Facebook Pixel High Voltage | Fast Track - automotive - इस कहानी को Magzter.com पर पढ़ें
मैगज़्टर गोल्ड के साथ असीमित हो जाओ

मैगज़्टर गोल्ड के साथ असीमित हो जाओ

10,000 से अधिक पत्रिकाओं, समाचार पत्रों और प्रीमियम कहानियों तक असीमित पहुंच प्राप्त करें सिर्फ

$149.99
 
$74.99/वर्ष

कोशिश गोल्ड - मुक्त

High Voltage

Fast Track

|

August 01,2025

ഫോർവീൽ ഡ്രൈവ് സാങ്കേതികവിദ്യയും ഉഗ്രൻ ഡ്രൈവ് റൈഡ് ക്വാളിറ്റിയും ലക്ഷ്വറി കാറുകളിൽ മാത്രം കണ്ടുവന്ന ഫീച്ചറുകളും ഒക്കെയായി വിപണിയിലെ താരമാകാൻ ഹാരിയർ ഇവി

- നോബിൾ എം. മാത്യു

High Voltage

ഹാരിയർ ഇവി സോഷ്യൽ മീഡിയയിൽ ഈയടുത്ത കാലത്ത് ഇത്രയും ഓളമുണ്ടാക്കിയ ഒരു മോഡൽ ഉണ്ടാകില്ല. വാഗമണ്ണിലെ ആനപ്പാറയിലേക്കു കയറുന്ന പരസ്യം മുതൽ ഹാരിയർ ഹിറ്റാണ്. ഒരുകോടിയോളം രൂപ വിലവരു ന്ന വാഹനങ്ങളിലെ ഫീച്ചറുകൾ നാൽപതു ലക്ഷത്തിന്റെ ഹാരിയറിൽ കിട്ടും എന്നതും ട്രാക്കിലെയും ഓഫ്റോഡിലെയും കിടിലൻ പെർഫോമൻസുകളും വാഹനപ്രേമികളുടെ ഇടയിൽ ഹാരിയറിനെ ഹോട്ട് താരമാക്കി.

റോഡിൽ ഹാരിയർ എങ്ങനെ എന്ന ചോദ്യം അപ്പോഴും ബാക്കിയായിരുന്നു. ഫരീദാബാദിലെ തിരക്കേറിയ റോഡുകളിലും നാട്ടു വഴികളിലും എക്സ്പ്രസ് വേയിലും ഹാരിയറുമായി ഡ്രൈവ് ചെയ്ത വിശേഷങ്ങളിലേക്ക്...

imageആനച്ചന്തം

ലക്ഷണമൊത്തൊരു കരിവീരൻ. അല്ലെങ്കിൽ ഒരു പാറ്റൺ ടാങ്ക്. ഹാരിയർ ഇവിയെ നോക്കുമ്പോൾ ഇതുരണ്ടുമാണു തോന്നുക. വലുപ്പം തന്നെയാണ് പെട്ടെന്നു ശ്രദ്ധിക്കുക. ഹാരിയറിന്റെ ഐസ് (ICE-Internal cumbustion engine, പെട്രോൾ, ഡീസൽ എൻജിനുകളെ ഐസ് എൻജിനുകൾ എന്നാണു പറയുന്നത്) മോഡലിനോടു സാമ്യമുള്ള ഡിസൈൻ. ഒറ്റനോട്ടത്തിൽ അതു താനല്ലയോ ഇതെന്നു തോന്നുന്ന രൂപം. അടഞ്ഞ ഗ്രില്ലും പരിഷ്ക രിച്ച ബംപർ ഡിസൈനും ഇവിക്ക് വേറിട്ട മുഖം നൽകുന്നു. നേർത്ത എൽഇഡി ഡിആർഎൽ പ്രകാശിക്കുന്നതു കാണാൻ ചന്തമുണ്ട്. ബംപറിലെ എയർ ഇൻടേക് സെക്ഷനിലെ ക്രോം ഫിനിഷും കൊള്ളാം. മസ്കുലർ ബോണറ്റ്. ഇതിനടിയിൽ ചെറിയ സ്റ്റോറേജ് സ്പേസുണ്ട്. വശങ്ങളിലെ മാറ്റം പുതിയ എയ്റോ വീലുകളാണ്. 19 ഇഞ്ച് ടയറുകൾ മാസ് ലുക്കാണു നൽകു ന്നത്. ഓട്ടത്തിൽ ഇതു കാണാൻ അതിമനോഹരം. പിൻവശത്ത് കാര്യമായ റീ ഡിസൈൻ ഒന്നുമില്ല. സി പില്ലറിൽ ക്വാഡ് വീൽ ഡ്രൈവ് ബാഡ്ജിങ്ങുണ്ട്. ക്വാഡ് വീൽ ഡ്രൈവ് എന്നാൽ ഫോർ വീൽ ഡ്രൈവ് എന്നു സാരം.

ക്ലാസ് ഇന്റീരിയർ

മൂന്നു രീതിയിൽ ഹാരിയർ ഇവി ലോക്ക് അൺലോക്ക് ചെയ്യാം. ഫിസിക്കൽ കീ, എൻഎഫ്സി കാർഡ്, ഡിജിറ്റൽ കീ. സാധാരണ കണ്ടുവരുന്നതിൽനിന്നു വ്യത്യസ്തമായി വട്ടത്തിലുള്ള ഫിസിക്കൽ കീയാണ്. ഇതിന് സമ്മോൺ മോഡുണ്ട്. അതായത്, ഈ ഫോബ് കീ ഉപയോഗിച്ച് കാറിനു പുറത്തുനിന്നു മുന്നോട്ടും പിറകോട്ടും നീക്കാം. മാത്രമല്ല, ഓട്ടോ പാർക്കും ചെയ്യാം. എൻഎഫ്സി കാർഡ് എടിഎം കാർഡ് പോലുള്ള ഒന്നാണ്. ബി പില്ലറിൽ മുട്ടിച്ചാൽ കാർ അൺലോക്കാകും. ഡിജിറ്റൽ കീ ഫോണിലെ ആപ്പ് വഴി പ്രവർത്തി ക്കുന്നതാണ്.

Fast Track

यह कहानी Fast Track के August 01,2025 संस्करण से ली गई है।

हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।

क्या आप पहले से ही ग्राहक हैं?

Fast Track से और कहानियाँ

Fast Track

Fast Track

ജോൺ ഡീർ

യന്ത്രവൽകൃത കൃഷിയുടെ ഗതിമാറ്റിയ ജോൺ ഡീർ എന്ന അമേരിക്കൻ കമ്പനിയുടെ ചരിത്രത്തിലൂടെ

time to read

3 mins

June 01, 2026

Fast Track

Fast Track

നടപ്പിലാകുമോ വാഹന മോഡിഫിക്കേഷൻ?

യുഡിഎഫ് മന്ത്രിസഭ അധികാരത്തിലെത്തിയാൽ അപകടകരമല്ലാത്ത രീതിയി ലുള്ള വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന വാഗ്ദാനം പാലിക്കാനൊരുങ്ങുകയാണ് പുതിയ യുഡിഎഫ് സർക്കാർ. ഇത് അത്ര എളുപ്പമാണോ?

time to read

1 mins

June 01, 2026

Fast Track

Fast Track

വിന്നർ

എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം

time to read

2 mins

May 01, 2026

Fast Track

Fast Track

പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026

തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ

time to read

1 mins

May 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്

time to read

4 mins

May 01, 2026

Fast Track

Fast Track

ഡോമിനർ 400

350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ

time to read

1 mins

May 01, 2026

Fast Track

Fast Track

ടെസ്ല മോഡൽ വൈ എൽ

681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ

time to read

1 mins

May 01, 2026

Fast Track

ജൻ വിശ്വാസ് ആക്ട്

കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം

time to read

3 mins

May 01, 2026

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Listen

Translate

Share

-
+

Change font size