പുഷ്പ ഹിൽസ് ആയ തിരുമലൈ
Vanitha
|September 28, 2024
അഗസ്ത്യമുനിക്ക് സുബ്രഹ്മണ്യ ദർശനം ലഭിച്ച ഇടം, പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഒരിടം, സൂപ്പർ ഗാനരംഗങ്ങൾക്ക് അഴകു നൽകിയ പശ്ചാത്തലം... എല്ലാം ഒന്നിക്കുന്ന തിരുമലൈ കോവിൽ
മഞ്ഞ് പൊഴിയുന്ന പുലരി. ഒന്നിനു പിറകെ ഒന്നായി കയറ്റങ്ങളും ഇറക്കങ്ങളും ഇടയിൽ വമ്പൻ വളവുകളും സഞ്ചാരികളെ ഒരേസമയം രസകരമായ കാഴ്ചകളിലൂടെ ആനന്ദിപ്പിക്കുകയും സാഹസികത ഒളിപ്പിച്ച വഴിയിലൂടെ പരീക്ഷിക്കുകയും ചെയ്യുന്നത് എക്കാലവും ആര്യങ്കാവ് ചുരത്തിന്റെ തമാശയാണ്. പതിമൂന്ന് കണ്ണറ പാലവും കഴുതുരുട്ടിയും തെൻമലയും ആര്യങ്കാവും വഴിയോരക്കാഴ്ചകളായി. ചന്ദനവും തേക്കും മരുതിയും വളരുന്ന നിത്യ ഹരിത വനങ്ങളുടെ ഓരം പറ്റി യാത്ര തുടർന്നു. കുളത്തു പ്പുഴയിലെ ബാലശാസ്താവിനെയും ആര്യങ്കാവിലെ കുമാര ഭാവത്തിലുള്ള അയ്യനെയും തൊഴുത് തെൻമലയും പാലരുവിയും ആസ്വദിച്ച പഴയൊരു തീർഥാടനത്തിന്റെ തുടർച്ച തേടി അച്ചൻകോവിൽ അരശനെ ദർശിക്കാനുള്ള സഞ്ചാരവഴിയിലാണ് ഇപ്പോൾ.
ഗ്രാമഭംഗിയിലേക്കു ചുരമിറക്കം
കേരളത്തിൽ മഴയുടെ സമൃദ്ധിയും സുഖദമായ കാലാവസ്ഥയും ഉറപ്പാക്കുന്ന പശ്ചിമഘട്ടത്തിന്റെ മലഞ്ചെരിവുകളിലൂടെ കാർ നീങ്ങി. സഹ്യപർവതത്തോടു വിട പറഞ്ഞ് തമിഴ് മണ്ണിലേക്ക് കടന്നതോടെ കാറ്റിന്റെ ആവേശം കൂടിയതുപോലെ, മഞ്ഞിന്റെ നനുത്ത പുതപ്പ് ചെങ്കോട്ടയുടെ കവാടത്തിനപ്പുറത്തേക്കും നീളുന്നു.
ചെറുകവലകൾ ഒഴിവാക്കിയാൽ ഏറെയും ഗ്രാമങ്ങളിലൂടെത്തന്നെയാണ് സഞ്ചരിക്കുന്നത്. പാതയുടെ ഇരുവശവും കൃഷിയിടങ്ങൾ. പാടങ്ങൾ സജീവമായി തുടങ്ങുകയാണ്. ചെപ്പും കുപ്പിയും വളയും കൺമഷിയും തുടങ്ങി ഒരു ലേഡീസ് സ്റ്റോറിലെ മുഴുവൻ സാധനങ്ങളും പിൻ സീറ്റിൽ അടുക്കി കെട്ടിവച്ച ബൈക്ക് വീടുകൾക്കു മുൻപിൽ ഹോൺ മുഴക്കി നിൽക്കുന്നു.
എവിടെയോ കണ്ടു മറന്ന മല....
ദേശീയ പാത 744 നീളുകയാണ്, തെങ്കാശി വഴി മധുര നഗരത്തിലേക്ക്. ചെങ്കോട്ട കഴിഞ്ഞ് ഹൈവേയിൽ നിന്ന് ഇട ത്തേക്ക് തിരിഞ്ഞു. വീതിയുള്ള ടാറിട്ട സുന്ദരമായ വഴിയുടെ അറ്റം അച്ചൻകോവിലിലാണ്. "അച്ചൻകോവിൽ അയ്യനെ കാണും മുൻപ് നമുക്ക് തിരുമലയിലെ കുമാരസ്വാമിയെ ദർശിച്ചാലോ?' ഡ്രൈവിങ് സീറ്റിലിരുന്ന സുഹൃത്തിന്റെ അഭിപ്രായത്തോട് എല്ലാവർക്കും യോജിപ്പ്, ചെങ്കോട്ടയിൽ നിന്ന് അഞ്ച് കിലോമീറ്ററോളം ചെന്നപ്പോൾ പൻപൊളിയെന്ന ജംക്ഷനിൽ വച്ച് അച്ചൻകോവിൽ റോഡിനെ അതിന്റെ വഴിക്ക് വിട്ട് കാർ ഇടത്തേക്കു തിരിഞ്ഞു.
Cette histoire est tirée de l'édition September 28, 2024 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Listen
Translate
Change font size

