Essayer OR - Gratuit
മനസ്സിലേക്കുള്ള ഉന്നം
Vanitha
|June 25, 2022
വീട്ടിലേക്കുള്ള വഴിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നു
നെട്ടൂരിലെ വീട്ടിൽ നിന്ന് നാലു കിലോമീറ്റർ നടന്നാണ് വി.ഡി. സതീശൻ പനങ്ങാട് ഹൈസ്ക്കൂളിലേക്ക് പോയിരുന്നത്. സ്കൂളിലേക്കുള്ള വഴിയുടെ ഇരുവശവും ആകാശം തൊട്ട് നിൽക്കുന്ന നല്ല മൂവാണ്ടൻ മാവുകളുണ്ട്. ഉന്നത്തിൽ എന്നും സതീശനായിരുന്നു "ഫസ്റ്റ് റാങ്ക്. തുഞ്ചത്തുള്ള ഏതു മാങ്ങയും എറിഞ്ഞിടുന്ന കൈക്കരുത്ത്.
ഉന്നം ഇന്നും വി.ഡി സതീശൻ മറന്നിട്ടില്ല. വാക്കിന്റെ ഉന്നം പിടിച്ചുള്ള ഏറു കൊണ്ട് വോട്ട് പെട്ടിയിൽ വീണത് തൃക്കാക്കരയിൽ കണ്ടതാണല്ലോ. എതിരാളികളുടെ മനസ്സിലേക്കുള്ള വാക്കിന്റെ കല്ലേറ് അത്ര വേഗം മായാത്ത പാടുകളുണ്ടാക്കിയിട്ടുമുണ്ട്.
സ്വർണവും സ്വപ്നയും വാർത്തകളുടെ ഉമിയിൽ നീറിക്കൊണ്ടിരുന്ന ദിവസങ്ങളിലൊന്ന്. ഞായറാഴ്ചയാണ്. പ്രതിപക്ഷനേതാവ് സ്വന്തം മണ്ഡലമായ പറവൂരിലാണ്. രാവിലെ കുറച്ചു നേരം ഓഫിസിലുണ്ടാകും. അവിടെ വച്ചു കാണാനായി പറവൂരിലെത്തിയപ്പോഴേക്കും കറുത്ത മാസം കറുത്ത ഉടുപ്പും വഴിതടയലും പിപ്പിടിയുമെല്ലാം കത്തിപ്പടർന്നു. അതോടെ പെട്ടെന്ന് പത്ര സമ്മേളനത്തിനായി കൊച്ചിയിലേക്ക്.
അത് കഴിഞ്ഞ് തിരികെ പറവൂരിലേക്ക് പ്രതീക്ഷകളും പരാതികളുമായി ഒരുപാടു പേർ ഓഫിസിൽ കാത്തു നിൽക്കുന്നു. ഇന്നലെ കണ്ടതു പോലെ എല്ലാവരോടും സതീശൻ സംസാരിക്കുന്നു. എല്ലാം ശ്രദ്ധയോടെ കുറിച്ചെടുക്കുന്നു,
ഇവരെയെല്ലാം പരിചയമുണ്ടോ? പേരെടുത്തു വിളിക്കുന്നതിൽ എന്തെങ്കിലും തന്ത്രമുണ്ടോ?
ഇതിലൊന്നും രാഷ്ട്രീയം കാണരുത്. ഇവരെല്ലാം കാൽനൂറ്റാണ്ടായി ഹൃദയത്തിനടുത്തു നിൽക്കുന്നവരാണ്. തുടർച്ചയായി അഞ്ചാം വട്ടമാണ് ഞാൻ ഈ മണ്ഡലത്തിൽ നിന്നു ജയിച്ചത്. രാഷ്ട്രീയവും സാമൂഹിക പ്രവർത്തനവും ജീവകാരുണ്യ പ്രവർത്തനവും എല്ലാം ഒന്നാണ്. ജനങ്ങൾക്ക് വേണ്ടിയാണ്.
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറായി ഒരമ്മയുടെയും കുഞ്ഞിന്റെയും മുഖം എന്റെ മനസ്സിലുണ്ട്. അവരുടെ ഭർത്താവ് രോഗിയാണ്. ചികിത്സയ്ക്ക് പണമില്ല. വീട്ടിലും പട്ടിണി. അവരുടെയൊക്കെ കണ്ണീരു കാണുമ്പോൾ ജീവിതത്തെ കുറിച്ച് തിരിച്ചറിവുണ്ടാകും.
Cette histoire est tirée de l'édition June 25, 2022 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Translate
Change font size

