कोशिश गोल्ड - मुक्त
ഹിറ്റ് "വാൻ
Fast Track
|June 01,2025
ആധുനിക വാനുകളുടെ പിതാവെന്നു ഖ്യാതി നേടിയ ഫോക്സ്വാഗൻ കോംബി വാൻ നിരത്തിലെ ത്തിയിട്ട് 75 വർഷം
'വാൻ കൾചർ' -ലോകത്തിന്റെ | പല കോണുകളിലും യാത്രാ സ്നേഹികളുടെ കൂട്ടായ്മയ്ക്കും ഒരു ജീവിത ശൈലിക്കും പോലും തിരികൊളുത്തിയ ഒരു സ്വതന്ത്ര പ്രതീകമായിരുന്നു അത്. ഒരു വാൻ സ്വന്തമാക്കി അതിൽ ചെറിയൊരു വീടുതന്നെ ക്രമീകരിച്ച് നിരത്തുകളെ ജീവിതാ പാതയാക്കി പ്രകൃതിയോടു ചേർന്ന ഒരു ജീവിതശൈലി. 1960കളിൽ യുഎസിലെ ഹിപ്പികൾക്കിടയിൽ ആരംഭിച്ചതാണ് ഈ സഞ്ചാര ശൈലി.
ലോകത്താകമാനം പടർന്നു പന്തലിച്ച വാൻ കൾച്ചറിന്റെ അടയാളമായി മാറാൻ സാധിച്ചൊരു വാഹനമാണ് ഫോക്സ്വാ ഗൻ കോംബി വാൻ. ഫോക്സ്വാഗൻ ടൈപ് 2 എന്ന ഔദ്യോഗിക നാമത്തിൽ 1949ൽ ജർമനിയിൽനിന്നു പുറത്തിറങ്ങിയ ഈ വാൻ ട്രാൻസ്പോർട്ടർ, കോംബി, മൈക്രോബസ് തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെട്ടിരുന്നു.
വാൻ കൾച്ചറിന്റെ തലതൊട്ടപ്പൻ
ഫോക്സ്വാഗൻ കോംബി വാൻ എന്നാൽ കോംബിനേഷൻ മോട്ടർ വെഹിക്കിൾ (കോംബിനേഷൻ സ്ക്രാഫ്റ്റ് വാഗൻ) എന്നാണ് അർഥം.
ഡച്ച് ഫോക്സ് വാഗൻ ഇംപോർട്ടറായ ബെൻ പോൺ എന്നയാളുടെ മനസ്സിലുദിച്ച ആശയത്തിൽനിന്നുമാണ് പിന്നീട് ലോകമൊട്ടാകെ ഏറ്റെടുത്ത ടൈപ് 2 അഥവ കോംബി വാനുകൾക്കു തുടക്കമായത്. ഫോക്സ് വാഗൻ ബീറ്റിലിനെ അടിസ്ഥാ നപ്പെടുത്തി രൂപപ്പെടുത്തിയ ഒരു വാൻ ആയിരുന്നു തുടക്കത്തിൽ അത്. പ്രായോഗികവും വൈവിധ്യപൂർണവുമായ ഒരു വാഹനം രൂപപ്പെടുത്തുക എന്നതായിരുന്നു ബെന്നിന്റെ ലക്ഷ്യം.
പിൻഭാഗത്ത് എൻജിൻ ക്രമീകരിക്കുന്ന വിധത്തിൽ വിശാലമായ കാർഗോ ഏരി യയുള്ള വാനായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലെ രൂപം. അങ്ങനെയാണ് ആദ്യം ടി1 എന്നറിയപ്പെടുന്ന ടൈപ്പ് 2ന്റെ ആദ്യ തലമുറ പിറന്നത്.
പിന്നീട് വാഹനലോകത്ത് വാൻ എന്ന വാക്കിന്റെ ഐക്കോണിക് സിംബൽ എന്ന നിലയിലേക്ക് കോംബി വാൻ മാറി.
ആധുനിക വാനുകളുടെ പിതാവെന്ന ഖ്യാതി നേടിയ വാഹനമാണ് കോംബി വാൻ. കാര്യമായ സൗന്ദര്യഭാഗങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും വലിയ ആകർഷണമുളവാക്കുന്ന വിധത്തിലായിരുന്നു വാഹനത്തിന്റെ രൂപഭംഗി. സുതാര്യമായ വലിയ ജനാലകൾ, ഉരുളൻ രൂപങ്ങളുള്ള ബോഡിഭാഗങ്ങൾ എന്നിങ്ങനെ കൗതുകമുണർത്തുന്ന രൂപമാണ് വാഹനത്തിനുണ്ടായിരുന്നത്.
यह कहानी Fast Track के June 01,2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Fast Track से और कहानियाँ
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Fast Track
ബസാൾട്ട് എക്സ്
പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ
3 mins
April 01, 2026
Fast Track
ചാവൊ മുങ് വിയറ്റ്നാം
'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...
2 mins
April 01, 2026
Fast Track
ആന കേറാമല, ആടു കേറാമല ജീപ്പ് കേറും മല
ചതുരംഗപ്പാറമെട്ടിൽനിന്ന് ബോഡിമെട്ട് ചുരമിറങ്ങി തേവാരം ചുറ്റി കമ്പംമെട്ട് കയറി യഥാർഥ ജീപ്പുമായൊരു ഹൈറേഞ്ച് സഫാരി
5 mins
April 01, 2026
Fast Track
NEW SKODA KUSHAQ
രണ്ട് എൻജിൻ ഓപ്ഷനുകളും പുതിയ 8 സ്പീഡ് ടോർക് കൺവെർട്ടർ ഗിയർബോക്സുമായി കുഷാക്കിന്റെ നവീകരിച്ച പതിപ്പ്
4 mins
April 01, 2026
Fast Track
റെനോ ഡസ്റ്റർ 2026
163 പിഎസ് ടർബോ പെട്രോൾ എൻജിൻ കരുത്തിൽ ഡസ്റ്ററിന്റെ രണ്ടാം വരവ്
4 mins
April 01, 2026
Fast Track
Mercedes CLA electric
792 കിമീ റേഞ്ചുമായി ബെൻസിന്റെ എൻട്രി-ലെവൽ ഇലക്ട്രിക് സെഡാൻ
2 mins
April 01, 2026
Fast Track
വേനൽക്കാല പരിചരണം
ചൂടിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ ചില പൊടിക്കൈകൾ.
3 mins
April 01, 2026
Fast Track
ടാറ്റയുടെ ഡബിൾ പഞ്ച്
468 കിമീ റേഞ്ചുമായി പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ്
3 mins
April 01, 2026
Listen
Translate
Change font size

