Essayer OR - Gratuit

അച്ചാമ്മയുടെ തോക്കും കൊച്ചമ്മിണിയുടെ കിണറ്റിൽ ചാട്ടവും

Manorama Weekly

|

July 15,2023

തമാശയ്ക്ക് ജനിച്ച ഒരാൾ

- സിദ്ദിഖ്

അച്ചാമ്മയുടെ തോക്കും കൊച്ചമ്മിണിയുടെ കിണറ്റിൽ ചാട്ടവും

"ഗോഡ്ഫാദറി'ൽ അഞ്ഞൂറാനായെത്തിയ എൻ.എൻ.പിള്ള സാറിനെക്കുറിച്ചാണല്ലോ കഴിഞ്ഞ ലക്കം പറഞ്ഞത്. അഞ്ഞൂറാനെ നേർക്കുനേർ നിന്ന് വെല്ലുവിളിച്ച് ആനപ്പാറ അച്ചാമ്മയെക്കുറിച്ചു പറയാം ഇക്കുറി. അഞ്ഞൂറാന്റെ എതിരാളിയായി ആദ്യം മനസ്സിൽ കരുതിയത് ഒരു പുരുഷ കഥാപാത്രത്തെ തന്നെയാ യിരുന്നു. പക്ഷേ, മലയാള സിനിമയിൽ ചിരവൈരികളായ പുരുഷൻമാരുടെ കഥകൾക്കും കഥാപാത്രങ്ങൾക്കും ഒരുകാലത്തും പഞ്ഞമില്ലാതിരുന്നതുകൊണ്ട് അഞ്ഞുറാന്റെ ശത്രുസ്ഥാനത്ത് മറ്റൊരു പുരുഷൻ വന്നാൽ കഥയിൽ വലിയ പുതുമയുണ്ടാകില്ലെന്നു തോന്നിയാണ് ആനപ്പാറ അച്ചാമ്മ എന്ന കുരുട്ടുബുദ്ധിക്കാരിയായ വില്ലത്തിയെ കൊണ്ടുവന്നത്. ആ തീരുമാനത്തിൽ പിള്ള സാറും അന്ന് ഞങ്ങളെ അഭിനന്ദിച്ചിരുന്നു. അച്ചാമ്മയുടെ മണ്ടത്തരത്തിന്റെയും വില്ലത്തരത്തിന്റെയും അനന്തരഫലങ്ങളാണ് ഇരു കുടുംബാംഗങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾക്കും തുടർന്നുള്ള സംഭവപരമ്പരകൾക്കും കാരണം. അതിന് ആരു വേണമെന്ന ആലോചനയായി ഞാനും ലാലും.

PLUS D'HISTOIRES DE Manorama Weekly

Translate

Share

-
+

Change font size