कोशिश गोल्ड - मुक्त

അഭിനയിച്ചതിന് അച്ഛന്റെ തല്ല്

Manorama Weekly

|

August 13, 2022

ഒരേയൊരു ഷീല

- എം. എസ്. ദിലീപ്

അഭിനയിച്ചതിന് അച്ഛന്റെ തല്ല്

പോത്തന്നൂരിൽ വച്ചാണു ഷീല ആദ്യമായി ഒരു നാടകത്തിൽ അഭിനയിച്ചത്. അവിടത്തെ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷികാഘോഷത്തിനു നാടകം പതിവുണ്ടായിരുന്നു. അത്തവണ നടത്തിയ നാടകത്തിന്റെ റിഹേഴ്സൽ ഷീലയുടെ കുടുംബത്തിന്റെ ക്വാർട്ടേഴ്സിന്റെ അടുത്തായിരുന്നു. അതിലെ പ്രധാന നടിയെ പുറത്തു നിന്നു കൊണ്ടുവരികയായിരുന്നു എന്നാണു ഷീല ഓർമിക്കുന്നത്.

റിഹേഴ്സൽ കാണാൻ ഞങ്ങളൊക്കെ പോകും. ഞാനതു കണ്ടു കണ്ട് എല്ലാ ഡയലോഗും കാണാതെ പഠിച്ചു. ഒരു മാസത്തോളമുണ്ടായിരുന്നു റിഹേഴ്സൽ. വീട്ടിൽ വന്ന് ഈ ഡയലോഗൊക്കെ ഞാൻ ചേച്ചിയെയും അനിയത്തിമാരെയും പറഞ്ഞു കേൾപ്പിക്കും.

ഒടുവിൽ നാടകം നടക്കുന്ന ദിവസമെത്തി. അച്ഛൻ എവിടെയോ ജോലിസംബന്ധമായ ആവശ്യത്തിനു പോയിരുന്നതു കൊണ്ടു ഞങ്ങളെല്ലാവരും നാടകം കാണാൻ പോയി. പക്ഷേ, നാടകം തുടങ്ങേണ്ട സമയമായിട്ടും നടി വന്നില്ല. സംഘാടകർക്കു വെപ്രാളമായി. എന്റെ അമ്മയ്ക്ക് നാടകവും പാട്ടുമൊക്കെ ഇഷ്ടമാണ്. അമ്മ കുറേശ്ശെ പാടുകയും ചെയ്യും. ഇനി എന്തു ചെയ്യും എന്നു പലരും അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു, ഞാൻ അഭിനയിക്കാമെന്ന്. അതിനു നിനക്ക് ഡയലോഗ് അറിയാമോ എന്നു സംഘാടകർ ചോദിച്ചപ്പോൾ ഞാൻ മണിമണിയായി ഡയലോഗ് പറഞ്ഞു കേൾപിച്ചു. എല്ലാവർക്കും വലിയ ആശ്വാസമായി. സാരിയൊക്കെ ഉടുപ്പിച്ച് അവരെന്നെ സ്റ്റേജിൽ കയറ്റി. സ്റ്റേജിൽ നിന്നപ്പോൾ ഞാനൊരു വലിയ പെണ്ണായതായി എനിക്കും തോന്നി. ഒരു മാസത്തോളം റിഹേഴ്സൽ ചെയ്ത നടിയെക്കാൾ നന്നായി ഞാൻ ഡയലോഗ് പറഞ്ഞെന്നു മറ്റുള്ളവർ പറഞ്ഞു. നാടകം കഴിഞ്ഞപ്പോൾ എല്ലാവരും എന്നെ വന്ന് അഭിനന്ദിച്ചു. അമ്മയ്ക്കും ഭയങ്കര സന്തോഷമായി.

രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്കു വരുന്ന വഴി അച്ഛൻ ഈ സംഭവം അറിഞ്ഞു. വീട്ടിലെത്തിയതും ആരോടു ചോദിച്ചു കൊണ്ടാടീ നീ നാടകത്തിനു പോയ 'എന്നു ചോദിച്ചു തല്ലും തുടങ്ങി.

Manorama Weekly से और कहानियाँ

Translate

Share

-
+

Change font size