Essayer OR - Gratuit
വമ്പൻ നമ്പർ വൺ
Vanitha Veedu
|December 2024
നൂറുപേർക്കിരിക്കാവുന്ന ഊണുമുറി, സ്വിമിങ് പൂൾ, 10 കിടപ്പുമുറികൾ, ആകെ 45000 ചതുരശ്രയടി വിസ്തീർണം. ഇതാ... കേരളത്തിലെ ഏറ്റവും വലിയ വീട്
കൊട്ടാരത്തേക്കാൾ വമ്പൻ പയ്യോളിയിലെ തെനങ്കാലിൽ വീടിന് ഇതിലും ഇണങ്ങുന്നൊരു വിശേഷണമില്ല. നാല് നിലകളിലായി 45000 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീർണം. അറേബ്യൻ ശൈലിയുടെ പ്രൗഢിയും മനോഹാരിതയും ഒരേപോലെ ആവാഹിച്ച രൂപം. അതിശയിപ്പിക്കുന്ന വലുപ്പത്തിനൊപ്പം അകത്തളത്തിൽ നിറയുന്നത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ ഖത്തർ ആസ്ഥാനമായ പാരിസ് യുണൈറ്റഡ് ഗ്രൂപ്പിന്റെ തലവൻ ഇസ്മായിൽ തെനങ്കാലിൽ ആണ് വീടിന്റെ ഉടമ കോഴിക്കോട് അമദ് ആർക്കിടെക്ട്സിലെ പി. വി. മുഹമ്മദ് ഷഹീനായിരുന്നു രൂപകൽപനയും നിർമാണ മേൽനോട്ടവും. 2018 ൽ ആരംഭിച്ച വീടുപണി 2024 ലാണ് പൂർത്തിയായത്. ഒക്ടോബറിലായിരുന്നു പാലുകാച്ചൽ.
“ആദ്യം തയാറാക്കിയ പ്ലാൻ തന്നെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടു. വീടിന്റെ വലുപ്പം കൂട്ടാൻ തീരുമാനിച്ചപ്പോഴും പ്ലാനിൽ കാര്യമായ മാറ്റം വരുത്തേണ്ടി വന്നില്ല.”
പി. വി. മുഹമ്മദ് ഷഹീൻ എൻജിനീയർ
അറേബ്യൻ പ്രൗഢി
“അറബിക്കൊട്ടാരങ്ങളുടെ മാതൃകയിൽ ഒരു വീട്. ദീർഘനാളത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ വീടുപണിയുമ്പോൾ ഇസ്മായിൽ തെനങ്കാലിന്റെ ആവശ്യമതായിരുന്നു. താഴികക്കുടവും കമാനാകൃതിയിലുള്ള വാതിലുകളും ഗാംഭീര്യം തുടിക്കുന്ന തലപ്പൊക്കവു മായി “അറേബ്യൻ റോയൽ സ്റ്റൈൽ ഡിസൈൻ തന്നെയാണ് മുഹമ്മദ് ഷഹീൻ പിന്തുടർന്നത്.
തുടക്കത്തിൽ 20000 ചതുരശ്രയടി വലുപ്പമുള്ള രണ്ടുനില വീടാണ് പ്ലാൻ ചെയ്തത്. പാർട്ടി ഏരിയയും മജ്ലിസും വരുന്ന മൂന്നാം നിലയും കൊമേഴ്സ്യൽ കിച്ചണിനായി ബേസ്മെന്റ് ഫ്ലോറും ഉൾപ്പെടുത്തിയതോടെ വലുപ്പം 45000 ചതുരശ യടിയായി. ആദ്യം തയാറാക്കിയ പ്ലാനിൽ മാറ്റം വരുത്താതെ ഇവ കൂട്ടിച്ചേർത്തു.
സ്വീകരണം ഗംഭീരം പോർട്ടിക്കോയും ഇരട്ടിപ്പൊക്കത്തിലുള്ള നെടുനീളൻ സിറ്റ്ഔട്ടുമാണ് ഏറ്റവും മുന്നിൽ. അപൂർവ ഡിസൈനിലുള്ള ഇറ്റാലിയൻ മാർബിൾ വിരിച്ച നിലം. ഒനിക്സ് മാർബിൾ പൊതിഞ്ഞ തൂണുകൾ, 69 ലൈറ്റുകളും 680 കിലോ ഭാരവുമുള്ള ഷാന്റിയർ മൂന്നിടങ്ങളിലായി ഇരിപ്പിടങ്ങൾ... വീടിന്റെ മുഴുവൻ പ്രൗഢിയും സിറ്റ് ഔട്ട് വിളിച്ചോതും. 2000 ചതുരശ്രയടിയാണ് സിറ്റ്ഔട്ടിന്റെ മാത്രം വിസ്തീർണം. അടുക്കളയോട് ചേർന്നുള്ള ഡൈനിങ് സ്പേസിലേക്ക് ഇവിടെ നിന്ന് നേരിട്ടെത്താം.
Cette histoire est tirée de l'édition December 2024 de Vanitha Veedu.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha Veedu
Vanitha Veedu
വീടാണെങ്കിൽ ലളിതമാവണം
പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു
2 mins
May 2026
Vanitha Veedu
വീട് റോബോട്ട് വൃത്തിയാക്കും
നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.
3 mins
May 2026
Vanitha Veedu
ഗ്രേ നിറം കൂടുതലാണോ? വിരസത വരാം
അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...
1 mins
May 2026
Vanitha Veedu
പഴയ തറവാട്, പുതിയ ബിസിനസ്
ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു
2 mins
May 2026
Vanitha Veedu
ക്ലാഡിങ്ങിന് പിയു പാനൽ
ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.
1 min
May 2026
Vanitha Veedu
പൂച്ചെടി + ബോൺസായ് = അഡീനിയം
നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്
1 min
May 2026
Vanitha Veedu
പുൽത്തകിടി വേനലിൽ വേണം കരുതൽ
നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...
1 min
April 2026
Vanitha Veedu
എംഎൽസിആർ പാനൽ
ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി
1 min
April 2026
Vanitha Veedu
Style Diary By Minisha
പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.
2 mins
April 2026
Vanitha Veedu
ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം
വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്
2 mins
March 2026
Listen
Translate
Change font size

