कोशिश गोल्ड - मुक्त

സ്വപ്നാടനം

Manorama Weekly

|

February 01,2023

കഥക്കൂട്ട്

- തോമസ് ജേക്കബ്

സ്വപ്നാടനം

വർഷത്തിൽ ആറു മാസം ഉറങ്ങിക്കിടക്കുമായിരുന്നത് കുംഭകർണൻ. കക്ഷിക്കപ്പോൾ കലണ്ടറും ഡയറിയും ഒരു വർഷത്തേക്കു മുഴുവൻ വാങ്ങണമെന്നില്ലായിരുന്നു. ആറു മാസത്തേതു മതിയല്ലോ.

കുംഭകർണന്റെയത്ര വരില്ലെങ്കിലും ഉറക്കം കൂടിപ്പോയതുകൊണ്ട് വട്ടം കറങ്ങിയ ഒരാളെപ്പറ്റി മുൻപു ഞാൻ വായിച്ചിട്ടുണ്ട്. 2006ൽ ആയിരുന്നു അത്. കാലടിക്കാരനായ ഒരു ഷിജുവിന് ഖത്തറിലെ ദോഹയിൽ വർഷോപ്പിൽ ജോലി കിട്ടി.

തലയ്ക്കു മുകളിലൂടെ പറക്കുന്ന വിമാനമേ മുൻപു കണ്ടിട്ടുള്ളൂ. അകത്തു കയറുന്നത് ആദ്യമായാണ്. ക്ഷീണം കൊണ്ട് (കക്ഷി വൈകാതെ ഉറങ്ങിപ്പോയി. വിമാനം ബഹ്റൈനിലിറങ്ങി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്തതൊന്നും കക്ഷി അറിഞ്ഞില്ല. എയർ ഇന്ത്യയുടെ ആ വിമാനം ദോഹയിൽ യാത്ര അവസാനിപ്പിച്ചു തിരിച്ചു പറന്നതും അറിഞ്ഞില്ല.

അവസാനം വിമാനം ലാൻഡ് ചെയ്യുന്നതിന്റെ അറിയിപ്പുകളുടെ ഒച്ചപ്പാടിൽ ഉണർന്നു പുറത്തേക്കു നോക്കുമ്പോൾ ആദ്യമുണ്ടായ സന്തോഷം, ഖത്തറിലും നമ്മുടെ നാട്ടിലെപ്പോലെ തെങ്ങുകൾ ഉണ്ടല്ലോ എന്ന ചിന്തയായിരുന്നു. വിമാനം ഒരു ദിവസം കഴിഞ്ഞ് കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളത്തിൽത്തന്നെ ഇറങ്ങുകയാണെന്നു മനസ്സിലാക്കാൻ സമയം കുറച്ചെടുത്തു.

ഒരു യാത്രക്കാരൻ ദോഹയിൽ ഇറങ്ങിയിട്ടില്ലെന്നും മടക്കയാത്രയിൽ ഒരാൾ കൂടുതലുണ്ടെന്നും വിമാനജോലിക്കാർ കണ്ടു  പിടിക്കാഞ്ഞതെന്തെന്നത് ഒരു അദ്ഭുതമായി അവശേഷിക്കുന്നു.

Manorama Weekly से और कहानियाँ

Translate

Share

-
+

Change font size