Essayer OR - Gratuit
ഹൈറൈഡറോ വിറ്റാരയോ?
Fast Track
|April 01,2023
ഒരേ അച്ചിൽ വാർത്തെടുത്തതെങ്കിലും ഇരുവരും തമ്മിൽ എന്തെങ്കിലും പ്രത്യേകതകൾ കാണില്ലേ എന്നു സംശയിക്കാത്തവർ ചുരുക്കം. സത്യത്തിൽ ഇരുവരും തമ്മിൽ വ്യത്യാസമുണ്ടോ?
-
മാരുതിയും ടൊയോട്ടയും തമ്മിൽ കൈകോർത്ത് ഇന്ത്യൻ വിപണിയിൽ വാഹനമിറ ക്കിയപ്പോൾ ഇതെന്തു കഥ എന്നു ചോദിച്ചവരാണ് ഏറെയും. രണ്ടു ബാൻഡിൽ ഒരേ വണ്ടികൾ. ഇതിൽ ഒരെണ്ണത്തിനല്ലേ വിൽപനയുണ്ടാ കൂ? സർവീസിൽ ടൊയോട്ടയല്ലേ മികച്ചത്? സർവീസ് നെറ്റ്വർക്ക് മാരുതിക്കല്ലേ? ഇങ്ങനെ ചോദ്യങ്ങളും തർക്കവുമൊക്കെ ഒരു വശത്ത് അരങ്ങു തകർത്തു കൊണ്ടേയിരുന്നു. ബെലീനോ ടൊയോട്ട ബാഡ്ജ് അണിഞ്ഞപ്പോൾ ഗ്ലാൻസയായി. ബ്രെസ്സ അർബൻ ക്രൂസറും. തൊട്ടു പിന്നാലെയാണ് ടൊയോട്ട അർബൻ ക്രൂസർ ഹൈഡറിനെയും മാരുതി അതേ പ്ലാറ്റ്ഫോമിൽത്തന്നെ ഗ്രാൻഡ്വിറ്റാരെയെയും അവതരിപ്പിച്ചത്. ഹ്യുണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ് എന്നിവരുടെ ഇടയിലേക്കാണ് രണ്ടുപേരുമെത്തിയത്. ഒരേ പ്ലാറ്റ്ഫോമിൽ ഒരേ എൻജി നും ഫീച്ചേഴ്സുമായാണ് രണ്ടു പേരുടെയും വരവ്. രണ്ട് എൻജിൻ ഓപ്ഷനുകൾ മൈൽഡ് ഹൈ ബിഡും സ്ട്രോങ് ബിഡും. രണ്ടിനും വ്യത്യസ്ത പേര് ഉണ്ടെന്നു മാത്രം. അളവുകളിലും ഫീച്ചറുകളി ലും വലിയ വ്യത്യാസമില്ല. ഇന്ധനക്ഷമതയും സമം. പക്ഷേ, ഈ സെഗ്മെന്റിലെ വാഹനങ്ങളിലൊന്ന് എടുക്കാൻ തീരുമാനിക്കുന്നവരെ സംബന്ധിച്ച് ചില്ലറ കൺഫ്യൂഷൻ നിലനിൽക്കുന്നുണ്ട്. ഹൈഡറിന്റെയും ഗ്രാൻഡ് വിറ്റാരയുടെയും കാര്യത്തിൽ തന്നെയാണത്. ഏതെടുക്കണം? മികച്ചതേത്? ഇരുവരും തമ്മിൽ വ്യത്യാസമെന്ത്? എന്നിങ്ങനെ സംശയങ്ങൾ ഒട്ടേറെ. അവക്കുത്തരം തേടി രണ്ടുപേരെയും ഒന്നിച്ചൊന്നു കാണാം...
ഡിസൈൻ
അളവുകളിൽ ഇരുവരും തമ്മിൽ നേരിയ വ്യത്യാസമുണ്ട്. നീളം കൂടുതൽ ഹൈഡറിനാണ് 4365 എംഎം (വിറ്റാര-4345 എംഎം) ഉയരം കൂടുതൽ വിറ്റാരയ്ക്കാണ് 1645 എംഎം (ഹൈ റൈഡർ-1635 എംഎം). വീതി രണ്ടു പേർക്കും 1795 എംഎം. വീൽബേസ് മാറ്റമില്ല2600 എംഎം.
മുൻ ഡിസൈനിൽ ഇരുവരും തമ്മിൽ കാര്യമായ മാറ്റമുണ്ട്. കാഴ്ചയിൽ ഇരുവരെയും ഇതു വേറിട്ടു നിർത്തുന്നുണ്ട്. പരുക്കൻ എ വിയുടെ ഗൗരവം ഉള്ളത് വിറ്റാരയ്ക്കാണ്. അരിഞ്ഞിറക്കിയതുപോലുള്ള ബോണറ്റും ഗ്ലോസ് ബ്ലാക്ക് ഇൻസേർട്ടോടുകൂടിയ വലിയ ഗ്രില്ലും ക്രോം ഇൻസേർട്ടോടുകൂടിയ ചതുരവടിവുള്ള ഹെഡ്ലാംപ് ക്ല റും ഗ്രാൻഡ് വിറ്റാരയെ വേറിട്ടു നിർത്തുന്നു. ബലീനോയിൽ കണ്ടതു പോലുള്ള 3 പോഡ് എൽഇഡി ഡിആർഎൽ രസമുണ്ട്.
Cette histoire est tirée de l'édition April 01,2023 de Fast Track.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Fast Track
Fast Track
വിന്നർ
എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം
2 mins
May 01, 2026
Fast Track
പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026
തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ
1 mins
May 01, 2026
Fast Track
എംജി മജസ്റ്റർ
ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്
4 mins
May 01, 2026
Fast Track
ഡോമിനർ 400
350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ
1 mins
May 01, 2026
Fast Track
ടെസ്ല മോഡൽ വൈ എൽ
681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ
1 mins
May 01, 2026
Fast Track
ജൻ വിശ്വാസ് ആക്ട്
കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം
3 mins
May 01, 2026
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Fast Track
ബസാൾട്ട് എക്സ്
പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ
3 mins
April 01, 2026
Fast Track
ചാവൊ മുങ് വിയറ്റ്നാം
'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...
2 mins
April 01, 2026
Translate
Change font size
