Essayer OR - Gratuit

ഇന്നും നയനാഭിരാമി

Manorama Weekly

|

December 09,2022

അഭിരാമി

- സന്ധ്യ കെ. പി

ഇന്നും നയനാഭിരാമി

1995ൽ പുറത്തിറങ്ങിയ അടൂർ ഗോപാലക ഷ്ണന്റെ കഥാപുരുഷൻ' എന്ന ചിത്രത്തിലൂടെ ബാലനടിയായാണ് അഭിരാമിയുടെ തുടക്കം. ശ്രദ്ധ, ഞങ്ങൾ സന്തുഷ്ടരാണ്, പത്രം, മിലേനിയം സ്റ്റാഴ്സ് തുട ങ്ങി ഒരുപിടി മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിരാമി തിളങ്ങി. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും സജീവമായിരുന്നു. സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് പഠിക്കാനായി താരം അമേരിക്കയിലേക്കു പറന്നത്. പത്തു വർഷത്തിനുശേഷം അപ്പോത്തിക്കിരി' എന്ന ചിത്രത്തിലൂടെ നായികയായി തിരിച്ചെത്തിയെങ്കിലും അമേരിക്കൻ ജീവിതത്തിനിടെ അഭിരാമിക്ക് സിനിമയിൽ സജീവമാകാൻ സാധിച്ചില്ല. ആ സമയത്താണ് മഴവിൽ മനോരമയിലെ മെയ്ഡ് ഫോർ ഈച്ച് അദർ എന്ന പരിപാടിയുടെ അവതാരകയായത്. അതേപ്പറ്റി അഭിരാമി പറയുന്നു: “ഞാൻ വളരെ ആസ്വദിച്ച് ചെയ്ത ഒരു പരിപാടിയായിരുന്നു അത്. സത്യത്തിൽ മറ്റൊരു തലമുറയിലെ കുട്ടികൾക്കിടയിലേക്ക് എത്താൻ ആ പരിപാടി എന്നെ സഹായിച്ചു. ഇപ്പോഴിതാ 'ഗരുഡൻ' എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ മടങ്ങിവന്നിരിക്കുന്നു മലയാളത്തിന്റെ അഭിരാമി. സിനിമാ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമായി അഭിരാമി മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.

സ്കൂളിലെ സഹപാഠി ജീവിതത്തിലെ സഹയാത്രികൻ

 തിരുവനന്തപുരത്ത് സിനിമാ പശ്ചാത്തലമില്ലാത്ത ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛൻ ഗോപികുമാറും അമ്മ പുഷ്പയും ബാങ്ക് ഉദ്യോഗസ്ഥരായിരുന്നു. ഞാൻ ഒറ്റമകളാണ്. എന്റെ വീടിന്റെ തൊട്ടടുത്താണ് സ്കൂൾ സ്ഥിരമായില് ലെറ്റർ തരി കയും വീട്ടിലേക്ക് ഫോൺ വിളിക്കുകയും ചെയ്തിരുന്ന കുറെ പേർ ഉണ്ടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ഞാനും രാഹുലും സുഹൃത്തുക്കളായിരുന്നു. പിന്നീട് പുള്ളി യുഎസിൽ വന്നപ്പോൾ എന്നെ വിളിച്ചു. ഞങ്ങളുടെ സൗഹൃദം വളർന്നു, പ്രണയമായി. അങ്ങനെ വിവാഹം കഴിച്ചു. സാഹിത്യകാരൻ പവനന്റെ കൊച്ചുമകനാണ് രാഹുൽ. അദ്ദേഹത്തിന് സ്വന്തമായി ഒരു കൺസൽറ്റിങ് കമ്പനിയുണ്ട്. ഞങ്ങൾക്ക് ഒരു മകളുണ്ട്, കൽക്കി. ഒന്നര വയസ്സായി. ബെംഗളൂരുവിലാണ് ഞങ്ങൾ താമസിക്കുന്നത്.

അടൂർ തന്ന തുടക്കം

PLUS D'HISTOIRES DE Manorama Weekly

Translate

Share

-
+

Change font size