിൽവേ സ്റ്റേഷനുമുണ്ട്. കാവേരി നദിക്കരയിലെ 276 ശിവക്ഷേത്രങ്ങളിൽ 27-ാമത് വരുന്ന ക്ഷേത്രമായാണ് ഇത് കരുതപ്പെടുന്നത്. 2000ത്തോളം വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിന് അഞ്ചുനില പ്രധാനഗോപുരവും 4 വശത്തുമായി 4 ഗോപുരങ്ങളും ഉണ്ട്. ഏകദേശം 100 ഏക്കറോളം വരുന്ന സ്ഥല മദ്ധ്യത്ത് തേരിന്റെ നൂറുകാൽ മണ്ഡപങ്ങളോട് കൂടിയാണ് ക്ഷേത്രം നിൽക്കുന്നത്. ഇത് വിശദമായി ചുറ്റിക്കാണാൻ തന്നെ ഒരു മണിക്കൂറോളം വേണ്ടി വരും. ക്ഷേത്രത്തിന് മുന്നിൽ ഇടതുഭാഗത്ത് സൂര്യപുഷ്കരണി എന്ന തീർത്ഥക്കുളവും ഉണ്ട്. ഇവിടെ കാൽ നനച്ച് വേണം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ വലിയ മണ്ഡപങ്ങളും ചിത്രപണികളും നിറഞ്ഞ പ്രധാന കവാടം കടന്ന് അകത്ത് ചെന്നാൽ കാണാനാവുക ശിവ ഭഗവാൻ നാഗനാഗർ അഥവാ ചെമ്പകാര ശ്വരർ എന്ന പേരിൽ കുടികൊള്ളുന്ന സന്നി ധിയാണ്. തിരുനാഗേശ്വരം മുമ്പ് ചെമ്പകവനം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അതിനാൽ ശിവൻ ഇവിടെ ചെമ്പകാരണേശ്വരനുമാണ്.

Muhurtham से और कहानियाँ

Muhurtham

Muhurtham

18 ചിട്ടയോടെ അയ്യനെ തൊഴണം

അയ്യപ്പദർശനത്തിനായി വ്രതം ആരംഭിച്ചാൽ നിത്യവും രാവിലെ കുളിച്ച് ക്ഷേത്രദർശനം നടത്തി ശരണം വിളിച്ച് വേണം മണ്ഡല കാലം കഴിച്ചു കൂട്ടാൻ. മാലയിടുന്നത് വേണമെങ്കിൽ വ്രതതുടക്കം മുതലോ മലയാത്ര ആരംഭിക്കുന്നതിന് 3 ദിവസം മുമ്പോ ആകാം. മാല ഒരു ഓർമ്മപ്പെടുത്തലാണ് സദാ നാം സ്വാമിയാണെന്ന ഓർമ്മപ്പെടുത്തൽ. അതുണ്ടെങ്കിൽ തെറ്റുകളിൽ നിന്ന് നാം അറിയതെ പിൻതിരിയും

time to read

6 mins

November 2025

Muhurtham

Muhurtham

മല കയറാൻ പമ്പാഗണപതി കനിയണം

പമ്പാഗണപതി ക്ഷേത്രം

time to read

3 mins

November 2025

Muhurtham

Muhurtham

അമ്പലത്തിലെ വിവാഹത്തിനും മുഹൂർത്തം നോക്കണം

മുഹൂർത്തശാസ്ത്രം...

time to read

6 mins

September 2025

Muhurtham

Muhurtham

ആവണംകോട്ട് ആവണം വിദ്യാരംഭം

ശ്രീശങ്കരന്റെ വിദ്യാദേവത...

time to read

2 mins

September 2025

Muhurtham

Muhurtham

ദാമ്പത്യസന്തോഷം ലഭിക്കുമോ നിങ്ങൾക്ക്

ജ്യോതിഷ വിധി...

time to read

9 mins

September 2025

Muhurtham

Muhurtham

അപകടകാരിയാകുന്ന രാഹുദോഷം

മാതൃഭാവം പുത്രനാശയോഗം ബ്രാഹ്മണ ശാപം ആയുർബലം എല്ലാം രാഹു കേതുബന്ധം കൊണ്ട് ചിന്തിക്കാം

time to read

4 mins

September 2025

Muhurtham

Muhurtham

രാഹുദോഷം തീരാൻ തിരുവെഴുന്നള്ളത്ത് കാണണം

വെട്ടിക്കോട് ശ്രീനാഗരാജസ്വാമി ക്ഷേത്രം

time to read

4 mins

September 2025

Muhurtham

Muhurtham

എന്താണ് കരിനാൾ, പ്രതിവിധിയെന്ത്?

ജ്യോതിഷ അറിവ്...

time to read

8 mins

July 2025

Muhurtham

Muhurtham

കാശിയിൽ ആരെയൊക്കെ തൊഴണം

ക്ഷേത്രദർശനം

time to read

6 mins

July 2025

Muhurtham

Muhurtham

അദ്ധ്യാത്മിക വിശുദ്ധിയുടെ മാസം

ഗ്രഹനില

time to read

7 mins

July 2025

Translate

Share

-
+

Change font size