Essayer OR - Gratuit
പടച്ചോന്റെ പദ്ധതികൾ
Vanitha
|June 10, 2023
"വനിതയിൽ വന്ന ആ ഫീച്ചറാണ് എന്റെ ജീവിതം മാറ്റി മറിച്ചത്... സിവിൽ സർവിസ് പരീക്ഷയിൽ വിജയം നേടിയ ഷെറിൻ ഷഹാന പറയുന്നു
വിഷാദഇരുട്ടിൽ ശ്വാസം മുട്ടി ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയ രാത്രികളിലൊന്നിൽ ഷെറിന്റെ അരികിൽ ഉമ്മ ആമിന വന്നിരുന്നു. വീഴ്ചയിൽ നട്ടെല്ലു തകർന്നു മരവിച്ചു പോയ കാലിൽ പതുക്കെ തലോടിക്കൊണ്ടു പറഞ്ഞു, “പടച്ചോന് നിന്നെക്കുറിച്ച് ഒരുപാടു പദ്ധതികൾ ഉണ്ട്. നമ്മൾ ഈ അനുഭവിക്കുന്നതൊക്കെ പടച്ചോന്റെ പരീക്ഷകളാണ്. നോക്കിക്കോ, അതിലൊക്കെ നീ ജയിക്കും. എല്ലാം നിനക്കു വഴിയേ മനസ്സിലാകും. പെട്ടെന്നൊരു സങ്കടമഴ ആ മുറിയിൽ അലറിപ്പെയ്തു.
ഉമ്മ പറഞ്ഞത് സത്യമായി. തോരാമഴ തീർന്നു. കമ്പളക്കാട്ടെ വീട്ടിൽ ചിരിയുടെ വയനാടൻ വെയിൽ തെളിഞ്ഞു. നാലു ചുമരിനുള്ളിൽ, തൊടിയിലെ പൂവിനെയും പൂമ്പാറ്റയേയുമെങ്കിലും കാണാൻ കൊതിച്ച ഷെറിൻ ഷഹാനയുടെ സ്വപ്നങ്ങൾക്ക് ഇന്ന് അതിരില്ല. സിവിൽ സർവീസ് പരീക്ഷയ്ക്ക് 913 റാങ്ക്. ഐഎഎസും ഐ ആർഎസും ഓപ്ഷനായി കൊടുത്തിട്ടുണ്ട്.
കൽപ്പറ്റയിൽ നിന്നു പത്തു കിലോമീറ്റർ അകലെയുള്ള കമ്പളക്കാട്ടെ വീട്. അടുത്തിടെ വീണ്ടുമുണ്ടായ അപകടത്തിൽ തോളെല്ലിനു പരുക്കേറ്റ് സർജറിയും കഴിഞ്ഞിരിക്കുകയാണു ഷെറിൻ.
“പടച്ചോന്റെ ആ വലിയ പ്ലാനിനെക്കുറിച്ച് ഇപ്പോഴാണു മനസ്സിലായത്. ഈ വിജയത്തിനു പിന്നിൽ വഴികാട്ടിയായി 'വനിത'യും ഉണ്ട്. എന്നെക്കുറിച്ചു വനിതയിൽ വന്ന ഫീച്ചറും പടച്ചോന്റെ പദ്ധതികളിൽ ഒന്നായിരുന്നെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. ' ഷെറിൻ പറഞ്ഞു.
വഴികാട്ടിയായ വനിത
ഡോ. മുരളി തുമ്മാരുകുടിയാണ് ഷെറിനെ കുറിച്ചു വനിതയോട് ആദ്യം പറഞ്ഞത്. ഇരുപത്തി രണ്ടാം വയസ്സിൽ വീടിനു മുകളിൽ നിന്നു വീണ് നട്ടെല്ലിനു പരിക്കേറ്റ് ജീവിതം വീൽചെയറിലായ കുട്ടി. വേദനയ്ക്കിടയിലും പൊളിറ്റിക്കൽ സയൻസ് പഠിച്ചു നെറ്റ് പരീക്ഷ വിജയിച്ചു. അങ്ങനെ 2021 ഫെബ്രുവരി ലക്കത്തിലെ പ്രതിസന്ധിയിൽ തളരാതെ എന്ന പംക്തിയിൽ ഷെറിന്റെ ജീവിത കഥ അച്ചടിച്ചു വന്നു.
Cette histoire est tirée de l'édition June 10, 2023 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Vanitha
ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 03, 2026
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയഴകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Translate
Change font size
