Essayer OR - Gratuit
ത്രില്ലിങ് പെർഫോമർ
Fast Track
|September 01,2024
585 കിലോമീറ്റർ റേഞ്ചുമായി ടാറ്റയുടെ പ്രീമിയം എസ്യുവി കൂപ്പെ കർവ്
മോഡൽ വൈവിധ്യംകൊണ്ട് വിപണിയിൽ വേറിട്ടു നിൽക്കുന്ന ഇന്ത്യൻ ബ്രാൻഡാണ് ടാറ്റ, ചെറിയ ഹാച്ച്ബാക്ക് മുതൽ സെവൻ സീറ്റർ എസ്യുവി വരെ നീളുന്നു ആ വൈവിധ്യം. പെട്രോൾ ഡീസൽ സിഎൻജി ഇന്ധന മോഡലുകൾ ക്കൊപ്പം ഇലക്ട്രിക് നിരയും അവതരിപ്പിച്ച തോടെ വിപണിയിൽ ടാറ്റ നേടിയ വിജയം അമ്പരപ്പിക്കുന്നതാണ്. അതിനു ആക്കം കൂട്ടാൻ എക്സ്പോയിൽ അവതരിപ്പിച്ച കോൺസെപ്റ്റ് മോഡലിനെ അതേ സൗന്ദര്യമികവോടെ ടാറ്റ യാഥാർഥ്യമാ ക്കിയിരിക്കുകയാണ്. കർവിന്റെ പെട്രോൾ ഡീസൽ ഇവി വേരിയന്റുകളിൽ ആദ്യമെത്തിയത് ഇവിയാണ്. ഈ മാസം തന്നെ പെട്രോൾ ഡീസൽ മോഡലുകളും അര ങ്ങുവാഴാൻ എത്തും. ടാറ്റയുടെ ഇലക്ട്രിക് നിരയിലെ ഏറ്റവും പ്രീമിയം മോഡലായ കർവിനെ അടുത്തൊന്നു കാണാം.
രണ്ടു വേരിയന്റുകൾ
45, 55 എന്നിങ്ങനെ രണ്ട് ബാറ്ററി കപ്പാസി റ്റിയാലാണ് കർവ് വരുന്നത്. 45 കിലോ വാട്ട്അവർ ബാറ്ററിയുള്ള മോഡലിനു 502 കിലോമീറ്ററാണ് റേഞ്ച്. 150 പിഎസ് കരുത്തും 215 എൻഎം ടോർക്കുമുള്ള പെർ മനന്റ് മാഗ്നെറ്റ് സിങ്കോണസ് ബാറ്ററിയാണ് ഇതിലുള്ളത്.
585 കിലോമീറ്ററാണ് 55 കിലോവാ ട്ട് അവർ ബാറ്ററി പായ്ക്കുള്ള മോഡലിന്റെ കൂടിയ റേഞ്ച്. ടോർക്ക് സമമെങ്കിലും 167 പിഎസ് കരുത്തുണ്ട് ഇതിലെ മോട്ടറിന്. ടോപ് സ്പീഡ് 160 കിലോമീറ്റർ. 8.6 സെ ക്കന്റ് സമയം കൊണ്ട് 55 വേരിയന്റ് 0-100 വേഗം കൈവരിക്കും. 45 വേരിയന്റിന്റെ കൂടിയ വേഗം 150 കിലോമീറ്ററാണ്. 0-100 കിലോമീറ്റർ വേഗം കൈവരിക്കാൻ 9.0 സെക്കൻഡ് സമയം വേണം.
ചാർജിങ്
പഞ്ചിലേതുപോല മുന്നിലെ ലോഗോയ്ക്കടിയിലാണ് ചാർജിങ് പോർട്ട്. ഫിജിറ്റൽ പാനൽ വഴി ഇത് ഇലക്ട്രിക്കലി തുറക്കാം. ചാർജ് ചെയ്ത് കഴിഞ്ഞ് അടയ്ക്കാൻ മറന്നു പോയാലും കുഴപ്പമില്ല. വാഹനം സ്റ്റാർട്ട് ചെയ്താൽ ഇത് ഓട്ടമാറ്റിക്കായി അടയും.
ഡിസി ഫാസ്റ്റ് ചാർജിങ്ങും ഹോം ചാർജിങ്ങുമുണ്ട്. 70 കിലോ വാട്ട് ഡിസി ഫാസ്റ്റ് ചാർജ് വഴി 40 മിനിറ്റുകൊണ്ട് 10-80 ശതമാനം ചാർജാകും 55 വേരിയന്റ്. 7.2 കിലോ വാട്ട് എസി ചാർജറാണെങ്കിൽ 10100 ശതമാനമാകാൻ 7.9 മണിക്കൂർ വേണം. 15 ആംപിയർ സോക്കറ്റ് വഴിയും ചാർജ് ചെയ്യാം. 10-100 ശതമാനമാകാൻ 21.0 മണിക്കൂർ വേണം.
60 കിലോവാട്ട് ചാർജർ വഴി 40 മിനിറ്റ് കൊണ്ട് കർവിന്റെ 45 വേരിയ ന് 10-80 ശതമാനം ചാർജാകും. 7.2 കിലോവാട്ട് എസി ഫാസ്റ്റ് ചാർജ റാണെങ്കിൽ 6.5 മണിക്കൂർ വേണം. 15 ആംപിയർ സോക്കറ്റ് വഴിയാണ ങ്കിൽ 17. 5 മണിക്കൂറും.
Cette histoire est tirée de l'édition September 01,2024 de Fast Track.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Fast Track
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Listen
Translate
Change font size
