ലാംബി സ്കൂട്ടർ പുറപ്പെടുന്നു
Vanitha
|January 18, 2025
ലാംബി സ്കൂട്ടറിൽ കോഴിക്കോട് മുതൽ ആറ്റിങ്ങൽ വരെ നീളുന്ന റൂട്ടിൽ ലതർ ഉൽപ്പന്നങ്ങളുമായി ഇന്നസെന്റ് സഞ്ചരിച്ചു. ഞങ്ങളുടെ ബിസിനസ് വളർന്നു. പക്ഷേ, അപ്പോളായിരുന്നു ബാലൻ മാഷിന്റെ വരവ്...
അന്യസംസ്ഥാനങ്ങളിൽ നിന്നു ലതർ സാധനങ്ങളുടെ വലിയ കെട്ടുകളുമായി നാട്ടിൽ വന്നിറങ്ങിയാലും ഇന്നസെന്റിന് വിശ്രമിക്കാനുള്ള നേരമൊന്നുമില്ല. കൊണ്ടുവന്ന സാധനങ്ങളുടെ വിതരണമാണ് അടുത്ത ജോലി. സ്കൂട്ടറിലാണ് യാത്ര. അതിനു പിന്നിൽ ഒരാൾ പൊക്കത്തിൽ സാധനങ്ങൾ അടുക്കി കെട്ടിവയ്ക്കും. പിന്നിൽ നിന്നു നോക്കിയാൽ ആളെ കാണാൻ കഴിയില്ല.
ആദ്യത്തെ ക്രിസ്മസിന് എന്റെ വീട്ടിൽ കൊണ്ടുവന്ന ലാംബി സ്കൂട്ടറിന് ഞങ്ങളുടെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ടെന്നു നേരത്തെ പറഞ്ഞിരുന്നല്ലോ? ആ സ്കൂട്ടറിനെക്കുറിച്ചും അതിൽ യാത്ര ചെയ്ത ഇന്നസെന്റിനെക്കുറിച്ചും ഒരുപാടു പറയാനുണ്ട്.
ചില ദിവസങ്ങളിൽ തണുത്തു മരവിച്ച വെളുപ്പാൻകാലത്തേ ഇന്നസെന്റ് വീട്ടിൽ നിന്നു പുറപ്പെടും. ചിലപ്പോൾ ഒരു കട്ടൻ ചായയോ കട്ടൻ കാപ്പിയോ കുടിക്കും. എങ്ങോട്ടു പോകുന്നു? ഏതു വഴിക്കു പോകുന്നു? എപ്പോൾ വരും? അങ്ങനെയുള്ള ചോദ്യങ്ങളോ ഉത്തരങ്ങളോ ഇല്ല.
ഇടയ്ക്ക് വിളിച്ചു ചോദിക്കാൻ അന്ന് ഫോണൊന്നും ഇല്ലല്ലോ. എവിടെയെത്തിയെന്നു വിളിച്ചറിയിക്കുന്ന പതിവും ഇല്ല. പോയാൽ കഴിവതും നേരത്തെ വരുമെന്ന പ്രതീക്ഷയുണ്ട്. ഞങ്ങൾക്കിടയിൽ ആ പ്രതീക്ഷ വളരെ അഗാധവും അചഞ്ചലവും ആയിരുന്നു.
ഇന്നസെന്റ് പോയിക്കഴിഞ്ഞാൽ പിന്നെ വീട്ടിൽ എനിക്കു വല്ലാത്ത ഏകാന്തതയാണ്. അതുകൊണ്ടു ഞാൻ അമ്മച്ചിയോടൊപ്പം കൂടും. അടുക്കളയിൽ സഹായിക്കും. ഇന്നസെന്റിനു പിറകേ അപ്പനും ചേട്ടന്മാരുമൊക്കെ പോകും. അപ്പോഴാണ് അമ്മച്ചി പഴയ കഥകളൊക്കെ പറയുന്നത്. അങ്ങനെ കുറച്ചുദിവസങ്ങൾക്കുള്ളിൽ തന്നെ തെക്കേത്തല വീടും അതിന്റെ ചരിത്രവും അമ്മച്ചി പറഞ്ഞു ഞാൻ അറിഞ്ഞു.
മഴ നനഞ്ഞ മനസ്സ്
ഈ ലോകത്ത് എനിക്ക് ഏറ്റവും പേടിയുള്ള കാര്യം ഇടിയും മിന്നലുമാണ്. എന്റെ അപ്പനും ഇടിയെയും മിന്നലിനെയും ഭയങ്കര പേടിയായിരുന്നു. ഇടി വെട്ടുന്ന ദിവസങ്ങളിൽ ഏതെങ്കിലും ഇരുട്ടുമുറിയിൽ ഒളിക്കുന്നതായിരുന്നു എന്റെ ശീലം. കൂടെ എന്റെ അപ്പനും അമ്മയും ആങ്ങളമാരും ഉണ്ടാകും. വീടിനു പുറത്തുനിൽക്കാൻ തന്നെ അപ്പൻ അനുവദിക്കില്ല.
ഇന്നസെന്റിന്റെ വീട്ടിൽ ഇടിവെട്ടുന്ന സമയത്ത് ആരും ഒളിക്കാനൊന്നും നിൽക്കില്ല. മാത്രമല്ല, അവിടെ ആർക്കും ഇടിമിന്നലിനെ ഒട്ടും പേടിയുണ്ടായിരുന്നില്ല. വീട് മാറിയെങ്കിലും പക്ഷേ, എന്റെയുള്ളിലെ പേടി മാറാതെ തന്നെ നിന്നു.
Cette histoire est tirée de l'édition January 18, 2025 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
കിളിയകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Listen
Translate
Change font size
