कोशिश गोल्ड - मुक्त
18 ചിട്ടയോടെ അയ്യനെ തൊഴണം
Muhurtham
|November 2025
അയ്യപ്പദർശനത്തിനായി വ്രതം ആരംഭിച്ചാൽ നിത്യവും രാവിലെ കുളിച്ച് ക്ഷേത്രദർശനം നടത്തി ശരണം വിളിച്ച് വേണം മണ്ഡല കാലം കഴിച്ചു കൂട്ടാൻ. മാലയിടുന്നത് വേണമെങ്കിൽ വ്രതതുടക്കം മുതലോ മലയാത്ര ആരംഭിക്കുന്നതിന് 3 ദിവസം മുമ്പോ ആകാം. മാല ഒരു ഓർമ്മപ്പെടുത്തലാണ് സദാ നാം സ്വാമിയാണെന്ന ഓർമ്മപ്പെടുത്തൽ. അതുണ്ടെങ്കിൽ തെറ്റുകളിൽ നിന്ന് നാം അറിയതെ പിൻതിരിയും
ലോകവീരം മഹാപൂജ്യം സർവ രക്ഷാകരം വിഭോ
പാർവതീ ഹൃദയാനന്ദം ശാസ്താരം പ്രണമാമ്യഹം സ്വാമിയേ ശരണമയ്യപ്പാ.....!
വൃശ്ചികം ഒന്നുമുതൽ ശബരിമല തീർഥാടനകാലം ആരംഭിക്കുകയാണ്. മലനാട്ടിൽ മാത്രമല്ല ലോകത്തെമ്പാടും ശരണം വിളികൾ ഉയർന്നു കേൾക്കുന്ന വ്രതശുദ്ധിയുടെ കാലമാണ് ഈ 41 ദിനങ്ങൾ. (41 ദിവസമാണ് ഒരു മണ്ഡലം ) ശബരിമല വ്രതം പൊതുവെ മണ്ഡലവ്രതം എന്നാണ് അറിയപ്പെടുന്നത്. നാല്പത്തിയൊന്നുനാൾ നീളുന്ന മണ്ഡലകാലമഹോത്സവത്തിന് ശബരിമല ശ്രീധർമ്മശാസ്താവിന്റെ പൊന്നമ്പല തിരുനട നവംബർ 16 (തുലാം 30) നാണ് തുറക്കുക. തന്ത്രിയുടെ സാന്നിദ്ധ്യത്തിൽ മേൽ ശാന്തിയാണ് നട തുറക്കുന്നത്. തിരുനട തുറക്കുമ്പോൾ ഭസ്മാഭിഷിക്തനായി ചിന്മുദ്രാങ്കിത യോഗസമാധി ഭാവത്തിലായിരിക്കും അയ്യപ്പസ്വാമിയുടെ രൂപം. മനസ്സും ശരീരവും ഒരുപോലെ ശുദ്ധമാക്കി വേണം ശബരിമല ശ്രീ ധർമശാസ്താവിനെ ദർശനം നടത്താൻ. വ്രതനിഷ്ഠയിൽ പ്രധാനം ബ്രഹ്മചര്യമാണ്. കറുപ്പ് വസ്ത്രം അണിഞ്ഞ് മാലയിട്ടാൽ അത് ഊരുന്നതു വരെ മുടി വെട്ടാനോ താടി വടിക്കാനോ പാടില്ല. മത്സ്യമാംസാദികളും ലഹരി വസ്തുക്കളും വർജ്ജ്യമാണ്. വ്രതമെടുത്ത് എല്ലാം ഭഗവാനിലർപ്പിച്ച് പുണ്യ പാപങ്ങളുടെ ഇരുമുടിക്കെട്ടേന്തി ശരണം വിളികളോടെ പതിനെട്ടു പടികളും കയറി ശബരീശന്റെ പാദപത്മങ്ങളിൽ അഭയം തേടുന്ന ഭക്തർക്ക് അയ്യപ്പന്റെ ഈ അപൂർവ്വദർശനം എല്ലാം സൗഭാഗ്യവും കൊണ്ടുവരും. തിരുനട തുറന്ന ശേഷം ശ്രീകോവിലിൽ നിന്നു പകരുന്ന ദീപവുമായി മേൽശാന്തി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ആഴി ജ്വലിപ്പിക്കും. അതിനു ശേഷം നിയുക്ത ശബരിമലമേൽശാന്തിയും നിയുക്തമാളികപ്പുറം മേൽശാന്തിയും ആദ്യം ഇരുമുടിക്കെട്ടുമായി പടിചവിട്ടി കയറി എത്തി അയ്യനെ തൊഴും. തുടർന്നാണ് അയ്യപ്പന്മാരെ പതിനെട്ടാം പടി കയറ്റിവിടുന്നത്. ശബരിമല അതോടെ ശരണാരവങ്ങളിൽ അമരും. പന്തളം രാജാവിനു പമ്പാമണപ്പുറത്ത് നിന്നും ലഭിച്ച മണികണ്ഠൻ പിന്നീട് പന്തളം കൊട്ടാരത്തിൽ ബാല്യകാലം ചെലവഴിച്ചുവെന്നാണ് ഐതിഹ്യം. ആയുധാഭ്യാസവും കൊട്ടാരത്തിൽ കഴിഞ്ഞ നാളുകളിലാണ് പരിശീലിച്ചത്. അവതാരോദ്ദേശ്യത്തിനു ശേഷം പന്തളം രാജാവ് ശബരിമലയിൽ പണികഴിപ്പിച്ച ക്ഷേത്രത്തിലെ വിഗ്രഹത്തിൽ അയ്യപ്പൻ വിലയം പ്രാപിച്ചുവെന്നും ഐതിഹ്യം. യഥാർത്ഥത്തിൽ അച്ചൻകോവിലിലെയും ആര്യങ്കാവിലെയും കുളത്തുപ്പുഴയിലെയും ശാസ്താസന്നിധികളിൽ കൂടി തൊഴാമെങ്കിൽ അയ്യപ്പദർശനം സായൂജ്യവും വലിയ ഭാഗ്യങ്ങളും തരും.
यह कहानी Muhurtham के November 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Muhurtham से और कहानियाँ
Muhurtham
18 ചിട്ടയോടെ അയ്യനെ തൊഴണം
അയ്യപ്പദർശനത്തിനായി വ്രതം ആരംഭിച്ചാൽ നിത്യവും രാവിലെ കുളിച്ച് ക്ഷേത്രദർശനം നടത്തി ശരണം വിളിച്ച് വേണം മണ്ഡല കാലം കഴിച്ചു കൂട്ടാൻ. മാലയിടുന്നത് വേണമെങ്കിൽ വ്രതതുടക്കം മുതലോ മലയാത്ര ആരംഭിക്കുന്നതിന് 3 ദിവസം മുമ്പോ ആകാം. മാല ഒരു ഓർമ്മപ്പെടുത്തലാണ് സദാ നാം സ്വാമിയാണെന്ന ഓർമ്മപ്പെടുത്തൽ. അതുണ്ടെങ്കിൽ തെറ്റുകളിൽ നിന്ന് നാം അറിയതെ പിൻതിരിയും
6 mins
November 2025
Muhurtham
മല കയറാൻ പമ്പാഗണപതി കനിയണം
പമ്പാഗണപതി ക്ഷേത്രം
3 mins
November 2025
Muhurtham
അമ്പലത്തിലെ വിവാഹത്തിനും മുഹൂർത്തം നോക്കണം
മുഹൂർത്തശാസ്ത്രം...
6 mins
September 2025
Muhurtham
ആവണംകോട്ട് ആവണം വിദ്യാരംഭം
ശ്രീശങ്കരന്റെ വിദ്യാദേവത...
2 mins
September 2025
Muhurtham
ദാമ്പത്യസന്തോഷം ലഭിക്കുമോ നിങ്ങൾക്ക്
ജ്യോതിഷ വിധി...
9 mins
September 2025
Muhurtham
അപകടകാരിയാകുന്ന രാഹുദോഷം
മാതൃഭാവം പുത്രനാശയോഗം ബ്രാഹ്മണ ശാപം ആയുർബലം എല്ലാം രാഹു കേതുബന്ധം കൊണ്ട് ചിന്തിക്കാം
4 mins
September 2025
Muhurtham
രാഹുദോഷം തീരാൻ തിരുവെഴുന്നള്ളത്ത് കാണണം
വെട്ടിക്കോട് ശ്രീനാഗരാജസ്വാമി ക്ഷേത്രം
4 mins
September 2025
Muhurtham
എന്താണ് കരിനാൾ, പ്രതിവിധിയെന്ത്?
ജ്യോതിഷ അറിവ്...
8 mins
July 2025
Muhurtham
കാശിയിൽ ആരെയൊക്കെ തൊഴണം
ക്ഷേത്രദർശനം
6 mins
July 2025
Muhurtham
അദ്ധ്യാത്മിക വിശുദ്ധിയുടെ മാസം
ഗ്രഹനില
7 mins
July 2025
Listen
Translate
Change font size
