कोशिश गोल्ड - मुक्त

പരിയാരത്തെ പഴത്തോട്ടങ്ങൾ

KARSHAKASREE

|

July 01, 2022

മാങ്കോസ്റ്റിൻ കൃഷിയിലൂടെ ഫ്രൂട്സ് ഹബ് എന്ന നിലയിലേക്കു വളരുന്ന പരിയാരം

പരിയാരത്തെ പഴത്തോട്ടങ്ങൾ

മാങ്കോസ്റ്റിൻ ഈ ഗ്രാമത്തിന്റെ 'ഐശ്വര്യം എന്നൊരു ബോർഡ് എഴുതി തൂക്കാനും ഒരുക്കമാണ് പരിയാരത്തെ കർഷകർ. മാങ്കോസ്റ്റിനു പിന്നാലെ റംബുട്ടാൻ കൃഷിയുമേറുന്നതിനാൽ ഒന്നുകൂടി ആലോചിച്ചിട്ടാവാം എന്നു മാത്രം. തൃശൂർ ചാലക്കുടിക്കടുത്തുള്ള പരിയാരം,വെറ്റിലപ്പാറ, കോടശ്ശേരി പ്രദേശങ്ങളിൽ ഇത്രയും കാലം വാഴയും ജാതിയുമായിരുന്നു പ്രതാപികൾ. എന്നാൽ രണ്ടിന്റെയും സ്ഥലം അപഹരിച്ച് മാങ്കോസ്റ്റിൻ, റംബുട്ടാൻ കൃഷി വ്യാപകമാവുകയാണ്.

പരിയാരം പഞ്ചായത്തിലെ 2469 ഹെക്ടർ കൃഷിഭൂമിയിൽ മൂന്നിലൊന്നു ഭാഗത്തോളം ഇപ്പോൾ പഴവർഗ കൃഷിയാണുള്ളതെന്ന് കൃഷി ഓഫിസർ ടീന സിമേന്തി പറയുന്നു. കൃഷി വിപുലമായതോടെ പഴ വർഗക്കൃഷിക്കു സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ ആനുകൂല്യം തേടി കൃഷിഭവനിലെത്തുന്നവരുടെ എണ്ണവും വർധിച്ചു. പഴവർഗവിളകളുടെ പുതുകൃഷിക്കു ഹെക്ടറിന് 18,000 രൂപയാണ് സഹായം. പരിയാരത്തിപ്പോൾ ഒന്നോ രണ്ടോ എങ്കിലും മാങ്കോസ്റ്റിനും റംബുട്ടാനുമില്ലാത്ത വീടുകൾ കുറവെന്നും ടീന.

വിപുലമായ ഉൽപാദനമുള്ളതിനാൽ ഒട്ടേറെ കച്ചവടക്കാരും കയറ്റുമതി ഏജൻസികളും ഇവിടെയെത്തുന്നുണ്ട്. മിക്ക തോട്ടങ്ങളും പഴത്തിനു വില പറഞ്ഞ് കച്ചവടക്കാർ മൊത്തമായി കരാറെടുക്കുന്നു. എന്നിട്ടും ആഴ്ചയിൽ 2 ദിവസം മാത്രമുള്ള പരിയാരത്തെ വിഎഫ്പിസികെ വിപണി വഴി കഴിഞ്ഞ വർഷം 12 ലക്ഷം രൂപയ്ക്കു 17.5 ടൺ മാങ്കോസ്റ്റിനും 6 ലക്ഷം രൂപക്കു  4 ടൺ റംബുട്ടാനും വിപണനം ചെയ്യപ്പെട്ടു. ഈ സീസണിൽ ഉൽപാദനം വർധിച്ചിട്ടും ശരാശരി 175 രൂപ നിരക്കിൽ മാങ്കോസ്റ്റിനും ശരാശരി 150 രൂപ നിരക്കിൽ റംബുട്ടാനും വിഎഫ്പിസികെ വിപണിയിൽ കരുത്തു കാട്ടുന്നുണ്ട്.

പരിയാരം വേളൂക്കരയിലുള്ള ഫ്രാൻസിസ് മുണ്ടൻ മാണിയുടെ മൂന്നേക്കർ പുരയിടത്തിലെ അമ്പതോളം വരുന്ന റംബുട്ടാന്റെയും 15 മാങ്കോസ്റ്റിന്റെയും വിളവു മൊത്തമായി രണ്ടേമുക്കാൽ ലക്ഷം രൂപയ്ക്കാണ് ഈ സീസണിൽ കച്ചവടക്കാർക്കു നൽകിയത്. അമ്പതോളം ജാതിയുമുണ്ട് ഫ്രാൻസിസിന്. പരിപാലനം, വിളവെടുപ്പ്, ആദായം എന്നിവയെല്ലാം പരിഗണിക്കുമ്പോൾ ജാതിയെക്കാൾ മികവ് പഴവർഗങ്ങൾക്കെന്നു ഫ്രാൻസിസ്. ഇതേ നിലപാടുള്ളവരുടെ എണ്ണം പരിയാരത്തു വർധിക്കുകയാണ്.

KARSHAKASREE से और कहानियाँ

KARSHAKASREE

KARSHAKASREE

കുങ്കുമം വിളയുന്ന കേരളം

കുങ്കുമം വിളയിച്ച് വിറ്റ് തൃശൂരിലെ കർഷകൻ

time to read

2 mins

December 01,2025

KARSHAKASREE

KARSHAKASREE

പ്രിയമേറുന്ന പ്രീമിയം തത്തകൾ

ഒന്നരക്കോടിയോളം വരും ദിനേശ് ഏവിയറിയിലെ അരുമകളുടെ മൂല്യം

time to read

2 mins

December 01,2025

KARSHAKASREE

KARSHAKASREE

ഇവിടെയുണ്ട് ബ്രോ, ബ്രൊമീലിയാഡ്സ്

ഉദ്യാനവിപണിയിലെ പ്രീമിയം ഇനം

time to read

2 mins

December 01,2025

KARSHAKASREE

KARSHAKASREE

അതുല്യ രുചിയുമായി ആനൈകാട്

സ്പെഷ്യൽറ്റി കോഫി വിപണിയിലെത്തിക്കുന്ന കൂർഗിലെ മലയാളി ദമ്പതിമാർ

time to read

3 mins

December 01,2025

KARSHAKASREE

KARSHAKASREE

ഡെക്കാനിലും അവക്കാഡോ

പ്രതികൂല പ്രദേശങ്ങളിലും പ്രീമിയം അവക്കാഡോ കൃഷി ചെയ്യുന്ന ഡോ. ശ്രീനിവാസ് റാവു

time to read

3 mins

December 01,2025

KARSHAKASREE

KARSHAKASREE

മഴവില്ലഴകുള്ള മത്സ്യം

കിലോയ്ക്ക് 3,500 രൂപ വരെ വിലയുള്ള മത്സ്യം വിപണിയിലെത്തിക്കുന്ന ഹൈദരാബാദിലെ സംരംഭകൻ

time to read

3 mins

December 01,2025

KARSHAKASREE

KARSHAKASREE

മുളകിലും തക്കാളിയിലും വെളുത്ത പൂപ്പലുകൾ

ചോദ്യം ഉത്തരം

time to read

1 min

December 01,2025

KARSHAKASREE

KARSHAKASREE

സമുദ്രക്കൃഷിയിലുണ്ട് അനന്തസാധ്യതകൾ

കടൽമത്സ്യങ്ങൾ, കടൽപായലുകൾ എന്നിവയുടെ കൃഷിയും മൂല്യവർധനയും

time to read

2 mins

December 01,2025

KARSHAKASREE

KARSHAKASREE

സ്റ്റീമർ ഉണ്ടെങ്കിൽ തുടങ്ങാം പ്രാതൽവിഭവ നിർമാണം

വിഭവങ്ങൾ കൂടുതലെണ്ണം കുറഞ്ഞ സമയം കൊണ്ട് ആവിയിൽ വേവിച്ചെടുക്കാം

time to read

1 min

December 01,2025

KARSHAKASREE

KARSHAKASREE

കാഴ്ച കൂട്ടും മുട്ട കാശും തരും

ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം

time to read

2 mins

November 01, 2025

Translate

Share

-
+

Change font size