മഴവില്ലഴകുള്ള മത്സ്യം
KARSHAKASREE
|December 01,2025
കിലോയ്ക്ക് 3,500 രൂപ വരെ വിലയുള്ള മത്സ്യം വിപണിയിലെത്തിക്കുന്ന ഹൈദരാബാദിലെ സംരംഭകൻ
-
തെലങ്കാനയിലെ വാറങ്കൽ എൻഐടിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് പഠനം കഴിഞ്ഞിറങ്ങുമ്പോൾ ജോലിയെക്കുറിച്ചല്ല, വേറിട്ടൊരു മത്സ്യ കൃഷിയെക്കുറിച്ചാണ് വാറങ്കൽ സ്വദേശി ആദിത്യ റിത്വിക് നാരാ ചിന്തിച്ചത്. തിലാപ്പിയയോ പംഗേഷ്യസോ അല്ല, കിലോയ്ക്ക് 3,500 രൂപ വരെ വിലയുള്ള വിശിഷ്ട മത്സ്യം റെയിൻബോ ട്രൗട്ടിന്റെ കൃഷിയായിരുന്നു ആദിത്യയുടെ മനസ്സിൽ. സാക്ഷാൽ സാൽമണിന്റെ സഹോദരീമത്സ്യം. 45 കോടി രൂപയോളം മുതൽമുടക്കിൽ ആദിത്യ ആരംഭിച്ച ഹൈടെക് മത്സ്യക്കൃഷി ഇന്ന് രാജ്യത്തെ അക്വാകൾചർ മേഖലയ്ക്കാകെ നവോന്മേഷം പകരുന്ന സംരംഭം.
മെക്കാനിക്കൽ എൻജിനീയറിങ് വൈദഗ്ധ്യവും നൂതനാശയങ്ങൾ നടപ്പാക്കാനുള്ള ഇച്ഛാശക്തിയും ഈ മത്സ്യവിപണിയുടെ പുതുസാധ്യതകളും ഒരുപോലെ കൂട്ടിയിണക്കിയാണ് ഹൈദരാബാദ് നഗരത്തിൽനിന്ന് 60 കിലോമീറ്ററോളം അകലെ ഗുഡൂർ കന്ദുകുറിൽ സ്മാർട് ഗ്രീൻ അക്വാകൾചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സംരംഭം ആദിത്യ സാധ്യമാക്കിയത്. വർഷം 365 ടൺ റെയിൻബോ ടൗട്ട് മത്സ്യം വിളവെടുക്കാൻ ശേഷിയുള്ള ഉൽപാദനശാല. കേരളത്തിലുൾപ്പെടെ രാജ്യത്താകെയുണ്ട് ആദിത്യയ്ക്ക് ഉപഭോക്താക്കൾ. അക്കൂട്ടത്തിൽ മലയാളത്തിന്റെ പ്രിയ സിനിമാതാരങ്ങളുമുണ്ട്.
പഠിച്ചും പരിശീലിച്ചും അതിതീവ്ര ശൈത്യമുള്ള കാലാവസ്ഥയിൽ മാത്രം വളരുകയും ഏറ്റവും അനുകൂല സാഹചര്യത്തിൽ മാത്രം പ്രജനനം സാധ്യമാവുകയും ചെയ്യുന്ന റെയിൻബോ ട്രൗട്ടിനെ റീസർക്കു ലേറ്ററി അക്വാകൾചർ സംവിധാന (RAS) ത്തിൽ വളർത്താനായിരുന്നു ആദിത്യയുടെ ആലോചന. അത്രത എളുപ്പമല്ലെന്നും ബോധ്യവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ RAS സംവിധാനത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ആദിത്യ അമേരിക്കയിൽ പോയി. പഠനശേഷം പരീക്ഷണാടിസ്ഥാനത്തിൽ 2019ൽ ഹാച്ചറി തുടങ്ങി. നിലവിൽ ഹിമാചലിൽ ഉൾപ്പെടെ പലയിടത്തും സ്വാഭാവിക ജലാശയങ്ങ ളിൽ റെയിൻബോ ട്രൗട്ട് വളരുന്നുണ്ട്.
यह कहानी KARSHAKASREE के December 01,2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
KARSHAKASREE से और कहानियाँ
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
KARSHAKASREE
ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക
വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ
2 mins
November 01, 2025
KARSHAKASREE
ചിലവന്നൂരിലെ ചെണ്ടുമല്ലികൾ
ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ
1 min
November 01, 2025
KARSHAKASREE
കച്ചോലം
കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം
1 mins
November 01, 2025
KARSHAKASREE
ഏലം വിളയും പാലക്കാട്
പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ
1 mins
November 01, 2025
KARSHAKASREE
സർവകലാശാല ദത്തെടുത്ത ജാതി
കർഷകന്റെ കണ്ടെത്തലിന് അംഗീകാരം
2 mins
November 01, 2025
KARSHAKASREE
അടിവാരത്തിലുമാകാം അടിപൊളി ഏലം
സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം
1 mins
November 01, 2025
KARSHAKASREE
പോത്തുവളർത്തൽ ആദായ സംരംഭം
ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം
2 mins
November 01, 2025
Listen
Translate
Change font size

