Passez à l'illimité avec Magzter GOLD

Passez à l'illimité avec Magzter GOLD

Obtenez un accès illimité à plus de 9 000 magazines, journaux et articles Premium pour seulement

$149.99
 
$74.99/Année
The Perfect Holiday Gift Gift Now

ചില പൊടിക്കൈകൾ

Manorama Weekly

|

August 23,2025

കഥക്കൂട്ട്

- തോമസ് ജേക്കബ്

ചില പൊടിക്കൈകൾ

പ്രതിസന്ധികൾ വരുമ്പോൾ ചിലയാളുകൾ അതിനെ നേരിടുന്നത് അവിശ്വസനീയമായ രീതിയിലായിരിക്കും. സമസ്തകേരള സാഹിത്യപരിഷത്തി ന്റെ ഇരുപതാം വാർഷികം ഒരു അവധിക്കാലത്ത് കൊച്ചി മഹാരാജാസ് കോളജിൽ വച്ചായിരുന്നു. കലാപരിപാടികളുടെ കൂട്ടത്തിൽ ചങ്ങമ്പുഴയുടെ വാഴക്കുല'യുടെ നൃത്തനാടകാവിഷ്കാരമുണ്ടായിരുന്നു.

വാഴക്കുലയിലെ ഏറ്റവും പ്രശസ്തമായ "ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിങ്ങൾ തൻ പിന്മുറക്കാർ? എന്ന ഈരടി അവർ വിട്ടുകളഞ്ഞു. കോളജ് വേദിയിൽ അത്രയ്ക്കു വിപ്ലവം വേണോ എന്നു സംശയിച്ചിട്ടാവാം.

പക്ഷേ, സദസ്സിൽ വലിയൊരു വിഭാഗം ക്ഷോഭിച്ചിളകി. ആ വരികൾ പാടണം എന്ന ആവശ്യം ഉച്ചത്തിൽ ഉയർത്തുന്ന കോലാഹലത്തിനിടയിൽ അടുത്ത പരിപാടിയുടെ അറിയിപ്പു മുഴങ്ങി.

പെട്ടെന്നു കർട്ടൻ ഉയർന്നു. സ്റ്റേജിൽ മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ ശുഭദീപ്തമായ രൂപം. സദസ്സിൽ പതുക്കെ നിശ്ശബ്ദത പരന്നു.

“നിങ്ങളുടെ വികാരം മനസ്സിലാകുന്നു.

ചങ്ങമ്പുഴയുടെ പ്രശസ്തമായ ആ വരികൾ വിട്ടുകളഞ്ഞതിൽ ഞാൻ മാപ്പു ചോദിക്കുന്നു. നിങ്ങൾക്കു വേണ്ടി പി.കെ.ശിവദാസ് ആ വരികൾ ഇപ്പോൾ പാടുന്നതാണ്.

നീണ്ടുനിന്ന കരഘോഷത്തോടെയാണ് ജനം അതു സ്വീകരിച്ചത്.

PLUS D'HISTOIRES DE Manorama Weekly

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back