Essayer OR - Gratuit
ഒരു പുതിയ തുടക്കത്തിലേക്ക്..
Mahilaratnam
|October 2022
അച്ഛനും സഹോദരങ്ങളും അഭിനയരംഗത്തുണ്ടായിരുന്നിട്ടും, വൈകിയാണെങ്കിലും ഓഡിഷനിലൂടെ വെള്ളിത്തിരയിലേക്ക് കടന്നുവന്നിരിക്കുകയാണ് മലയാളത്തിന്റെ മഹാനടൻ കൊട്ടാരക്കര ശ്രീധരൻനായരുടെ ഇളയ മകൾ ശൈലജ. അഭിനയരംഗത്തേയ്ക്ക് ചുവടുവച്ച ശൈലജ തന്റെ പുതിയ വിശേഷങ്ങൾ മഹിളാരത്നം വായനക്കാരുമായി പങ്കുവയ്ക്കുന്നു...
ജീവിതത്തിലും, അഭിനയത്തിലും അച്ഛൻ ശൈലജയെ എങ്ങനെയൊക്കെ സ്വാധീനിച്ചിട്ടുണ്ട്? അച്ഛന്റെ സിനിമകളെ എങ്ങനെ വിലയിരുത്തുന്നു ?
അച്ഛനാണ് എന്നെ എപ്പോഴും സ്വാധീനിച്ചിട്ടുള്ളത്. അച്ഛന്റെ മകളായി ജനിച്ചത് ഏറ്റവും വലിയ ഭാഗ്യമായാണ് ഞാൻ കരുതുന്നത്. അച്ഛൻ വളരെ സാധാരണക്കാരനായി ജീവിച്ച ഒരാളാണ്. അച്ഛൻ അഭിനയിച്ച "മൈ ഡിയർ കുട്ടിച്ചാത്തൻ' എന്ന സിനിമ അച്ഛനോടൊപ്പം പോയിക്കണ്ടത് ഓർമ്മയുണ്ട്. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛന്റെ പെട്ടെന്നുള്ള വിയോഗം.
വേലുത്തമ്പിദളവ, ചെമ്മീൻ, കുഞ്ഞാലിമരയ്ക്കാർ, അരനാഴികനേരം, യാചകൻ, ജന്മഭൂമി. അങ്ങനെ അച്ഛൻ അഭിനയിച്ച് എത്രയെത്ര കഥാപാത്രങ്ങൾ... ഏത് കഥാപാത്രമായാലും അച്ഛൻ സ്വയം സമർപ്പിച്ചാണ് അഭിനയിക്കുന്നതെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ആ കഥാപാത്രങ്ങളായി അച്ഛൻ ജീവിക്കുകയാണെന്ന് നമുക്ക് തോന്നിപ്പോകും. അന്നത്തെയും ഇന്നത്തെയും പ്രേക്ഷകർ ഇഷ്ടപ്പെടുന്ന രീതിയിലുള്ള അഭിനയമായിരുന്നു അച്ഛന്റേത്.
അതുല്യനടൻ സായ്കുമാർ ആണ് ശൈലജയുടെ സഹോദരൻ അദ്ദേഹത്തിന്റെ അഭിനയം എങ്ങനെയൊക്കെ സ്വാധീനിച്ചിട്ടുണ്ട് ? അച്ഛനെപ്പോലെ അണ്ണനും ഏത് കഥാപാത്രമായിരുന്നാലും വളരെ അനായാസമായാണ് അഭിനയിക്കുന്ന എത്ര വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളാണ് അണ്ണൻ ചെയ്തിരിക്കുന്നത്. അച്ഛന്റെയും, അണ്ണന്റെയും ചേച്ചിയുടെയും ഒക്കെ അഭിനയങ്ങൾ കണ്ടു വളർന്നതു കൊണ്ടാകും എന്നെ സ്വാധീനിച്ചിട്ടുള്ളത് എപ്പോഴും അവരാണ്. അവരുടെ പേരിന് കളങ്കമുണ്ടാക്കാത്ത രീതിയിൽ അഭിനയിക്കണമെന്നാണ് എന്റെ ആഗ്രഹം.
അഭിനയത്തിൽ തന്റേതായൊരു ശൈലി ഉണ്ടാക്കിയെടുത്ത മലയാളത്തിലെ മികച്ച അഭിനേത്രികളിൽ ഒരാളാണ് ശൈലജയുടെ സഹോദരി ശോഭാമോഹൻ അഭിനയരംഗത്തേയ്ക്ക് വന്നപ്പോൾ ചേച്ചിയുടെ അഭിപ്രായം എന്തായിരുന്നു ?
ശോഭചേച്ചി നേരത്തെ എന്നെ അഭിനയരംഗത്തേയ്ക്ക് വിളിച്ചിരുന്നതാണ്. അന്നൊക്കെ ഞാൻ ഒഴിഞ്ഞുമാറിയിരുന്നു. ഇപ്പോൾ ഞാൻ അഭിനയിക്കുമ്പോഴുണ്ടാകുന്ന പോരായ്മകളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഒക്കെ ചേച്ചി പറഞ്ഞുതരാറുണ്ട്. ഒരു മുൻപരിചയവും ഇല്ലാതെയാണ് ഞാനിപ്പോൾ വന്നിരിക്കുന്നത്. ശോഭചേച്ചീടെ മക്കൾ വിനുമോഹൻ, അനുമോഹൻ, ജയശ്രീചേച്ചീടെ മകൻ അനിൽ പപ്പൻ, മറ്റ് ചേച്ചിമാരും ഒക്കെ എന്റെ അഭിനയം കണ്ട് അഭിപ്രായങ്ങൾ പറയാറുണ്ട്.
Cette histoire est tirée de l'édition October 2022 de Mahilaratnam.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Mahilaratnam
Mahilaratnam
സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ
സ്ത്രീകൾക്ക് പോലീസുമായും കോടതിയുമായും ബന്ധപ്പെട്ട ചില സവിശേഷ അവകാശ ങ്ങൾ ഇന്ത്യൻ ശിക്ഷാനിയമം ഉറപ്പുനൽകുന്നുണ്ട്.
1 mins
March 2026
Mahilaratnam
ഒരു ജയിൽ ഡയറി
മറക്കാനാവാത്തെ തിക്താനുഭവങ്ങൾ വായനക്കാരുമായി പങ്കിടുകയാണ് വീണ എസ്. നായർ
3 mins
March 2026
Mahilaratnam
ജനിച്ചുവളർന്നത് മുംബയിലാണെങ്കിലും...
സൂര്യാകൃഷ്ണമൂർത്തിയുടെ കൊല്ലം ചാപ്റ്ററായി പ്രവർത്തിക്കുന്ന, ശുദ്ധകലയ്ക്ക് വേണ്ടിയുള്ള ഒരു സംഘടനയാണ് 'ലയതരംഗ്.' സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 22 വനിതകൾ ചേർന്ന് 2017 ൽ തുടക്കം കുറിച്ച ഈ സംഘടന ലോകത്തെ എണ്ണം പറഞ്ഞ പല കലാകാരന്മാരേയും തങ്ങളുടെ വേദിയിൽ എത്തിച്ചിട്ടു ണ്ട്. ഇൻഡ്യക്കകത്തും പുറത്തും പ്രശസ്തയായ മോഹിനിയാട്ട കലാകാരി ഡോ. സുനന്ദനായരും അങ്ങനെയാണ്, കൊല്ലത്തെത്തിയത്. ആ അവസരത്തിൽ സുനന്ദനായർ 'മഹിളാരത്ന'ത്തോട് സംസാരിച്ചപ്പോൾ..
2 mins
March 2026
Mahilaratnam
സിനിമാ ലൈഫ് ഹാപ്പിയല്ലേ..
സിനിമ ജീവിതം എൻ.വി. രാജേന്ദ്രൻ സംസാരിക്കുന്നു.
2 mins
March 2026
Mahilaratnam
വിഴിഞ്ഞത്തെ ക്രിക്കറ്റ് സാരഥി
തന്റെ ഓട്ടോയുടെ മീറ്ററിനേക്കാൾ വേഗത്തിൽ, വരും തലമുറയുടെ സ്വപ്നങ്ങൾ പറക്കണമെന്ന ആഗ്രഹമാണ് ഈ വിഴിഞ്ഞംകാരനെ വ്യത്യസ്തനാക്കുന്നത്.
1 min
March 2026
Mahilaratnam
ഹെയ് ബനാനേ..സംഗീത വഴിയിൽ ഹാപ്പിയാണ്
സംഗീതസംവിധായകൻ ഇലക്ട്രോണിക് കിളി സംസാരിക്കുന്നു
1 mins
March 2026
Mahilaratnam
പ്രശ്നങ്ങൾ, പ്രതിസന്ധികൾ ഇവയിൽ നിന്ന് ഒളിച്ചോടരുത് രാധിക
മറ്റുള്ളവരെ സഹായിക്കുന്ന, മറ്റുള്ളവരുടെ സുഖദുഃഖങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന വരെയേ ഞാൻ ദേവത എന്ന് പറയൂ
2 mins
March 2026
Mahilaratnam
എന്താണ് സമീകൃതാഹാരം?
ഈ കലോറി ലഭിക്കുവാൻ കഴിക്കേണ്ട ആഹാരങ്ങൾ...
1 min
March 2026
Mahilaratnam
സ്ത്രീകൾ • അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ
ഭയപ്പെടാതെ പ്രതികരിക്കാനും നിയമത്തിന്റെ വഴിയിലൂടെ നീതിതേടാനും ഓരോ സ്ത്രീയും തയ്യാറാകേണ്ടതുണ്ട്
1 mins
March 2026
Mahilaratnam
കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന അനശ്വര
മലയാളികളുടെ സ്വന്തം അനശ്വര രാജനെ അയൽപക്കത്തെ പെൺകുട്ടി എന്നാണ് കുടുംബപ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. താൻ അവതരിപ്പിച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിക്കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ കുടിയേറിക്കഴിഞ്ഞു അനശ്വര രാജൻ. ഇപ്പോൾ തമിഴിലെ പ്രശസ്ത സംവിധായകൻ ശെൽവരാഘവന്റെ 7 ജി റെയിൻബോ കോളനി' എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തിലെ നായികാപദവി അനശ്വരയെ തേടിയെത്തിയിരിക്കുകയാണ്. തന്റെ സിനിമാ അനുഭവങ്ങളും തമിഴിലേയ്ക്കുള്ള രംഗപ്രവേശത്തെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണിവിടെ അനശ്വര രാജൻ എന്ന അഭിനേത്രി.
1 mins
March 2026
Translate
Change font size
