Passez à l'illimité avec Magzter GOLD

Passez à l'illimité avec Magzter GOLD

Obtenez un accès illimité à plus de 9 000 magazines, journaux et articles Premium pour seulement

$149.99
 
$74.99/Année
The Perfect Holiday Gift Gift Now

പേരു വരുന്ന വഴി

Manorama Weekly

|

August 09,2025

കഥക്കൂട്ട്

- തോമസ് ജേക്കബ്

പേരു വരുന്ന വഴി

ഒരുകാലത്ത് മലയാള പുസ്തകങ്ങൾക്ക് ഇരട്ടപ്പേരുകളാണുണ്ടായിരുന്നത്. അഥവാ എന്ന വിജാഗിരി കൊണ്ടു ബന്ധിപ്പിച്ച രണ്ടു പേരുകൾ.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം ജീവിച്ചി രുന്ന ഇ.വി.കൃഷ്ണപിള്ളയുടെ ഒരു നാടകത്തിന്റെ പേര് ബി.എ.മായാവി അഥവാ സോമൻ നായർ ബി.എ. എന്നായിരുന്നു. എൻ.പി.ചെല്ലപ്പൻ നായരുടെ നാടകത്തിന്റെ പേര് പ്രേമവൈചിത്ര്യം അഥവാ ശശിധരൻ ബി.എ.ജനയുഗം പത്രാധിപരായിരുന്ന കാമ്പിശ്ശേരി കരുണാകരന്റെ ഒരു നാടകത്തിന്റെ പേര് ഭ്രാന്തന്റെ പരമാർഥം അഥവാ വൈതരണി.

"നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകത്തിനു ശേഷം കെപിഎസി അവതരിപ്പിച്ച നാടകത്തിന് "സർവേക്കല്ല്' എന്ന പേര് അംഗീകരിച്ചു കിട്ടാൻ തോപ്പിൽ ഭാസി അവലംബിച്ച പതിവില്ലാത്ത രീതികളെപ്പറ്റി ബൈജു ചന്ദ്രൻ എഴുതിയിട്ടുണ്ട്.

ഭൂപരിഷ്കരണം നടപ്പിലായിട്ടില്ലാത്ത സാമൂഹിക വ്യവസ്ഥിതിയിൽ ഭൂമിയുടെ പേരിലുള്ള അതിരു തർക്കങ്ങളും സിവിൽ കേസുകളുമൊക്കെ കുടുംബബന്ധത്തിലുണ്ടാക്കുന്ന അന്തഃഛിദ്രങ്ങളെപ്പറ്റി ഭാസിയോടു പറഞ്ഞത് കേരളത്തിന്റെ ആദ്യത്തെ നിയമസഭാ സ്പീക്കറായിരുന്ന ആർ.ശങ്കരനാരായണൻ തമ്പിയാണ്. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇതു നാടകമാക്കാൻ ഭാസി തീരുമാനിച്ചു.

PLUS D'HISTOIRES DE Manorama Weekly

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back