Essayer OR - Gratuit

മായ്ച്ചു കളയാം വെള്ളപ്പാണ്ട്

Vanitha

|

August 17, 2024

വെള്ളപ്പാണ്ട് മാറാവ്യാധിയല്ല, സൗന്ദര്യപ്രശ്നമാണ്. ആത്മവിശ്വാസത്തോടെയും പുഞ്ചിരിയോടെയും ഈ രോഗത്തെ അതിജീവിക്കാൻ ആവശ്യമായ ചികിത്സകൾ മെഡിക്കൽ രംഗത്തുണ്ട്

- ഡോ. ദീപ അഗസ്റ്റിൻ അസോഷ്യേറ്റ് പ്രഫസർ ഡെർമറ്റോളജി ഗവ. മെഡിക്കൽ കോളജ്, എറണാകുളം

മായ്ച്ചു കളയാം വെള്ളപ്പാണ്ട്

കറുപ്പും വെളുപ്പും അതിർത്തികൾ വെട്ടിപ്പിടിച്ചു യുദ്ധം ചെയ്യുന്നതുപോലെയാണ് തൊലിപ്പുറത്തെ വെള്ളപ്പാണ്ട് രോഗം. പ്രാരംഭഘട്ടത്തിലെ പാടുകൾക്കു ചിലപ്പോൾ കുഷ്ഠം, ചുണങ്ങ് തുടങ്ങിയ രോഗങ്ങളോടു സാദൃശ്യം തോന്നാം. അതുകൊണ്ടു തന്നെ വെള്ളപ്പാണ്ടു ബാധിച്ചവരെ സ്പർശിക്കാനോ അടുത്തിടപഴകാനോ പലരും പേടിക്കാറുണ്ട്. എന്നാൽ ഒന്നറിയുക, ഈ രോഗം പകരുകയേയില്ല.

ലൂക്കോഡെർമ, വൈറ്റ് ലെപ്രസി, വിറ്റിലൈഗോ എന്നീ പേരുകളിലും വെള്ളപ്പാണ്ട് അറിയപ്പെടുന്നു. സോഷ്യൽ മീഡിയയിലൂടെ നടി മംമ്ത മോഹൻദാസ് വിറ്റിലൈഗോ ബാധിച്ച ചർമം ആത്മവിശ്വാസത്തോടെ കാണിച്ചതോർമയില്ലേ. പ്രാരംഭഘട്ടത്തിലേ ചികിത്സിച്ചാൽ പൂർണമായി പരിഹരിക്കാവുന്ന സൗന്ദര്യപ്രശ്നമാണിത്.

ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം തന്നെ ശരീരത്തെ ആക്രമിക്കുന്ന (ഓട്ടോ ഇമ്യൂൺ) അവസ്ഥയാണ് വിറ്റിലൈഗോ. ചർമത്തിനും മുടിക്കും ഇരുണ്ടനിറം നൽകുന്ന മെലനോസൈറ്റുകൾ നശിക്കുമ്പോഴാണ് യഥാർഥ നിറം നഷ്ടമായി പാണ്ട് രൂപപ്പെടുന്നത്. പുറത്തു കാണുന്ന പാണ്ടുകളേക്കാൾ പ്രശ്നം മനസ്സിനുള്ളിൽ പടരുന്ന അപകർഷതാബോധമാണ്. മാറാവ്യാധി വന്നെന്ന തോന്നലിൽ പലരും സന്തോഷത്തിന്റെ വാതിലുകൾ കൊട്ടിയടയ്ക്കും.

വെള്ളപ്പാണ്ടു ബാധിച്ച ചർമത്തിൽ ചൊറിച്ചിലോ വേദനയോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാകുമോ?

പ്രമേഹം, അലോപേഷ്യ, ഓട്ടോ ഇമ്യൂൺ തൈറോയ്ഡ്രോഗങ്ങൾ തുടങ്ങി നിരവധി ഓട്ടോ ഇമ്യൂൺ രോഗാവസ്ഥകളും വിറ്റിലൈഗോ ഉള്ളവരിൽ കാണാൻ സാധ്യതയുണ്ട്. സാധരണ ഗതിയിൽ വേദന ഉണ്ടാകാറില്ല. നിറവ്യത്യാസം മാത്രമാണു ചിലരുടെ ചർമത്തിലുണ്ടാകുക. മറ്റു ചിലരിൽ ആദ്യം ചൊറിച്ചിൽ അനുഭവപ്പെടുകയും ക്രമേണ നിറവ്യത്യാസമുണ്ടാകുകയും ചെയ്യും.

ഇത് ആന്തരിക അവയവങ്ങളെ ബാധിക്കുകയോ മറ്റു സങ്കീർണതകളിലേക്കു നയിക്കുകയോ ചെയ്യില്ല. വെള്ളപാണ്ടു ബാധിച്ച ചർമത്തിൽ അമിതമായി സൂര്യപ്രകാശ മേറ്റാൽ ചുവന്നു തടിപ്പും ചൊറിച്ചിലും ഉണ്ടാകാം. അൾട്രാവയലറ്റ് രശ്മികളോടുള്ള പ്രതിരോധം പാണ്ടുള്ള ചർമത്തിനു കുറവായിരിക്കും. ഈ ഭാഗങ്ങളിൽ സൺസ്ക്രീൻ നിർബന്ധമായും ഉപയോഗിക്കണം.

വിറ്റിലൈഗോ പൂർണമായും ഭേദമാക്കാനാകുമോ?

PLUS D'HISTOIRES DE Vanitha

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Listen

Translate

Share

-
+

Change font size