कोशिश गोल्ड - मुक्त
പി ആർ ഓ റോൾ ജോലിക്കപ്പുറം എനിക്ക് പാഷൻ ആണ് : പ്രതീഷ് ശേഖർ
Vellinakshatram
|October 2023
തിയേറ്ററുകളിൽ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ച സുപർഹിറ്റ് വിജയ ചിത്രങ്ങൾ ലിയോ, കണ്ണൂർ സ്ക്വാഡ്, വിക്രം, ആർ.ആർ. ആർ തുടങ്ങി ചുരുങ്ങിയ കാലത്തിനുള്ളിൽ 55ൽ പരം വിജയ ചിത്രങ്ങളുടെ പി ആർ ഓ ആയി വർക്ക് ചെയ്ത പ്രതിഷ്ശേഖർ ആദ്യമായി വെള്ളിനക്ഷത്രത്തോട് മനസ്സ് തുറക്കുന്നു.
-
*എങ്ങനെയാണ് പി ആർ ഓ റോളിലേക്ക് എത്തുന്നത് ?
ഞാൻ ഇരുപതു വർഷത്തിൽ കൂടുതലായി മാധ്യമ മേഖലയിൽ ജോലി ചെയ്ത ആളാണ്. ദുബായ് ഏഷ്യാനെറ്റ് റേഡിയോയിൽ ആർ ജെ ആയി തുടങ്ങിയ ഞാൻ ചാനൽ പരിപാടികൾ അവതരണത്തിലൂടെയും ടെലിവിഷൻ പ്രൊഡ്യൂസർ ആയും ഏറെ നാൾ വർക്ക് ചെയ്തു. ഇടയ്ക്കു റെഡ് എഫ് എം പ്രോഗ്രാം ഹെഡ് ആയും ജോലി നോക്കിയിരുന്നു. സിനിമയോടുള്ള ഒരു പാഷൻ എല്ലാവരെയും പോലെ മനസ്സിൽ ഉണ്ടായിരുന്നു. എന്റെ ജോലിക്കിടയിൽ സെലിബ്രിറ്റികളുമായും സിനിമയുടെ അണിയറപ്രവർത്തകരുമായും നല്ല സൗഹൃദം സ്ഥാപിക്കാൻ സാധിച്ചിരുന്നു. അങ്ങനെ മഴവിൽ മനോരമയിൽ സെലിബ്രിറ്റി മാനേജർ/പി ആർ ജോലിയിൽ ഒരാളെ നോക്കിയപ്പോൾ എനിക്ക് എന്റെ സുഹൃത്ത് വഴി ആ ജോലിക്കു അപേക്ഷിക്കാനും ആ ജോലി ലഭിക്കുകയും ചെയ്തു. ടെലിവിഷൻ ചാനലുകൾ ജനങ്ങളുടെ ഏറ്റവും വലിയ വിനോദമായി മാറിയ ആ സമയത്തു ഞങ്ങൾ ചെയ്യുന്ന പ്രോഗ്രാമുകൾ, അതിൽ വരുന്ന സെലിബ്രിറ്റികൾ, പ്രേക്ഷക അഭിപ്രായങ്ങൾ ഒക്കെ കേട്ട് മുന്നോട്ടു കുതിക്കുന്ന വേളയിൽ കോവിഡ് എന്ന മഹാമാരി വന്നതോടെ ടെലിവിഷൻ പ്രോഗ്രാമ്മുകൾക്കും കളർ കുറഞ്ഞു. സെലിബ്രിറ്റികൾ ഇല്ലാതെ സാധാരണ ഷോകളുമായി പരിപാടികൾ നടന്നു. ഓരോ ദിനം കഴിയും തോറും ഞാൻ ചെയ്തിരുന്ന ജോലികൾ, ബന്ധപ്പെട്ടിരുന്ന സെലിബ്രിറ്റികൾ, മേൽക്കൈ എടുത്തു നടത്തിയിരുന്ന ഓഡിഷനുകൾ ഒക്കെ പതിയെ പതിയെ ഇല്ലാണ്ടായി. അങ്ങനെ കുറച്ചു മാസങ്ങൾക്കു ശേഷം ചാനൽ ജീവിതത്തോട് പൂർണമായി വിട പറഞ്ഞു. ഞാൻ ചാനലിൽ നിന്ന് ഇറങ്ങിയ സമയത്തു ജയസൂര്യ ചേട്ടനാണ് അദ്ദേഹത്തിന്റെ വെള്ളം എന്ന ചിത്രത്തിന്റെ അദ്ദേഹവുമായി ബന്ധപ്പെട്ട പി ആർ ജോലി നീ ചെയ്യടാ എന്ന് പറഞ്ഞു ആദ്യ അവസരം തരുന്നത്. പിന്നീട് സിനിമയിലെ സൗഹൃദങ്ങൾ വഴി തുടർ ചിത്രങ്ങൾ ലഭിച്ചു. പകുതി സമയം ഓൺലൈൻ വർക്കും ഇന്റർവ്യൂ ആങ്കറിംഗും ആയി നടന്ന ഞാൻ സിനിമകൾ കിട്ടി തുടങ്ങിയപ്പോൾ പതിയെ പി ആർ ഓ ജോലിയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.
*ലോകേഷിന്റെ ലിയോയിൽ പ്രതീഷ് ആണല്ലോ പി ആർ ഓ റോളിൽ, എങ്ങനെയാണു ആ അവസരം ലഭിച്ചത്?
यह कहानी Vellinakshatram के October 2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vellinakshatram से और कहानियाँ
Vellinakshatram
ശ്രദ്ധിക്കപ്പെട്ട നായകന്മാർ
യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി.
1 mins
January 2026
Vellinakshatram
ഒരു കനവിനായി ഒന്നിച്ച നമ്മൾ
എനിക്ക് വഴിയും വെളിച്ചവും കാട്ടിതന്ന ആ മഹാപ്രതിഭയെ മനസ്സാൽ നമിക്കുന്നു..ഉളളകാലം എന്നും ഓർക്കും..ആത്മാവിനായി പ്രാർത്ഥിക്കും
1 min
January 2026
Vellinakshatram
നഷ്ടപ്പെട്ടത് സ്വന്തം വീട്ടിലൊരാൾ
സ്വന്തം വീട്ടിലെ ഒരാളെ നഷ്ടപ്പെട്ടതു പോലെയാണ് ശ്രീനിയേട്ടന്റെ വിയോഗം എനിക്ക് അനുഭവപ്പെടുന്നത്.
2 mins
January 2026
Vellinakshatram
കണ്ണൂർ സെൻട്രൽ ജയിലിൽ മോഹൻലാൽ
നമ്മുടെ മോഹൻലാൽ
4 mins
January 2026
Vellinakshatram
മഹാപ്രതിഭ
ശ്യാം ബെനഗൽ എന്ന അതുല്യ ചലച്ചിത്രകാരൻ ഓർമ്മയുടെ ഫ്രെയിമിൽ ഒരു വർഷം തികഞ്ഞു
3 mins
January 2026
Vellinakshatram
താങ്ക്യൂ എവരിബഡി
54 വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും മമ്മൂട്ടി വെറുതെ ഇരുന്നിട്ടില്ല. എന്നാൽ അപ്രതീക്ഷിതമായി മമ്മൂട്ടിക്ക് ഒരു ഇടവേള എടുക്കേണ്ടി വന്നു. അതും 250 ദിവസത്തെ ബ്രേക്ക്.
2 mins
October 2025
Vellinakshatram
അവർ വീണ്ടും ഒന്നിച്ചാൽ സംഭവിക്കുക BLAST
ടീസറിലെ ഡയലോഗുകളും പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നു
2 mins
October 2025
Vellinakshatram
മലയാളിക്ക് മടുക്കാത്ത യക്ഷികളും ആത്മാക്കളും
മനുഷ്യരുടെ ഇത്തരം മാനസികാവസ്ഥകളെ മനശാസ്ത്രപരമായി വിശകലനം ചെയ്ത മണിച്ചിത്രത്താഴ് ശിൽപ്പഭദ്രതയുടെയും പ്രമേയാവതരണരീതിയുടെയും കാര്യത്തിൽ മലയാളത്തിലെ മികച്ച സിനിമകളിലൊന്നായി വാഴ്ത്തപ്പെടുന്നു
2 mins
October 2025
Vellinakshatram
തിരിച്ചു വരവുകളുടെ മോഹൻലാൽ
നാൽപ്പതുവർഷക്കാലം മലയാളിയുടെ മനസ്സ് മോഷ്ടിക്കുക അസാധ്യമാണ് എന്ന് സാമാന്യബുദ്ധിയുള്ളവർക്ക് വ്യക്തമായി അറിയാം. ഒരു മലയാളിയായ ലേഖകന് കുറച്ചുകൂടി സ്പഷ്ടമായി ആ സത്യം തിരിച്ചറിയുകയും ചെയ്യാം. എന്നിട്ടും തിളങ്ങിയും മങ്ങിയും മോഹൻലാൽ എങ്ങനെയാണ് മലയാളിയെ ചേർത്തു നിർത്തുന്നത് എന്നത് ഒരു അൽഭുതമാണ്.
2 mins
September 2025
Vellinakshatram
ഞാനിപ്പോൾ ഹാപ്പി മൂഡിൽ
ഓണം എത്തുന്നതിനു മുമ്പ് കേരളക്കരയിൽ ആ മൂഡ് ക്രിയേറ്റ് ചെയ്ത പാട്ടാണ് സാഹസം സിനിമയിലെ ഏത് മൂഡ്, ഓണം മൂഡ് എന്ന പാട്ട്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ആ പാട്ട് ഏറ്റെടുത്തു. പലരും റീൽസായും ഷോർട് സായും ആ പാട്ടിനെ തിരഞ്ഞെടുക്കുന്നു. സാഹസം സിനിമയുടെ വിജയത്തിനു പിന്നിൽ ആ പാട്ടിനും വലിയ പങ്കുണ്ട്. ഓണം മുഡ് എന്ന പാട്ട് വന്ന വഴിയെ കുറിച്ചും ഈണം നൽകിയതിനെ കുറിച്ചും സംഗീത സംവിധായകൻ ബിബിൻ അശോക് വെളളിനക്ഷത്രത്തോട് സംസാരിക്കുന്നു.
3 mins
September 2025
Translate
Change font size
