Essayer OR - Gratuit
വീട് റോബോട്ട് വൃത്തിയാക്കും
Vanitha Veedu
|May 2026
നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.
-
എല്ലാവർക്കും തിരക്കാണ്. അതുകൊണ്ടുതന്നെ ജോലി കഴിഞ്ഞു വന്ന് വീട് വൃത്തിയാക്കൽ കൂടി ചെയ്യണമെന്നു വരുമ്പോൾ ഉണ്ടാകുന്ന മാനസിക സമ്മർദ്ദം സ്വാഭാവികമാണ്. വീട്ടുജോലിക്കാരെ കിട്ടാൻ പ്രയാസമുള്ള ഇക്കാലത്ത് ആധുനിക സാങ്കേതികവിദ്യയുടെ സഹായങ്ങൾ സ്വീകരിക്കുന്നതിൽ മടി കാണിക്കേണ്ടതില്ല.
നിലം വൃത്തിയാക്കാൻ കഴിയുന്ന റോബോട്ടിക് വാക്വം ക്ലീനറുകൾ വിപണിയിലുണ്ടെന്ന് മിക്കവരും കേട്ടിട്ടുണ്ട്. എന്നാൽ ചില സംശയങ്ങളാണ് പിറകോട്ടു വലിക്കുന്നത്. ഈ സംശയങ്ങൾക്ക് വ്യക്തമായ ഉത്തരം ലഭിച്ചാൽ ചിലപ്പോൾ ജോലിഭാരത്തിൽ വലിയൊരു ശതമാനം കുറവു ലഭിക്കാം.
നന്നായി വൃത്തിയാക്കുമോ?
90% പൂർണതയോടെ വൃത്തിയാക്കുമെന്നുതന്നെ പറയാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായത്തോടെയാണ് ഇപ്പോൾ വിപണിയിലെത്തുന്ന മിക്ക മോഡലുകളും പ്രവർത്തിക്കുന്നത്.
മെയിൻ റോളർ ബ്രഷ് നിലത്തെ അഴുക്കുകൾ ഇളക്കിയെടുക്കുന്നു. സക്ഷൻ മോട്ടോർ ഉപയോഗിച്ചാണ് പൊടി വലിച്ചെടുക്കുന്നത്.
കോർണറുകളിലെ പൊടി എടുക്കാൻ റോബോട്ട് വാക്വം ക്ലീ നറിന്റെ വശങ്ങളിൽ പ്രത്യേകം ബ്രഷുകൾ ഉണ്ട്. മോപ്പിങ് ചെയ്യുന്ന മോഡലുകൾ ഇതിനു ശേഷം നനഞ്ഞ തുണി കൊണ്ടു തുടയ്ക്കുകയും ചെയ്യും.
എന്നാൽ അടിസ്ഥാനസൗകര്യങ്ങൾ മാത്രമുള്ള മോഡലുകളിൽ സൗകര്യങ്ങൾ താരതമ്യേന കുറവാണ്. എങ്കിലും നിത്യേന ഉപയോഗിച്ചാൽ വീട് എപ്പോഴും വൃത്തിയായിക്കിടക്കും എന്നതാണ് റോബോട്ട് ഉപയോഗിക്കുന്നതിന്റെ ഗുണം.
അരിക് വൃത്തിയാകുമോ?
അരികുകളിലെയും മൂലകളിലെയും പൊടി എടുക്കാൻ പുതിയ മോഡലുകളിൽ വാക്വം ക്ലീനറിന്റെ വശങ്ങളിൽ പ്രത്യേകം ബ്രഷ് ഉണ്ട്. ഈ ബ്രഷ് പരമാവധി പൊടിയും അഴുക്കും വലിച്ചെടുക്കുമെങ്കിലും കൈ ഉപയോഗിച്ച് വൃത്തിയാക്കുന്നതിന്റെ പൂർണത ലഭിക്കില്ല.. മാസത്തിൽ ഒരിക്കൽ അരികുകൾ മാത്രം കൈകൊണ്ട് തുടയ്ക്കൽ ആണ് ഈ പ്രശ്നത്തിനു പരിഹാരം.
ഫർണിച്ചറിന്റെ അടിഭാഗം
ഫർണിച്ചറിന്റെ അടിയിൽ പോയി വൃത്തിയാക്കുമെന്നതാണ് റോബോട്ട് വാക്വം ക്ലീനറിന്റെ ഏറ്റവും വലിയ ഗുണം. ഏകദേശം 10 സെമീ ഉയരമേയുള്ളൂ മിക്ക റോബോട്ടിനും. അതുകൊണ്ടുതന്നെ ചെറിയ വിടവുകളിൽപ്പോലും കയറിപ്പോയി വൃത്തിയാക്കും. ഫർണിച്ചറിന്റെ കാലുകളിലോ ഭിത്തിയിലോ തട്ടിയാൽ തിരിച്ചു വന്ന് ജോലി തുടരും. കട്ടിലിന്റെയും ഫ്രിജിന്റെയും സോഫയുടെയും എന്നുവേണ്ട നമ്മുടെ കയ്യെത്താത്ത എല്ലായിടവും വാക്വം ക്ലീനർ വൃത്തിയാക്കും.
Cette histoire est tirée de l'édition May 2026 de Vanitha Veedu.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha Veedu
Vanitha Veedu
വീടാണെങ്കിൽ ലളിതമാവണം
പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു
2 mins
May 2026
Vanitha Veedu
വീട് റോബോട്ട് വൃത്തിയാക്കും
നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.
3 mins
May 2026
Vanitha Veedu
ഗ്രേ നിറം കൂടുതലാണോ? വിരസത വരാം
അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...
1 mins
May 2026
Vanitha Veedu
പഴയ തറവാട്, പുതിയ ബിസിനസ്
ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു
2 mins
May 2026
Vanitha Veedu
ക്ലാഡിങ്ങിന് പിയു പാനൽ
ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.
1 min
May 2026
Vanitha Veedu
പൂച്ചെടി + ബോൺസായ് = അഡീനിയം
നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്
1 min
May 2026
Vanitha Veedu
പുൽത്തകിടി വേനലിൽ വേണം കരുതൽ
നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...
1 min
April 2026
Vanitha Veedu
എംഎൽസിആർ പാനൽ
ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി
1 min
April 2026
Vanitha Veedu
Style Diary By Minisha
പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.
2 mins
April 2026
Vanitha Veedu
ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം
വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്
2 mins
March 2026
Listen
Translate
Change font size

