Passez à l'illimité avec Magzter GOLD

Passez à l'illimité avec Magzter GOLD

Obtenez un accès illimité à plus de 9 000 magazines, journaux et articles Premium pour seulement

$149.99
 
$74.99/Année
The Perfect Holiday Gift Gift Now

മലയാളത്തിന്റെ കരൾ കവർന്ന ബാല

Manorama Weekly

|

August 12,2023

പുതുജന്മം

- സന്ധ്യ കെ.പി.

മലയാളത്തിന്റെ കരൾ കവർന്ന ബാല

പ്രേം നസീറിനെ നായകനാക്കി തമിഴ് സംവിധായകൻ എ.കെ.വേലൻ "തൈ പിറന്താൽ വഴി പിറക്കും' എന്നൊരു സിനിമ സംവി ധാനം ചെയ്തു. എഴുതിയതും നിർമിച്ചതും എ.കെ.വേലൻ തന്നെ. തമി ഴിൽ തൈമാസം വിളവെടുപ്പുകാലമാണ്. തൈമാസം പിറന്നാൽ എല്ലാ പ്രശ്നങ്ങൾക്കും ആവശ്യങ്ങൾക്കും ഒരു വഴി തെളിയും എന്നാണ് വി ശ്വാസം. എ.കെ.വേലന്റെ കാര്യത്തിൽ സിനിമാപ്പേര് അച്ചട്ടായി. ചെറി യ ബജറ്റിൽ ഒരുക്കിയ ആ കുഞ്ഞു ചിത്രം ബോക്സ് ഓഫിസിൽ വലി യ ഹിറ്റ് ആയി. അച്ഛന്റെ പേരിൽ അരുണാചലം എന്നൊരു ഡി യോ അദ്ദേഹം സ്ഥാപിച്ചു. ആ സിനിമാ കുടുംബത്തിലെ ഇളയ സന്ത തി ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. അനിൽ സംവിധാനം ചെയ്ത "കളഭം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് ബാലകുമാർ എന്ന ബാല, പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകൻ, സംവിധായകനും ഛായാഗ്രാഹകനുമായ ചിരുതൈശിവയുടെ അനിയൻ. നായകനായും വില്ലനായും സഹനടനായും അൻപതിലേറെ മലയാള സിനിമകളിൽ ബാല അഭിനയിച്ചു. ഇടക്കാലത്ത് വിവാദങ്ങളിൽ നിറഞ്ഞു നിന്നു. പിന്നീട് കരളിന് അസുഖം ബാധിച്ച് മരണത്തെ മുഖാമുഖം കണ്ടൊരു മടങ്ങിവരവ്. ഈ ജീവിതത്തെ ഒരു പുതിയജന്മം എന്നു വിശേഷിപ്പിക്കാനാണ് ബാല ഇഷ്ടപ്പെടുന്നത്. സിനിമാവിശേഷങ്ങളും ജീവിത വിശേഷങ്ങളുമായി ബാല മനോര മ ആഴ്ചപ്പതിപ്പിനൊപ്പം.

ജനിച്ചതും വളർന്നതും സിനിമയിൽ

ഞാൻ ജനിച്ചത് ആശുപത്രിയിൽ അല്ല, ചെന്നൈയിലെ ഞങ്ങളുടെ സിനിമാ സ്റ്റുഡിയോയിൽ ആയിരുന്നു. എന്റെ അപ്പൂപ്പൻ എ.കെ.വേല നാണ് അരുണാചലം ഡിയോയുടെ ഉടമസ്ഥൻ. അദ്ദേഹം സംവി ധായകനും നിർമാതാവുമെല്ലാം ആയിരുന്നു. ഞങ്ങൾ താമസിച്ചിരുന്ന തും ആ സുഡിയോയിൽ ആണ്. അക്കാലത്ത് പേരുള്ള രണ്ട് സീ റ്റുകളേ ഉള്ളൂ. ഒന്ന് ആർക്കാട് സ്ട്രീറ്റ്. അത് ആർക്കാട് നവാബിന്റെ പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. മറ്റൊന്ന് അരുണാചലം റോഡ്. എന്റെ അപ്പൂപ്പന്റെ അച്ഛന്റെ പേരാണ് അരുണാചലം ജനിച്ചതും വള ർന്നതും അവിടെയാണെങ്കിൽ പഠിച്ചത് എവിഎം സ്കൂളിലാണ്. ഞാൻ പഠിക്കാൻ മിടുക്കനായിരുന്നു. കംപ്യൂട്ടർ സയൻസിൽ എനിക്കെപ്പോഴും ഉയർന്ന മാർക്ക് ലഭിക്കും. ആ പ്രായത്തിൽ എല്ലാ മക്കളോടും വീട്ടുകാർ പറയുന്നത് നന്നായി പഠിക്കാനാണ്. പക്ഷേ, എന്റെ അച്ഛൻ ജയകുമാർ പറഞ്ഞു: “നീ ഇനി സിനിമയിൽ നായകനാകാൻ പോകുന്നു. പഠിത്തം ഇരിക്കട്ടെ. അതു മുടക്കേണ്ട.

എൻജിനീയറാകാൻ പോയി നടനായി

PLUS D'HISTOIRES DE Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back