Essayer OR - Gratuit
നരേന്റെ നല്ല നേരം
Vanitha
|August 19, 2023
ഒന്നര പതിറ്റാണ്ടു ജീവിച്ച് ചെന്നൈയിൽ നിന്നു നരേൻ നാട്ടിലേക്കു മടങ്ങി വന്നു. കൊച്ചിയിലെ ആദ്യ ഓണം ഉണ്ണാൻ എട്ടു മാസമുള്ള ഓംകാറും
-
ശാന്തം എന്ന ഭാവം കണ്ടുപിടിച്ച മൂന്നു പേർ ഈ വീട്ടിലുണ്ടെന്നു തിരിച്ചറിയാൻ അധിക നേരം വേണ്ടി വന്നില്ല. കൊടുങ്കാറ്റ് അലറിയാലും കൂൾ ആയിരിക്കുന്ന അച്ഛനും മകളും നരേനും മകൾ തന്മയയും. പിന്നെ, ഓഷോ എന്ന നായ്ക്കുട്ടി.
ഫോട്ടോഷൂട്ടിനിടെ ലൈറ്റ് വയ്ക്കാൻ പോയ ആൾ ഓഷോയുടെ കാലിലൊന്നു ചവിട്ടി. ഒന്നും മിണ്ടാതെ ഒരു ഷോ'യും കാണിക്കാതെ ഓഷോ എഴുന്നേറ്റു. പിന്നെ കുറച്ചപ്പുറം മാറി താടി തറയിൽ മുട്ടിച്ചു ഗാഢമൗനം തുടർന്നു. മൂന്നു പേർക്കും ഒരേ ഭാവം എങ്ങനെ വന്നെന്നു ചോദിച്ചപ്പോൾ നരേൻ രഹസ്യമായി ഒരു കഥ പറഞ്ഞു.
ഒരാഴ്ച പ്രായമുള്ളപ്പോഴാണ് ഓഷോ വീട്ടിലെത്തുന്നത്. പ്രായം ഏഴു ദിവസമാണെങ്കിലും കുര പി.ജിക്കു പഠിക്കുന്ന മട്ട്. വാ അടയാതെ കുര
ഒരു ദിവസം അതു സംഭവിച്ചു. ഓഷോയുടെ കലപില കേട്ടു വിരൽ ചൂണ്ടി മഞ്ജു ഒരൊറ്റ അലർച്ച. “ഇനി നിന്റെ ശബ്ദം കേട്ടു പോകരുത്.'' അന്ന് പേടിച്ചതാണ് ഓഷോ. ഇപ്പോൾ കുരയ്ക്കാൻ തോന്നിയാൽ ഒന്നു കഷ്ടിച്ചു മൂളും. അത്രമാത്രം. ഞങ്ങൾക്കു സംഭവിച്ചതും ഇതൊക്കെ തന്നെയാണോ എന്നു ചോദിക്കരുത് ഉത്തരം പറയില്ല. പൊട്ടിച്ചിരിക്കിടയിലേക്ക് മഞ്ജുവും ഞങ്ങൾ ഓംകാറും എത്തുന്നു.
മഞ്ജു: സത്യത്തിൽ നരേന്റെ ഭാവം ശാന്തം അല്ല. വിജയം ഉണ്ടായാലും പരാജയം സംഭവിച്ചാലും നരേൻ ഒരേ പോലെയാണു മനസ്സിലേക്ക് എടുക്കുന്നത്. ഏതു കാര്യവും നിസംഗതയോടെ കാണുന്ന ആ ഭാവത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
ഈ വീട്ടിൽ ഏറ്റവും കൂടുതൽ ബഹളമുണ്ടാക്കുന്നതു ഞാനാണ്. അപ്പോൾ എന്നേക്കാളും ശബ്ദമുണ്ടാക്കുന്ന മറ്റൊരാൾ വേണോ? അതാണ് അന്ന് അലറിയത്. ഇപ്പോൾ സ്ഥിതി മാറി. എനിക്കു പുതിയൊരു കമ്പനി കിട്ടി, ഓംകാർ. ഞങ്ങളിലാരാണു കൂടുതൽ ബഹളം വയ്ക്കുന്നത് എന്ന കാര്യത്തിലാണു നരേന്റെയും തന്മയയുടെയും സംശയം.
തന്മയ ഒൻപതിൽ. ഓംകാറിന് എട്ടു മാസം. പുതിയ ആളുടെ വരവോടെ വീട് ആകെ മാറിയില്ലേ?
നരേൻ: തന്മയ എത്രത്തോളം നിശബ്ദയാണോ അത്രത്തോളം ആക്ടീവ് ആണ് ഓംകാർ. തന്മയ വളർന്നതോടെ ഞങ്ങളും മുതിർന്നു പോയിരുന്നു. കൗമാരക്കാരിയുടെ അച്ഛനും അമ്മയും എന്ന ഭാവമായിരുന്നു ഞങ്ങൾക്ക് പക്ഷേ, ഓംകാറിന്റെ ജനനത്തോടെ പിന്നെയും കുഞ്ഞുവാവയുടെ അച്ഛനും അമ്മയും ആയി. പെട്ടെന്നു പ്രായം കുറഞ്ഞതു പോലെ. രണ്ടുപേരും തമ്മിൽ ഇത്രയും പ്രായവ്യത്യാസം ഉള്ളത് ഒരർഥത്തിൽ നന്നായി. തന്മയ ഒരു ചേച്ചിയമ്മ ആയാണ് അവനെ നോക്കുന്നത്.
Cette histoire est tirée de l'édition August 19, 2023 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Vanitha
എന്ന തവം ശെയ്തനേ യശോദാ.
കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര
3 mins
April 11, 2026
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Translate
Change font size
