Facebook Pixel എനിക്കു നല്ലൊരു നടിയാകണം | Vanitha - womens-interest - Lisez cet article sur Magzter.com
Passez à l'illimité avec Magzter GOLD

Passez à l'illimité avec Magzter GOLD

Obtenez un accès illimité à plus de 9 000 magazines, journaux et articles Premium pour seulement

$149.99
 
$74.99/Année

Essayer OR - Gratuit

എനിക്കു നല്ലൊരു നടിയാകണം

Vanitha

|

October 25, 2025

'ഒരേ കടൽ' എന്ന സിനിമയിൽ മീരാജാസ്മിൻ അഭിനയിക്കുന്നതു കണ്ടു നടിയാകാൻ ആഗ്രഹിച്ച കുട്ടിയാണു ശിവകാമി ശ്യാമപ്രസാദ്

- വി.ആർ. ജ്യോതിഷ്

എനിക്കു നല്ലൊരു നടിയാകണം

മുത്തച്ഛൻ ഒ.രാജഗോപാൽ മുൻ കേന്ദ്രമന്ത്രിയും അറിയപ്പെടുന്ന രാഷ്ട്രീയനേതാവും, അചൻ ശ്യാമപ്രസാദ് ദേശീയ അവാർഡ് ജേതാവും ധാരാളം നല്ല സിനിമകളുടെ സംവിധായകനും, ചേട്ടൻ വിഷ്ണു സിനിമാനിർമാതാവും സംവിധായകനും. അമ്മ ഷീബാ ശ്യാമപ്രസാദ് ബാങ്ക് ഉദ്യോഗസ്ഥയും കലാകാരിയുമായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും സിനിമയിലെത്താൻ വൈകിയോ എന്നു ചോദിച്ചപ്പോൾ ശിവകാമി പറഞ്ഞു; "എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ ദാസാ ....

ലോക കണ്ടവർ ശിവകാമിയുടെ രൂപ എന്ന കഥാപാത്രത്തെ മറക്കാനിടയില്ല. അനായാസമായ അഭിനയ ശൈലിയുള്ള നടി മാത്രമല്ല ശിവകാമി. നല്ലൊരു ഗായികയും തിയറ്റർ ആർട്ടിസ്റ്റും കൂടിയാണ്.

കുട്ടിക്കാലം മുതൽക്കേ സിനിമയുടെ വീട്ടിലാണല്ലോ?

കലാപ്രവർത്തകരും ചർച്ചകളും ഒക്കെ നിറയെയുണ്ട് കുട്ടിക്കാല ഓർമകളിൽ ദൂർദശനിലെ അച്ഛന്റെ സഹപ്രവർത്തകർ, നാടക കലാകാരന്മാർ, സിനിമയുടെ വിവിധ മേഖലകളിൽ നിന്നുള്ളവർ. പല റിഹേഴ്സലുകൾക്കും അമ്മയും ചേട്ടനും ഞാനും സാക്ഷിയാണ്.

ഈ രംഗത്തു പൂർണമായും മുഴുകുന്ന അച്ഛനെ എനിക്കന്നു കണ്ടു പഠിക്കാൻ കഴിഞ്ഞു. അച്ഛന്റെ പല ടെലി ഫിലിമുകൾക്കും സിനിമകൾക്കും അമ്മയും ഞാനും ഡബ് ചെയ്തിട്ടുണ്ട്. ചേട്ടൻ വളരെ വേഗം തന്നെ അച്ഛന്റെ വഴിയേ നടന്നു. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഷോർട് ഫിലിം സംവിധാനം ചെയ്ത് ദേശീയ തലത്തിൽ അംഗീകാരം നേടി.

എന്നിട്ടും എന്താണു ലോക വരെ കാത്തിരുന്നത്

എനിക്കു പത്തു വയസ്സ് ഉള്ളപ്പോഴാണ് അച്ഛൻ സംവിധാനം ചെയ്ത ഒരേ കടൽ' സിനിമ നടക്കുന്നത്. ലൊക്കേഷനിൽ ചെന്നപ്പോൾ മീര ജാസ്മിന്റെ അഭിനയം നേരിൽ കണ്ടു. അപ്പോൾ തോന്നി എനിക്കുമൊരിക്കൽ നടിയാകണം. സത്യത്തിൽ ഒരേ കടൽ' ആണു സിനിമ എന്ന വിത്ത് മനസ്സിലിട്ടു തന്നത്. പിന്നീടുള്ള സിനിമകളിൽ അച്ഛനും പരിഗണിച്ചില്ലേ? ഞാനങ്ങനെ ഒരാഗ്രഹം ആരോടും പ്രകടിപ്പിച്ചിരുന്നില്ല എന്നതാണ് വാസ്തവും. 'ഋതു' സിനിമയുടെ സെറ്റിൽ ഞാൻ സജീവമായി ഉണ്ടായിരുന്നു. ലൊക്കേഷനിലേ ക്ക് അതിരാവിലെ തന്നെ പോകണം. പക്ഷേ, എനിക്കതിനു വലിയ ഉത്സാഹമായിരുന്നു. അതു കാണുമ്പോൾ അമ്മ പറയും. 'പരീക്ഷയുടെ തലേന്നു പോലും രാവിലെ എഴുന്നേൽക്കാൻ മടിയുള്ളവളാണ്. ലൊക്കേഷനിൽ പോകാൻ എന്തൊരു ഉത്സാഹമാണ്.

PLUS D'HISTOIRES DE Vanitha

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Listen

Translate

Share

-
+

Change font size