Essayer OR - Gratuit

സ്മൃതികളേ, നിങ്ങൾ വരില്ലയോ കൂടെ

Manorama Weekly

|

November 15,2025

ഗാനരചനയിൽ 50 വർഷം പിന്നിടുന്ന എം.ഡി.രാജേന്ദ്രൻ പാട്ടുവന്ന വഴികളെപ്പറ്റി

- എം. എസ്. ദിലീപ്

സ്മൃതികളേ, നിങ്ങൾ വരില്ലയോ കൂടെ

ചലച്ചിത്രഗാനരംഗത്ത് ഹിമശൈലങ്ങളിൽ നിന്നു പ്രണയപ്രവാഹമായി ഒഴുകിവന്ന ഒരു സംഗീതനിർഝരിയുണ്ട്. അതിലോലവും ഗൂഢവുമായ രസധ്വനികളാൽ അരനുറ്റണ്ടിനിപ്പുറവും കാലത്തെ ഘനീഭവിപ്പിച്ചു നിർത്തിയ കവിയുടെ ഗാനങ്ങൾ. ദേവരാഗങ്ങൾക്കു നിതാന്തനീലിമയും തുഷാരഹാരങ്ങളും ചാർത്തിയ ആ ഗാനങ്ങളെല്ലാം ഹിറ്റുകളാണ്. അരനൂറ്റാണ്ടു കഴിഞ്ഞു. കവി ഇന്നും യുവാവ്. ഗാനങ്ങൾ ഇന്നും പുരുഷാന്തരങ്ങളെ കോൾമയിർ കൊള്ളിക്കും പീയൂഷവാഹിനികൾ.

കവിയുടെ പേര് എം.ഡി. രാജേന്ദ്രൻ. പൊൻകുന്നം ദാമോദരൻ എന്ന കവിയുടേയും “മുഴക്കം' എന്ന നോവലെഴുതിയ കെ.ജി. കുഞ്ഞിക്കുട്ടിയമ്മയുടേയും മകൻ. പൊൻകുന്നം ദാമോദരൻ എഴുതിയ നാടകഗാനങ്ങളിലൊന്ന് നാം സിനിമയിൽ കേട്ടിട്ടുണ്ട്.

"പച്ചപ്പനന്തത്തേ പുന്നാരപ്പൂമുത്തേ...

കവിയുടെ മൂത്ത സഹോദരി എട്ടുകാലി,കോവളം,അധ്യായം ഒന്നു മുതൽ, നാളെ ഞങ്ങളുടെ വിവാഹം. മകൻ എന്റെ മകൻ എന്നീ നോവലുകളിലൂടെ ഒരുകാലത്ത് വായനക്കാരുടെ ഹൃദയം കവർന്ന നോവലിസ്റ്റ് എം.ഡി.രത്നമ്മ. കവിയുടെ ഇളയ സഹോദരനെയും നമ്മൾ അറിയും. സ്നേഹമുള്ള സിംഹം, കുമ്പസാരപ്പൂക്കൾ എന്നീ നോവലുകളെഴുതിയ എം.ഡി.അജയഘോഷ്. ഇവരുടെ മൂത്ത സഹോദരൻ ചന്ദ്രമോഹനും സഹോദരി വത്സലയും മാത്രമാണ് എഴുത്തു വഴിയിൽ നിന്നു മാറി സഞ്ചരിച്ചത്.

പി.ഭാസ്കരനും ഒഎൻവിയും ശ്രീകുമാരൻ തമ്പിയും കത്തിനിന്ന കാലത്താണ് ശാലിനി എന്റെ കൂട്ടുകാരിയിലെ ഗാനങ്ങളുമായി എം.ഡി. രാജേന്ദ്രൻ ചലച്ചിത്രരംഗത്ത് എത്തിയത്. കവിതയും ശബ്ദലയവും ഇഴുകുന്ന ഗാനങ്ങൾ സമ്മാനിച്ച കവിക്കു പറയാൻ ഒരായിരം രസകരമായ കഥകൾ...

കുട്ടിക്കാലത്തെക്കുറിച്ച് പറയൂ?

PLUS D'HISTOIRES DE Manorama Weekly

Listen

Translate

Share

-
+

Change font size