Essayer OR - Gratuit
ഹാപ്പി വിത്ത് ജീപ്പ് കോംപസ്
Fast Track
|February 01,2024
കംപോസറും ലിറിസിസ്റ്റും പെർഫോമറുമായ ഗൗരി ലക്ഷ്മിയുടെ വാഹന യാത്രാവിശേഷങ്ങൾ
“ഞങ്ങൾ ഈ ജീപ്പ് കോംപസ് എടുത്ത സമയം. വയനാട് ഒരു ഷോ കഴിഞ്ഞ് സ്റ്റേ അറേഞ്ച് ചെയ്ത സ്ഥലത്തേക്ക് ഏതോ ഉൾഗ്രാമത്തിലൂടെ പോകുകയാണ്. ജിപിഎച്ചാണ് ഞാൻ ഡ്രൈവു ചെയ്യുന്നത്. കുറെ ചെന്നപ്പോൾ മുന്നിൽ റോഡ് എന്നൊരു സാധനമേ കാണാനില്ല. കുറെ കൂർത്ത കല്ലുകളും ആഴത്തിൽ ഒരു കുഴിയും മാത്രം.
ഞങ്ങളെ ഓവർടേക്ക് ചെയ്ത് വലിയ ഏതോ ഒരു വണ്ടി കയറിപ്പോയി. നമ്മുടെ വണ്ടി ചവിട്ടിപ്പിടിച്ച് എന്തുചെയ്യും എന്നാലോചിച്ച് ഇരിക്കുകയാണ് ഞാൻ. അത്രയുംനാൾ ഐ10 ഓടിച്ചു ശീലിച്ചതാണല്ലോ. ചെറിയൊരു സംശയം. ഇത് ഏതായാലും എസ് യു വി ആണല്ലോ, എന്തും വരട്ടെ, ചുമ്മാ പോയിനോക്കാം എന്നൊക്കെ വിചാരിച്ചു മുന്നോട്ടെടുത്തു. നമ്മുടെ ജീപ്പ് വളരെ സ്മൂത്തായി അതാ കയറിപ്പോകുന്നു. ചെറിയ വണ്ടികൾ ഓടിച്ച എന്നെ സംബന്ധിച്ച് അതു വല്ലാത്തൊരു അടിപൊളി മൊമെന്റ് ആയിരുന്നു. ഈ വണ്ടിക്ക് ഇത്രയും ചെയ്യാം എന്നു ജീപ്പിനു മേലെ കോൺഫിഡൻസ് വന്ന ആദ്യത്തെ സംഭവം അതായിരുന്നു. ഈ വണ്ടിയുടെ ലൈവ് ഷോ കപ്പാസിറ്റി ശരിക്കു മനസ്സിലായത് അന്നാണ്. ഇലക്ട്രിഫയിങ് ലൈവ് ഷോകളിലൂടെ യുവാക്കളുടെ ഹരമായി മാറിയ പെർഫോമർ, കംപോസർ, ലിറിസിസ്റ്റ് ഗൗരി ലക്ഷ്മി ജീപ്പ് കോംപാസ് നൽകിയ കോൺഫിഡൻസിനെക്കുറിച്ചു പറഞ്ഞുതുടങ്ങി.
ലോങ്, നൈറ്റ് ഡ്രൈവ്സ്
ഞങ്ങളുടെ യാത്രകളെല്ലാം മിനിമം അഞ്ച്-ആറ് മണിക്കൂർ ഡ്രൈവ് വരുന്നതാണ്. ഹാങ്ങിങ് ഔട്ട് ടൈപ് ആളുകൾ ആയതുകൊണ്ടല്ല. മിക്കവാറും എല്ലാ ഷോകൾക്കും ഈ വണ്ടിയിൽ ഞങ്ങൾ തന്നെ ഡ്രൈവ് ചെയ്താണ് പോകാറുള്ളത്. ഒരു ദിവസം വടകര ആണെങ്കിൽ അടുത്ത ഷോ ചിലപ്പോൾ കൊല്ലത്തായിരിക്കും. അങ്ങനെ ഓട്ടംതന്നെ. ഭക്ഷണം കഴിക്കാൻ മാത്രം ഗ്യാപ്പിട്ട് അഞ്ചാറു മണിക്കൂർ ഒറ്റ സ്‌ട്രെച്ചിലൊക്കെ ഡ്രൈവ് ചെയ്യാറുണ്ട് അതിൽ കൂടുതലാണെങ്കിൽ ഗണേഷും ഞാനും മാറിമാറി ഓടിക്കും. പതിമൂന്നു പതിനാല് മണിക്കൂറൊക്കെ ലോങ് ആണെങ്കിൽ ഫ്ലൈറ്റോ ട്രെയിനോ നോക്കും.
ഷോ കഴിഞ്ഞ് തിരിച്ചുള്ളതെല്ലാം നൈറ്റ് ഡ്രൈവുകളായിരിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ഇങ്ങനെ പോയിട്ടുണ്ട്. വയനാട്ടിലും ഇടുക്കിയിലുമൊക്കെ ഷോസ് കഴിഞ്ഞു തിരിച്ചുവരുമ്പോൾ കാട്ടിലൂടെയുള്ള യാത്രകൾ ശരിക്ക് എൻജോയ് ചെയ്യും. ഫ്രണ്ട് മുതൽ ബാക്ക് വരെ സൺറൂഫുണ്ട് വണ്ടിക്ക്. കാട്ടിലൂടെയാകുമ്പോൾ കവറിങ് മാറ്റി ഓടിക്കാൻ നല്ല രസമാണ്. ഹിൽസ്റ്റേഷനിലൂടെ ഓടിക്കാനാണ് ഈ വണ്ടി ഏറ്റവും സുഖമായി തോന്നിയത്.
Cette histoire est tirée de l'édition February 01,2024 de Fast Track.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Listen
Translate
Change font size
