ഹനീഫിക്കയുടെ "ചേതക്കും കഥകളും
Manorama Weekly
|June 17,2023
തമാശയ്ക്ക് ജനിച്ച ഒരാൾ
പാന്റ്സില്ലാത്ത സങ്കടം പിന്നീടു സന്തോഷമായി മാറിയ കഥ പറയാം എന്നു പറഞ്ഞാണല്ലോ ആദ്യലക്കം അവസാനിപ്പിച്ചത്. എറണാകുളം മറൈൻ ഡ്രൈവിൽ പി. ഭാസ്കരൻ മാഷിന്റെ രജതജൂബിലി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഭവമാണ്. എനിക്കന്ന് പത്തു പതിനഞ്ചു വയസ്സു കാണും. താരങ്ങളും പാട്ടുകാരും സംഗീതസംവിധായകരുമെല്ലാം പങ്കെടുത്ത വലിയ പരിപാടി. അതിന്റെ കൺവീനർ അബ്ദുറഹ്മാൻ കാക്കനാട് എന്റെ വാപ്പയുടെ പരിചയക്കാരനാണ്. അങ്ങനെ പരിപാടിയുടെ വൊളന്റിയറായി കയറിപ്പറ്റാൻ ഒരു അവസരം കിട്ടി. ഞങ്ങളെല്ലാവരും മുണ്ടാണ് ഉടുത്തിരുന്നത്. പക്ഷേ, വൊളന്റിയറാകണമെങ്കിൽ പാന്റ്സിടണം. എനിക്കു പാന്റ്സൊന്നുമില്ല. അന്ന് പാന്റ്സ് എന്നൊക്കെ പറഞ്ഞാൽ ഒരു ലക്ഷ്വറി ആണ്. എന്റെ ചങ്ങാതി ഉസ്മാന്റെ കയ്യിൽ പാന്റ്സുണ്ട്. അവൻ പോയി എനിക്കൊരു പാന്റ്സുകൂടി എടുത്തു വന്നു. പക്ഷേ പാകമാകുന്നില്ല. വരുന്നിടത്തു വച്ചു കാണാം. ഞങ്ങൾ വൊളന്റിയേഴ്സ് ക്യാപ്റ്റന്റെ മുന്നിൽ ഹാജരായി. അദ്ദേഹം ഓരോരുത്തരെയും ഓരോ സ്ഥലത്ത് പോസ്റ്റ് ചെയ്തു. അക്കൂട്ടത്തിൽ മുണ്ടുടുത്തയാൾ ഞാൻ മാത്രം..
"താൻ ഒരു കാര്യം ചെയ്യ്, ഔട്ട്പാസ് കൊടുക്കാൻ പോയി നിൽക്ക്.
എങ്ങനെയെങ്കിലും പരിപാടിയുടെ ഭാഗമായാൽ മതി. ഏറ്റവും മുന്നിൽ സ്റ്റേജിനോടു ചേർന്നുള്ള വഴിയിലാണ് എന്നെ നിർത്തിയത്. ഉർവശീശാപം ഉപകാരം എന്നു പറഞ്ഞതുപോലെ ഔട്ട്പാസ് കൊടുക്കാൻ നിർത്തിയിടത്താണ് പ്രമുഖ താരങ്ങളെല്ലാം വരുന്നത്. എനിക്കുമാത്രം താരങ്ങളെ തൊട്ടടുത്തു കാണാം. പാന്റ്സില്ലാതിരുന്നതുകൊണ്ട് അങ്ങനൊരു ഭാഗ്യമുണ്ടായി. എന്റെ കൂട്ടുകാർക്കെല്ലാം അസൂയയായി. അവിടെ വച്ചാണ് ഞാൻ ഫാസിൽ സാറിനെയും നെടുമുടി വേണുച്ചേട്ടനെയും ആദ്യമായി കാണുന്നതും അവരുടെ മിമിക്രി കാണുന്നതും. അന്ന് ഫാസിൽ സാർ സിനിമ സംവിധാനം ചെയ്യുമെന്നോ അദ്ദേഹത്തോടൊപ്പം സഹസംവിധായകരായി ഞാനും ലാലും ജോലി ചെയ്യുമെന്നോ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല.
यह कहानी Manorama Weekly के June 17,2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Manorama Weekly से और कहानियाँ
Manorama Weekly
ചിത്രയോഗം
തോമസ് ജേക്കബ്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി പെരട്ട്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് കാന്താരി
1 mins
December 20,2025
Manorama Weekly
നായ്ക്കളുടെ ചെവിയിൽ വീക്കം
പെറ്റ്സ് കോർണർ
1 min
December 20,2025
Manorama Weekly
സുന്ദരലിപിയുടെ പെരുന്തച്ചൻ
വഴിവിളക്കുകൾ
2 mins
December 20,2025
Manorama Weekly
കാലം വരുത്തുന്ന മാറ്റം
കഥക്കൂട്ട്
2 mins
December 20,2025
Manorama Weekly
പ്രായത്തിന്റെ കളികൾ
കഥക്കൂട്ട്
2 mins
December 13,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ പോത്തിറച്ചിയും കൂർക്കയും
1 min
December 13,2025
Manorama Weekly
അമ്മ പകർന്ന അക്ഷരജ്വാല
വഴിവിളക്കുകൾ
1 mins
December 13,2025
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Translate
Change font size

