Essayer OR - Gratuit

പാട്ട് 'കേൾക്കുന്ന കാറുകൾ

Fast Track

|

January 01,2024

മികച്ച സംഗീതസംവിധാനത്തിന് ഒൻപത് സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ റെക്കോഡ് നേട്ടമുള്ള മ്യൂസിക് കംപോസറും ഗായകനും കർണാടക സംഗീതജ്ഞനുമായ എം.ജയചന്ദ്രന്റെ വാഹന യാത്രാ വിശേഷങ്ങൾ

- വി.എൻ. രാഖി

പാട്ട് 'കേൾക്കുന്ന കാറുകൾ

"എനിക്കൊരു ഇന്നോവ ഉണ്ടായിരുന്നു. എന്റെ കുറെ സംഗീതകാലങ്ങൾ കണ്ടത് ആ ഇന്നോവയാണ്. പുറത്തേക്ക് എങ്ങനെ ഒരു പാട്ട് കേൾക്കും എന്ന് എനിക്കു കൃത്യമായി മനസ്സിലാകുന്ന വിധം ഈ ചെയ്തുവച്ച മ്യൂസിക്സിസ്റ്റമായിരുന്നു അതിലേത്. റെക്കോഡിങ് ദിവസങ്ങളിൽ സറ്റുഡിയോയിലെ റെക്കോഡിങ്ങും മിക്സിങ്ങും ഒക്കെ കഴിയുമ്പോഴേ രാത്രിയാകും. ഒരു പത്തു മണിയാകുമ്പോഴേക്കും എല്ലാവരും പോയിട്ടുണ്ടാകും. അപ്പോൾ ഞാൻ സി ഡിയിൽ പാട്ട് റൈറ്റ് ചെയ്ത് താഴെ കിടക്കുന്ന ഇന്നോവയിൽ വന്നിരുന്ന് ആ മ്യൂസിക് സിസ്റ്റത്തിൽ പാട്ടിട്ടു കേൾക്കും. കറക്ഷൻസ് നോട്ട് ചെയ്തുവയ്ക്കും. തിരിച്ച് സ്റ്റുഡിയോയിൽ പോയി അതെല്ലാം കറക്ട് ചെയ്യും. എന്നിട്ട് അടുത്ത സി ഡി എടുക്കും. വീണ്ടും താഴെ വന്ന് പാട്ടിട്ടുകേൾക്കും. മുകളിൽ പോയി കറക്ട് ചെയ്യും. അങ്ങനെ പല പല രാത്രികൾ... രാവിലെ ആറു മണിവരെയൊക്കെ ഇങ്ങനെ പാട്ടിട്ടു കേട്ടും കറക്ഷൻ ചെയ്തും ഇരുന്നിട്ടുണ്ട്. ചില പാട്ടുകൾക്ക് നൂറ്റിയാറോ നൂറ്റിയേഴോ സി ഡികൾ വരെയൊക്കെ മാറ്റേണ്ടി വന്നിട്ടുണ്ട്. ആ ഇന്നോവയാണ് എന്റെ കുറെ പാട്ടുകൾ ആദ്യമായി കേട്ടതും ഏറ്റവും കൂടുതൽ തവണ കേട്ടതും. ഇന്നോവയ്ക്കൊപ്പം ഉറങ്ങാതെ രാവുറങ്ങിയ കഥ പറഞ്ഞ് എംജെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എം. ജയചന്ദ്രൻ.

"ഇതേ ഇന്നോവയിലിരുന്നാണ് യേശുദാസ് സർ കുറെ പാട്ടുകൾ കേട്ടിട്ടുള്ളത്. അതുപോലെ എത്രയോ പേർ. ഒരുമിച്ചു വർക് ചെയ്തിട്ടുള്ള, ലോഹിതദാസ് സർ അടക്കമുള്ള മിക്ക സംവിധായകരും എന്റെ കാറുകളിലിരുന്ന് പാട്ടു കേട്ടിട്ടുണ്ട്. ചക്കരമുത്തിലെ പാട്ടുകൾ ലോഹിസർ കേട്ടത് എന്റെ ക്വാളിസിൽ ഇരുന്നാണ്. BMW വിലിരുന്ന് ശ്രെയ ഘോഷാൽ പാട്ടു കേട്ടത് ഞാൻ ഓർക്കുന്നു.

ആദ്യമായ് കണ്ട ഹിൽമാൻ

എന്റെ അമ്മയുടെ അച്ഛൻ മലേഷ്യയിലായിരുന്നു. കേരളത്തിലേക്കു മടങ്ങി വന്ന്, എൽഐസിയിൽ ചീഫ്മാനേജറാക്കെ ആയിരുന്ന അപ്പൂപ്പന് ഒരു ഹിൽമാൻ കാറുണ്ടായിരുന്നു. കാണാൻ രസമുള്ള ഒരു പ്രത്യേകതരം കാർ. ആദ്യമായി ഞാൻ കണ്ട കാറും കയറിയ കാറും അതായിരിക്കും. എന്തായാലും ഓർമയിലുള്ള ആദ്യത്തെ കാർ അതാണ്.

അച്ഛന് ഒരു ഇളംനീല അംബാസഡർ ആയിരുന്നു. KLF 5639, അതെനിക്കിപ്പോഴും ഓർമയുണ്ട്. ആ അംബാസഡറിന് എന്റെ ജീവിതവുമായി വലിയ ബന്ധമുണ്ട്. അതിൽ യാത്രചെയ്തുകൊണ്ടു ഞാനും എനിക്കൊപ്പം അംബാസഡറും വളരുകയായിരുന്നു.

അംബാസഡറിൽ പോയത് പൊന്മുടിക്ക്, എത്തിയത് വർക്ഷോപ്പിൽ

PLUS D'HISTOIRES DE Fast Track

Fast Track

Fast Track

ടാറ്റ സിയറ

കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്

time to read

4 mins

January 01,2026

Fast Track

Fast Track

എക്സ്ഇവി 9.എസ്

ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര

time to read

5 mins

January 01,2026

Fast Track

Fast Track

പാലക്കാട് പച്ചക്കടൽ

കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര

time to read

5 mins

January 01,2026

Fast Track

Fast Track

കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്

time to read

3 mins

January 01,2026

Fast Track

Fast Track

യാത്രയിലെ സ്ത്രീപക്ഷം

സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ

time to read

2 mins

January 01,2026

Fast Track

Fast Track

നെക്സോൺ ഇവിയിൽ 92,000 കിമീ

ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല

time to read

1 min

January 01,2026

Fast Track

Fast Track

വാനിലെ താരം

COMPANY HISTORY

time to read

5 mins

January 01,2026

Fast Track

Fast Track

ബിഇ6 ഫോർമുല ഇ

ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര

time to read

1 min

January 01,2026

Fast Track

Fast Track

'കാർ'ഡിയാക് അറസ്റ്റ്

COFFEE BREAK

time to read

2 mins

January 01,2026

Fast Track

Fast Track

ബിഗ് ‘CAT

ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ

time to read

4 mins

December 01,2025

Translate

Share

-
+

Change font size