Facebook Pixel ചികിത്സാച്ചെലവ് കുതിക്കുന്നു പണം ഉറപ്പാക്കാൻ മാർഗങ്ങൾ പലത് | SAMPADYAM - investment - Lisez cet article sur Magzter.com

Essayer OR - Gratuit

ചികിത്സാച്ചെലവ് കുതിക്കുന്നു പണം ഉറപ്പാക്കാൻ മാർഗങ്ങൾ പലത്

SAMPADYAM

|

September 01,2024

കേരളത്തിലെ 42.5 ലക്ഷം കുടുംബങ്ങൾക്കും (വരുമാന പരിധി ബാധകമല്ല) വർഷം 5 ലക്ഷം രൂപയുടെ ചികിത്സ സൗജന്യം

ചികിത്സാച്ചെലവ് കുതിക്കുന്നു പണം ഉറപ്പാക്കാൻ മാർഗങ്ങൾ പലത്

കടക്കെണിയിലാകുന്ന കുടുംബങ്ങളോട് അന്വേഷിച്ചാൽ, അപ്രതീക്ഷിതമായുണ്ടായ ചികിത്സാ ച്ചെലവാണ് നല്ലൊരു ശതമാനത്തെയും പ്രതിസന്ധിയിലാക്കിയത് എന്നു കാണാം. രോഗങ്ങളും അപകടങ്ങളും ഓരോ ദിവസവും കൂടിക്കൂടിവരുന്നു. മറുവശത്ത് ആശുപ്രതിച്ചെലവ് റോക്കറ്റുപോലെ കുതിക്കുന്നു. അതുകൊണ്ടുതന്നെ പണം കണ്ടെത്താൻ ഏവരും ബുദ്ധിമുട്ടുന്നു.

പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ, വ്യത്യാസമില്ലാതെ നെട്ടോട്ടമോടുന്നു. ഈ സാഹചര്യത്തിൽ ചികിത്സാച്ചെലവുകൾക്ക് പണം ഉറപ്പാക്കാനായി വിവിധ വരുമാന വിഭാഗങ്ങൾക്കു മുന്നിൽ ലഭ്യമായ അവസരങ്ങളെക്കുറിച്ചു നിർബന്ധമായും അറിഞ്ഞുവയ്ക്കണം.

ആയുഷ്മാൻ ഭാരത്, ഇഎസ്ഐ, കാരുണ്യ, മെഡിസെപ്, സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്കീം തുടങ്ങി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികളെല്ലാം കൂടി ചേരുമ്പോൾ രാജ്യത്തെ വലിയൊരു വിഭാഗത്തിനും പ്രത്യേകിച്ച് സാധാരണക്കാർക്ക് ചികിത്സയ്ക്കുള്ള കവറേജ് സംവിധാനങ്ങൾ ഉണ്ട് എന്നത് യാഥാർഥ്യമാണ്. കൂടാതെ ഇൻഷുറൻസ് കമ്പനികളിൽനിന്ന് പണം മുടക്കി വാങ്ങാവുന്ന ഹെൽത്ത് പോളിസികൾ വഴി താങ്ങാവുന്ന പ്രീമിയത്തിൽ ചെലവുകൾക്കുള്ള പണം കണ്ടെത്താനും കഴിയും.

കേന്ദ്ര-സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഇൻഷുറൻസ് പദ്ധതിയുടെ വിശദാംശങ്ങൾ അർഹരായവർക്കു കൃത്യമായി അറിയാം. അവർ അതു ശരിയായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. എന്നാൽ സാമൂഹിക ക്ഷേമപദ്ധതികളുടെ ഭാഗമായുള്ള ഇൻഷുറൻസ് കവറേജുകളെക്കുറിച്ച് അതിന്റെ ഗുണഭോക്താക്കളായ സാധാരണക്കാർക്ക് കൃത്യമായ ധാരണ ഇല്ലെന്നതാണ് വസ്തുത. പ്രത്യേകിച്ച്, സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർക്ക്. സർക്കാർ പദ്ധതികളെക്കുറിച്ച് അറിയാതെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടുന്നവരുമുണ്ട്.

ലഭ്യമായ പദ്ധതികളിൽ നിങ്ങൾക്ക് അർഹതയുള്ളതും അനുയോജ്യവുമായ പദ്ധതി കണ്ടെത്തുകയും അവ എങ്ങനെ ഉപയോഗപ്പെടുത്താം എന്നു മനസ്സിലാക്കി വയ്ക്കുകയുമാണ് ഓരോരുത്തരും ചെയ്യേണ്ടത്. അങ്ങനെയെങ്കിൽ അവശ്യസമയത്ത് നെട്ടോട്ടമോടാതെ സുഗമമായി ചികിത്സ ഉറപ്പാക്കാം. അതിനു സഹായകമായ വിവരങ്ങളും നിർദേശങ്ങളുമാണ് ഇത്തവണ കവർ സ്റ്റോറിയിൽ.

image42.5 ലക്ഷം കുടുംബങ്ങൾക്ക് 5 ലക്ഷം രൂപവരെയുള്ള ചികിത്സയ്ക്ക് പണം നൽകേണ്ട

PLUS D'HISTOIRES DE SAMPADYAM

SAMPADYAM

SAMPADYAM

റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ

വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം

time to read

4 mins

May 01, 2026

SAMPADYAM

SAMPADYAM

ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക

മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു

time to read

1 mins

May 01, 2026

SAMPADYAM

SAMPADYAM

പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്

തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്

2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും

ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

SAMPADYAM

SAMPADYAM

ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം

ആശ്വാസ നടപടികളുമായി ആർബിഐ

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി

പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.

time to read

1 mins

March 01, 2026

Listen

Translate

Share

-
+

Change font size