Versuchen GOLD - Frei
പരിയാരത്തെ പഴത്തോട്ടങ്ങൾ
KARSHAKASREE
|July 01, 2022
മാങ്കോസ്റ്റിൻ കൃഷിയിലൂടെ ഫ്രൂട്സ് ഹബ് എന്ന നിലയിലേക്കു വളരുന്ന പരിയാരം
-
മാങ്കോസ്റ്റിൻ ഈ ഗ്രാമത്തിന്റെ 'ഐശ്വര്യം എന്നൊരു ബോർഡ് എഴുതി തൂക്കാനും ഒരുക്കമാണ് പരിയാരത്തെ കർഷകർ. മാങ്കോസ്റ്റിനു പിന്നാലെ റംബുട്ടാൻ കൃഷിയുമേറുന്നതിനാൽ ഒന്നുകൂടി ആലോചിച്ചിട്ടാവാം എന്നു മാത്രം. തൃശൂർ ചാലക്കുടിക്കടുത്തുള്ള പരിയാരം,വെറ്റിലപ്പാറ, കോടശ്ശേരി പ്രദേശങ്ങളിൽ ഇത്രയും കാലം വാഴയും ജാതിയുമായിരുന്നു പ്രതാപികൾ. എന്നാൽ രണ്ടിന്റെയും സ്ഥലം അപഹരിച്ച് മാങ്കോസ്റ്റിൻ, റംബുട്ടാൻ കൃഷി വ്യാപകമാവുകയാണ്.
പരിയാരം പഞ്ചായത്തിലെ 2469 ഹെക്ടർ കൃഷിഭൂമിയിൽ മൂന്നിലൊന്നു ഭാഗത്തോളം ഇപ്പോൾ പഴവർഗ കൃഷിയാണുള്ളതെന്ന് കൃഷി ഓഫിസർ ടീന സിമേന്തി പറയുന്നു. കൃഷി വിപുലമായതോടെ പഴ വർഗക്കൃഷിക്കു സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ ആനുകൂല്യം തേടി കൃഷിഭവനിലെത്തുന്നവരുടെ എണ്ണവും വർധിച്ചു. പഴവർഗവിളകളുടെ പുതുകൃഷിക്കു ഹെക്ടറിന് 18,000 രൂപയാണ് സഹായം. പരിയാരത്തിപ്പോൾ ഒന്നോ രണ്ടോ എങ്കിലും മാങ്കോസ്റ്റിനും റംബുട്ടാനുമില്ലാത്ത വീടുകൾ കുറവെന്നും ടീന.
വിപുലമായ ഉൽപാദനമുള്ളതിനാൽ ഒട്ടേറെ കച്ചവടക്കാരും കയറ്റുമതി ഏജൻസികളും ഇവിടെയെത്തുന്നുണ്ട്. മിക്ക തോട്ടങ്ങളും പഴത്തിനു വില പറഞ്ഞ് കച്ചവടക്കാർ മൊത്തമായി കരാറെടുക്കുന്നു. എന്നിട്ടും ആഴ്ചയിൽ 2 ദിവസം മാത്രമുള്ള പരിയാരത്തെ വിഎഫ്പിസികെ വിപണി വഴി കഴിഞ്ഞ വർഷം 12 ലക്ഷം രൂപയ്ക്കു 17.5 ടൺ മാങ്കോസ്റ്റിനും 6 ലക്ഷം രൂപക്കു 4 ടൺ റംബുട്ടാനും വിപണനം ചെയ്യപ്പെട്ടു. ഈ സീസണിൽ ഉൽപാദനം വർധിച്ചിട്ടും ശരാശരി 175 രൂപ നിരക്കിൽ മാങ്കോസ്റ്റിനും ശരാശരി 150 രൂപ നിരക്കിൽ റംബുട്ടാനും വിഎഫ്പിസികെ വിപണിയിൽ കരുത്തു കാട്ടുന്നുണ്ട്.
പരിയാരം വേളൂക്കരയിലുള്ള ഫ്രാൻസിസ് മുണ്ടൻ മാണിയുടെ മൂന്നേക്കർ പുരയിടത്തിലെ അമ്പതോളം വരുന്ന റംബുട്ടാന്റെയും 15 മാങ്കോസ്റ്റിന്റെയും വിളവു മൊത്തമായി രണ്ടേമുക്കാൽ ലക്ഷം രൂപയ്ക്കാണ് ഈ സീസണിൽ കച്ചവടക്കാർക്കു നൽകിയത്. അമ്പതോളം ജാതിയുമുണ്ട് ഫ്രാൻസിസിന്. പരിപാലനം, വിളവെടുപ്പ്, ആദായം എന്നിവയെല്ലാം പരിഗണിക്കുമ്പോൾ ജാതിയെക്കാൾ മികവ് പഴവർഗങ്ങൾക്കെന്നു ഫ്രാൻസിസ്. ഇതേ നിലപാടുള്ളവരുടെ എണ്ണം പരിയാരത്തു വർധിക്കുകയാണ്.
Diese Geschichte stammt aus der July 01, 2022-Ausgabe von KARSHAKASREE.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON KARSHAKASREE
KARSHAKASREE
ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
June 01, 2026
KARSHAKASREE
അസോള മികച്ച കാലിത്തീറ്റ
അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം
1 min
June 01, 2026
KARSHAKASREE
ആരോഗ്യകരമോ എബിസി ജൂസ്
ഫാക്ട് ചെക്ക്
1 mins
June 01, 2026
KARSHAKASREE
സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ
പാചകം
1 mins
June 01, 2026
KARSHAKASREE
ദന്തപ്പാല
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
June 01, 2026
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
Translate
Change font size

